നാളെ അവധിയാണോ ? കളക്ടറുടെ രസികൻ മറുപടി വായിക്കാം

മഴ മുന്നറിയിപ്പു വന്നാൽ ഉടനെ അവധി പ്രഖ്യാപിക്കാൻ പറ്റുമോ ? കളക്ടറുടെ രസികൻ മറുപടി
മഴക്കാലം ആണല്ലോ ! കുട്ടികൾ അവധി പ്രതീക്ഷിക്കുക സ്വാഭാവികം ! അവധി ചോദിക്കുന്ന കുട്ടികളോട് കളക്ടറുടെ മറുപടി ഇതാ !
മറുപടിയുടെ പൂർണ്ണരൂപം വായിക്കാം
പ്രിയപ്പെട്ട കുട്ടികളെ,
പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്…. മഴയൊക്കെ അല്ലേ… പ്രിയപ്പെട്ട മക്കള്‍ അവധി ചോദിക്കുന്നതിലും തെറ്റ് പറയാനാവില്ല… പക്ഷെ മാതാപിതാക്കളോ… കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക കാണും…
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനല്ലേ ജില്ല ഭരണകൂടം എന്നും പ്രവര്‍ത്തിക്കുക…
എന്ന് കരുതി, മഴ മുന്നറിയിപ്പ് വന്നാല്‍ ഉടന്‍ അവധി പ്രഖ്യാപിക്കാന്‍ പറ്റുമോ.. പറ്റില്ല..
അതിന് ഓരോ താലൂക്കിലെയും റവന്യൂ, വിദ്യഭ്യാസം തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നും തദ്ദേശ ജനപ്രതിനിധികളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിക്കേണ്ടതുണ്ട്. ഇതും കാലാവസ്ഥ വകുപ്പില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയേ അവധി പ്രഖ്യാപിക്കാന്‍ സാധിക്കൂ. അതുകൊണ്ട് അവധി കിട്ടിയില്ലെന്ന് കരുതി മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ.
ഉറപ്പായും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന യാതൊരു കാര്യവും നമ്മള്‍ ചെയ്യില്ല..
കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ….