നാളെ മുതൽ ആരംഭിക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക്

March 30, 2022 - By School Pathram Academy

SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക്

എല്ലാ കുട്ടികളും രാവിലെ 9.15 AM ന് മുൻപായി സ്കൂളിൽ എത്തിച്ചേരുക

എല്ലാ കുട്ടികളും പരീക്ഷയുടെ ഹാൾ ടിക്കറ്റ് നിർബന്ധമായും കൊണ്ടു വരേണ്ടതാണ്

ഏതെങ്കിലും കാരണവശാൽ ഹാൾ ടിക്കറ്റ് എടുക്കാൻ മറന്ന് പോയാൽ ആ വിവരം സ്കൂൾ HM നെ അറിയിക്കുക

എഴുതിയാൽ വ്യക്തമായി തെളിയുന്ന പേനകൾ, ബോക്സ് ( പെൻസിൽ, റബ്ബർ, സ്കെയിൽ etc.) കുടിവെള്ളം എന്നിവ കൊണ്ട് വരിക

അതാത് ദിവസങ്ങളിലെ പരീക്ഷയ്ക്ക് പഠിക്കാനുള്ള പുസ്തകങ്ങളും അനുബന്ധ പഠന സാമഗ്രികളും കൊണ്ട് വരാവുന്നതാണ്

എല്ലാ കുട്ടികളും സ്കൂൾ യൂണിഫോമിൽ തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക

രാവിലെ 9.30 ന് ബെല്ലടിക്കുമ്പോൾ ഹാൾ ടിക്കറ്റും പരീക്ഷ എഴുതുന്നതിന് ആവശ്യമായ സാമഗ്രികളുമായി പരീക്ഷ റൂമിൽ രജിസ്റ്റർ നമ്പർ പ്രകാരം ഇരിക്കുക

ഇൻവിജിലേറ്ററായി ക്ലാസ് റൂമിൽ വരുന്ന അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾക്ക് പാലിക്കുക

15 മിനിറ്റ് Cool Time കഴിഞ്ഞ ശേഷം Exam എഴുതുക

പരീക്ഷ കഴിഞ്ഞാൽ കുട്ടികൾ കൃത്യ സമയത്ത് വീട്ടിൽ എത്തിയെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തുക

 

വിജയാശംസകളോടെ

schoolpathram social media platform

Category: News