നവംബർ 14 – കുട്ടികളുടെ ഹരിതസഭ

November 12, 2023 - By School Pathram Academy

നവംബർ 14 –

കുട്ടികളുടെ ഹരിതസഭ

1. തദ്ദേശ സ്വയംഭരണ സ്ഥാപനം മാലിന്യ സംസ്കരണ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളും സംവിധാനങ്ങളും സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിക്കണം. തുടർന്ന് വിദ്യാർത്ഥികൾ സമർപ്പിച്ച പരാതികളും ഓരോ പരാതിയിന്മേൽ തദ്ദേശ സ്വയംഭരണ സ്ഥാപനം സ്വീകരിച്ച നടപടികളും സംബന്ധിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കേണ്ടതാണ്.

2. റിപ്പോർട്ട് അവതരണത്തിനു ശേഷം ഹരിത സഭയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജനപ്രതിനിധികളോട് ചോദ്യം ചോദിക്കുന്നതിനുള്ള അവസരം നൽകണം.

3. പരിപാടിയിൽ കുട്ടികൾക്കും സ്കൂളുകൾക്കും പ്രചോദനം നല്കുന്നതിനും ഭാവി പരിപാടികളിൽ പങ്കാളിത്തം ഉറപ്പുവരുത്താനുമായി സർട്ടിഫിക്കറ്റ് നൽകുകയും മികച്ച ആശയം പങ്കുവെയ്ക്കുന്ന വിദ്യാലയം, ഹരിത സഭയുടെ ഭാഗമായി നടന്ന പരിപാടികളിൽ മികവ് കാണിച്ച വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും സ്കൂളുകളുടെ ടീമിനും പ്രത്യേക സമ്മാനം നൽകാവുന്നതാണ്.

4. ഹരിതസഭയിലൂടെ കുട്ടികൾ രൂപീകരിച്ച പുതിയ ആശയങ്ങൾ, പ്രദേശത്തെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ മോഡലുകൾ, നവീകരിച്ച ജി.വി.പി (Garbage Vulnerable Points) യുടെ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി മിനി എക്സിബിഷനുകളും സംഘടിപ്പിക്കുന്നതും പരിഗണിക്കാവുന്നതാണ്.

5. കുട്ടികളുടെ ഹരിതസഭ പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചുകൊ ണ്ടായിരിക്കണം

തുടർനടപടികൾ

1. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുചിത്വ ക്ലബ്ബ് രൂപീകരണം

2. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം കൃത്യമാക്കുന്നവരായും മാലിന്യ സംസ്കരണത്തിലെ നിയമ ലംഘനങ്ങൾക്കെതിരായ നിരീക്ഷകരായും വിദ്യാർത്ഥികളെ മാറ്റി എടുക്കണം

3. നവംബർ 15 മുതൽ നടക്കുന്ന ഗ്രാമസഭ വാർഡ് സഭകളിൽ കുട്ടികളുടെ ഹരിതസഭയുടെ വിലയിരുത്തൽ റിപ്പോർട്ട് അവതരണം.

4. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങൾ നിരന്തരം വിലയിരുത്തുന്നതിനും നിരീക്ഷണങ്ങൾ അറിയിക്കുന്നതിനും കുട്ടികളെയും ശുചിത്വ ക്ലബിനെയും ചുമതലപെടു ത്തണം.

5. വിദ്യാർത്ഥികൾ, സ്കൂൾ ശുചിത്വ ക്ലബ്ബിന്റെ പ്രതിമാസ റിപ്പോർട്ടുകൾ അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ /ഉദ്യോഗസ്ഥയെ തദ്ദേശ സ്വയംഭരണ സ്ഥാപനം ചുമതലപ്പെടുത്തണം.

6. മേൽ സൂചിപ്പിച്ചിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും സ്കൂളുകളുടെ അദ്ധ്യയന പ്രവർത്തങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ ക്രമീകരിക്കാൻ സ്കൂളുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

7. മേൽ സൂചിപ്പിച്ചിട്ടുള്ള പ്രവർത്തനങ്ങൾ ജില്ലാ തലത്തിൽ മോണിറ്റർ ചെയ്യുന്നുണ്ടെന്നും വിവരങ്ങൾ കൃത്യമായി തദ്ദേശ സ്വയംഭരണ വകുപ്പ് വാർ റൂം പോർട്ടലിൽ ലഭ്യമാക്കുന്നുണ്ടെന്നും ജില്ലാ ക്യാമ്പയിൻ സെക്രട്ടേറിയേറ്റും ജില്ലാ ചുമതലയുള്ള ജോയിന്റ് ഡയറക്ടറും ഉറപ്പുവരുത്തണം.

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More