നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡിന് അപേക്ഷിക്കാം
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡ് നോമിനേഷന്‍ ക്ഷണിച്ചു. ഓരോ വിഭാഗത്തിലുമുള്ള നിര്‍ദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓണ്‍ലൈനായാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഈ മാസം 28. കൂടുതല്‍ വിവരങ്ങള്‍ക്ക് www.disabilityaffairs.gov.in/www.award.gov.in സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2 325 168.