നവോദയയിൽ 498 അധ്യാപക ഒഴിവുകൾ

April 20, 2024 - By School Pathram Academy

നവോദയയിൽ 498 അധ്യാപക ഒഴിവുകൾ

മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഒഡിഷ സംസ്ഥാനങ്ങളിലെ ജവഹർ നവോദയ വിദ്യാലയങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.navodaya.gov.in/nvs/ro/Bhopal/en/home/index.html ലിങ്കിൽ ലഭിക്കും. ഓൺലൈനായി ഏപ്രിൽ 26 വരെ അപേക്ഷിക്കാം.

ട്രെയിൻഡ് ഗ്രാ​ജ്വേറ്റ് ടീച്ചർ (ടി.ജി.ടി) തസ്തികയിൽ വിവിധ വിഷയങ്ങളിലായി 283 ഒഴിവുകളും പോസ്റ്റ് ഗ്രാ​ജ്വേറ്റ് ടീച്ചർ (പി.ജി.ടി) തസ്തികയിൽ വിവിധ വിഷയങ്ങളിലായി 215 ഒഴിവുകളും ഉണ്ട്. ​ടി.ജി.ടി വിഭാഗത്തിൽ ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്കൽ എജുക്കേഷൻ, മ്യൂസിക്, ആർട്ട് മുതലായ വിഷയങ്ങളിലും പി.ജി.ടി വിഭാഗത്തിൽ ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ്/ഐ.ടി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, കോമേഴ്സ് വിഷയങ്ങളിലുമാണ് അവസരം. പ്രായപരിധി 50 വയസ്സ്. വിമുക്ത ഭടന്മാർക്ക് 65 വയസ്സുവരെയാകാം.

യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കാനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ലഭ്യമാകുന്ന ശമ്പളം. ട്രെയിൻഡ് ഗ്രാ​ജ്വേറ്റ് ടീച്ചർ -34125/40625 രൂപ. പോസ്റ്റ് ഗ്രാ​ജ്വേറ്റ് ടീച്ചർ -35750/42250 രൂപ. നിയമനം ലഭിക്കുന്നവർ വിദ്യാലയങ്ങളിലെ കാമ്പസിൽ താമസിച്ച് പഠിപ്പിക്കുകയും നിയോഗിക്കപ്പെടുന്ന മറ്റു ജോലികൾ നിർവഹിക്കേണ്ടതുമാണ്. 

Category: Job VacancyNews