നാളെ മുതൽ സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ശുചീകരണ–അണു നശീകരണ യജ്ഞം

February 20, 2022 - By School Pathram Academy

നാളെ മുതൽ സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ശുചീകരണ–അണു നശീകരണ യജ്ഞം ആരംഭിച്ചു.

ഇന്നലെയും ഇന്നുമായി എല്ലാ സ്കൂളുകളും വാഹനങ്ങളും അണുവിമുക്തമാക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

ശുചീകരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്എംവി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

 

ശുചീകരണ പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, കലക്ടർ ഡോ.നവജ്യോത് ഖോസ തുടങ്ങിയവരും പങ്കെടുത്തു. മന്ത്രിയുടെ അഭ്യർഥന അനുസരിച്ച് വിവിധ വിദ്യാർഥി–യുവജന–തൊഴിലാളി സംഘടനകളും സ്കൂൾ ശുചീകരണത്തിൽ പങ്കാളിയാകുന്നുണ്ട്. 47 ലക്ഷം വിദ്യാർഥികളും ഒരു ലക്ഷത്തോളം അധ്യാപകരുമാണ് നാളെ മുതൽ സ്കൂളിലെത്തുന്നത്.

Category: News