നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET UG 2021) യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്ന് പുതിയതായി അപേക്ഷ ക്ഷണിച്ചു
2021-22 അധ്യയന വർഷം കേരളത്തിലെ സ്വകാര്യ സ്വാശ്രയ ആയൂർവേദ, സിദ്ധ, യുനാനി മെഡിക്കൽ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET UG 2021) യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്ന് പുതിയതായി അപേക്ഷ ക്ഷണിച്ചു.
വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘Admission to Ayurveda, Siddha and Unani Courses 2021 (In Private Self Financing Colleges)’ എന്ന ലിങ്ക് മുഖേന മെയ് 14 ന് രാവിലെ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനും സൗകര്യമുണ്ട്.
31.05.2021 ലെ വിജ്ഞാപനപ്രകാരം കീം 2021 കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കുകയും ആയൂർവേദ, സിദ്ധ, യുനാനി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി മെയ് 6 ന് പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച ”ലിസ്റ്റ് ഓഫ് എലിജിബിൾ കാൻഡിഡേറ്റ്സിൽ’ ഉൾപ്പെട്ടിട്ടുള്ളതുമായ വിദ്യാർഥികൾ ‘കീം 2021- കാൻഡിഡേറ്റ് പോർട്ടൽ’ വഴി ഓപ്ഷൻ മാത്രം നൽകിയാൽ മതി. 14 ന് വൈകിട്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
അലോട്ട്മെന്റ്, പ്രവേശനം എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക്: www.cee.kerala.go