നവംബർ 30 ന് മുമ്പ് സ്കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കണം. സമിതിയുടെ ഘടനയും, ചുമതലയും

November 15, 2023 - By School Pathram Academy

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 60:40 എന്ന അനുപാതത്തിൽ ഫണ്ട് ലഭ്യമാക്കി നടപ്പാക്കുന്ന പദ്ധതിയാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി. നിലവിലെ ചട്ടങ്ങൾ പ്രകാരം കേന്ദ്ര സർക്കാർ പദ്ധതി ചെലവിന്റെ ശതമാനം തുകയാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ധനവിനിയോഗത്തിനായി പബ്ലിക് ഫിനാഷ്യൽ മാനേന്റ് സിസ്റ്റം (പി.എഫ്.എം.എസ്) നടപ്പിലാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനത്തിന് അർഹമായ കേന്ദ്ര വിഹിതം യഥാസമയം ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

കേന്ദ്ര വിഹിതം ലഭ്യമാകുന്നതിൽ വരുന്ന കാലതാമസം പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കാതിരിക്കു ന്നതിനും പദ്ധതി തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ട് പോകുന്നതിനുമായി രക്ഷാകർതൃ പൊതു സമൂഹത്തിന്റെ പിന്തുണയോടെ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകളിലും (സർക്കാർ, സർക്കാർ എയ്ഡഡ്, സ്പെഷ്യൽ സ്കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയ്ക്കു കീഴിൽ വരുന്ന എല്ലാ സ്കൂളിലും (സർക്കാർ, സർക്കാർ എയ്ഡഡ്, സ്പെഷ്യൽ സ്കൂൾ) നവംബർ മാസം 30 ആം തീയതിയ്ക്ക് മുൻപായി ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ രൂപീകരിക്കേണ്ടതാണ്. ഇത്തരത്തിൽ രൂപീകരിക്കപ്പെട്ട ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള ഉച്ചഭക്ഷണ കമ്മറ്റിയുമായി സഹകരിച്ച് വേണം പ്രവർത്തിക്കേണ്ടത്.

സ്കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതിയുടെ ഘടന

രക്ഷാധികാരി : വാർഡ് മെമ്പർ കൗൺസിലർ : പ്രഥമാദ്ധ്യാപകൻ / പ്രഥമാദ്ധ്യാപിക

അംഗങ്ങൾ

1) പി.ടി.ഏ. പ്രസിഡന്റ്

2) സീനിയർ അസിസ്റ്റന്റ്/സീനിയർ അദ്ധ്യാപകൻ

3) എസ്.എം.സി ചെയർമാൻ

4) മദർ പി.ടി.എ പ്രസിഡന്റ്

5) മാനേജർ മാനേജരുടെ പ്രതിനിധി (എയ്ഡഡ് സ്കൂളുകൾക്ക് മാത്രം ബാധകം)

സ്കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതിയുടെ ചുമലകൾ

 

1 സ്കൂളുകൾക്ക് അർഹമായ ഉച്ചഭക്ഷണ ഫണ്ട് ലഭിക്കുന്നതിൽ എന്തെങ്കിലും കാലതാമസം നേരിടുന്ന പക്ഷം പദ്ധതി മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ഈ വിഷയത്തിൽ സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റിയ്ക്ക് എല്ലാവിധ പിന്തുണയും സഹായ സഹകരണങ്ങൾ ലഭിക്കുകയും ചെയ്യുക

2) പ്രാദേശിക വിഭവ സമാഹരണത്തോടെ അധിക വിഭവങ്ങൾ ഉൾപ്പെടുത്തി ഉച്ച ഭക്ഷണ പദ്ധതി മെച്ചപ്പെടുത്തുവാനുള്ള നടപടികൾ സ്വീകരിക്കുക.

3) രക്ഷിതാക്കൾ പൂർവ്വ വിദ്യാർത്ഥികൾ പൗര പ്രമുഖർ എന്നിവരിൽ നിന്നും പലിശ രഹിത സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുവാൻ കഴിയുമോ എന്ന് ഉച്ച ഭക്ഷണ സമിതിയിൽ ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്. ഇങ്ങനെ സ്വീകരിക്കുന്ന സാമ്പത്തിക സഹായങ്ങൾ ഉച്ചഭക്ഷണം ഫണ്ട് ലഭ്യമാകുന്ന മറയ്ക്ക് പ്രധാനാധ്യാപകൻ തിരികെ നൽകേണ്ടതാണ്.

4) രക്ഷകർതൃ പൊതുസമൂഹത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹായ സഹകരണത്തോടെയും സി.എസ്.ആർ ഫണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്തിയും അർഹതപ്പെട്ട കുട്ടികൾക്ക് പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കുക.

5) നിലവിൽ പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത സ്കൂളുകളിൽ പി ടി എ ഫണ്ടിൽ നിന്നോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നോ, വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് | സംഭാവനകൾ/സ്പോൺസർഷിപ്പ് എന്നിവ സ്വീകരിച്ച് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കാവുന്നതാണ്.

ഷാനവാസ്.എസ് ഐ.എ.എസ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ