നാം എങ്ങോട്ട് ?.?..? സഹപാഠി ലഹരിക്കടിമയാക്കി പീഡിപ്പിച്ചുവെന്ന് ഒമ്പതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

August 10, 2022 - By School Pathram Academy

സഹപാഠി ലഹരിക്കടിമയാക്കി പീഡിപ്പിച്ചുവെന്ന് ഒമ്പതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

 

സമാന രീതിയിൽ കെണിയിലായ 11 ഓളം പെൺകുട്ടികളെ അറിയാമെന്ന് വിദ്യാർഥിനി പറഞ്ഞു. പെൺകുട്ടി സോഷ്യൽ മീഡിയയിൽ ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്. ലഹരി മാഫിയ ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടിയുടെ പിതാവും പറഞ്ഞു.

നാലുമാസമായി ലഹരിക്ക് അടിമയെന്നാണ് കണ്ണൂർ നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ.

കഞ്ചാവ് തന്നത് സഹപാഠിയായ ആൺസുഹൃത്താണെന്നും ലഹരി എത്തിക്കുന്നത് കക്കാട് പ്രദേശത്തു നിന്നാണെന്നും പെൺകുട്ടി വെളിപ്പെടുത്തി.

ലൈംഗിക പീഡനത്തിന് ഇരയായെന്നും ലഹരി തന്ന ആൺകുട്ടി തന്നെ മർദിച്ചെന്നും പെൺകുട്ടി പറഞ്ഞു. 11 പെൺകുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

‘എനിക്ക് ഡിപ്രഷൻ വന്നപ്പോൾ നീ ഇത് യൂസാക്ക് എന്ന് പറഞ്ഞ് അവൻ കഞ്ചാവ് തന്നു, പിന്നീട് തന്ന് ഞങ്ങൾ പ്രണയത്തിലായി’ – പെൺകുട്ടി പറഞ്ഞു.

സൃഹൃത്ത് സ്റ്റാമ്പും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കാറുണ്ടെന്നും പെൺകുട്ടി പറഞ്ഞു.

പെൺകുട്ടി ലഹരിക്ക് അടിമയാണെന്നു തിരിച്ചറിഞ്ഞതോടെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ കണ്ണൂർ അസി. സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയതോടെ പോലീസ് അതിവേഗം അന്വേഷണമാരംഭിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ആൺകുട്ടി അപ്പോൾ വയനാട് ജുവനൈൽ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലാണ്.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More