‘നിങ്ങളുടെ കുട്ടികളെ ഇനിപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും പഠിപ്പിച്ചിരിക്കണം’; മൗലാന ആസാദിനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ

April 15, 2023 - By School Pathram Academy

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ്‌‍ അബുൽകലാം ആസാദ് അഥവാ മൗലാന അബുൽകലാം മൊഹിയുദ്ദീൻ അഹമ്മദ്

 

ആസാദ് എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിഭജനത്തെ ഏതിർത്ത അബുൽകലാം ആസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നു. തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവു കൂടിയാണ്. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്. ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്.

  • ജീവിതരേഖ

1888 നവംബർ 11 ആം തീയതി ഇസ്ലാമിക പുണ്യ നഗരമായ മെക്കയിലാണ് ഇദ്ദേഹത്തിന്റെ ജനനം. മാതാവ് അറബ് വംശജയാണ്; ബംഗാളിയായ പിതാവ് ഇന്ത്യ വിട്ട് മെക്കയിൽ കുടിയേറി പ്പാർത്തു. അവിടെ വച്ച് വിവാഹിതനായ അദ്ദേഹം 1890 ൽ ഇന്ത്യയിൽ തിരിച്ചെത്തി. പതിമൂന്നാം വയസ്സിൽ അബുൽ കലാം സുലേഖ ബീഗത്തെ വിവാഹം കഴിച്ചു.

 

അക്രമത്തിനും അനീതിക്കുമെതിരെ തൂലിക പടവാളാക്കി പ്രവർത്തിച്ചു. ഖിലാഫത് പ്രക്ഷോഭത്തിന്റെ മുൻനിര നേതാക്കളിലൊരാളായ വേളയിൽ ഗാന്ധിയുമായി അടുത്തിടപഴകി. “അദ്ദേഹത്തിന്റെ ഓർമശക്തി അത്ഭുതകരമാണ്‌. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് വിശ്വ വിജ്ഞാന കോശത്തിനു സമാനമാണ്…. മധ്യ യുഗങ്ങളിലെ ചരിത്രത്തിലും, അറബ് ലോകം, പശ്ചിമേഷ്യ, മുസ്ലിം കാലഘട്ടത്തിലെ ഇന്ത്യ എന്നിവിടങ്ങളിലെ ചരിത്രത്തിൽ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലേറ്റോയും അരിസ്റ്റോട്ടിലും അദ്ദേഹത്തിൻറെ വിരൽ തുമ്പുകളിലാണ്.” -1942 ഒക്ടോബർ 15 ന് അഹ്മദ് നഗർ ജയിലിൽനിന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരാ ഗാന്ധിക്കയച്ച കത്തിൽ ആസാദി നെക്കുറിച്ചെഴുതിയ ചില വരികളാ ണിത്. 1912 ൽ “അൽ ഹിലാൽ” എന്നാ ഉർദു വാരിക ആരംഭിച്ചു. ആ വാരിക ബ്രിടീഷുകാരെയും മുസ്‌ലിം യാഥാസ്ഥിതികരെയും വിറളി പിടിപ്പിച്ചു. 1915 ൽ പത്രം കണ്ടുകെട്ടി. പക്ഷേ അദ്ദേഹം അടങ്ങിയിരുന്നില്ല. അഞ്ചു മാസത്തിനകം “അൽ ബലാഗ്” എന്ന പേരിൽ മറ്റൊരു പത്രം തുടങ്ങി. 1916 ൽ സർക്കാർ നാടു കടത്തി. മൂന്നു വർഷക്കാലം റാഞ്ചിയിൽ കരുതൽ തടവുകാര നായി. അവിടെയും തന്റെ മഹത്തായ ദൌത്യ നിർവഹണം തുടർന്നു. മൌലാനാ അബുൽ ഹസൻ അലി നദവി പറഞ്ഞു: “അക്കാലത്ത് ആസാദിൻറെ തൂലികയിൽ നിന്നുതിർന്നു വീണത് അക്ഷരങ്ങ ളായിരുന്നില്ല. അഗ്നിസ്ഫു ലിംഗങ്ങളായിരുന്നു .”

 

സ്വാതന്ത്ര്യ സമര​ സേനാനിയും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുൽ കലാം ആസാദിനെ പാഠപുസ്തക ത്തിൽ നിന്നും ഒഴിവാക്കിയ എൻ.സി.ഇ.ആർ.ടി നടപടിയിൽ പ്രതിഷേധം കനക്കുന്നു. പുതുക്കിയ പ്ലസ് വൺ രാഷ്ട്രമീമാംസ പാഠപു സ്തകത്തിൽ നിന്നാണ് ആസാദു മായി ബന്ധപ്പെട്ട വിവരങ്ങൾ ഒഴിവാക്കിയത്. ജമ്മുകശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്തത് സംബന്ധിച്ച പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

‘ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ അറ്റ് വർക്ക്’ എന്ന ഭാഗത്തിൽ നിന്നാണ് ആസാദിനെ ഒഴിവാക്കിയത്. പാഠപു സ്തകത്തിലെ ആദ്യ ചാപ്റ്ററിലാണ് ഈ പാഠഭാഗം വരുന്നത്. കോൺസ്റ്റി റ്റ്വന്റ് അസംബ്ലിയിൽ എട്ട് പ്രധാനപ്പെട്ട കമ്മിറ്റികളുണ്ടായിരുന്നുവെന്ന് പാഠപുസ്തകത്തിലെ പ്രസ്തുത പാഠഭാഗത്തിൽ പറയുന്നുണ്ട്. ജവഹർലാൽ നെഹ്റു, രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ, മൗലാന ആസാദ്, അംബേദ്ക്കർ എന്നിവ രെല്ലാം കമ്മിറ്റികളുടെ അധ്യക്ഷത വഹിച്ചുവെന്ന് പരിഷ്‍കരിക്കുന്നതിന് മുമ്പ് എൻ.സി.ഇ.ആർ.ടി പാഠപുസ്ത കം പറയുന്നു. എന്നാൽ, ഈ വർഷ ത്തെ പാഠപുസ്തകത്തിൽ നിന്നും മൗലാന അബുൽ കലാം ആസാദിന്റെ പേര് വെട്ടിയിട്ടുണ്ട്.

 

‘നിങ്ങളുടെ കുട്ടികളെ ഇനിപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും പഠിപ്പിച്ചിരിക്കണം’; മൗലാന ആസാദിനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ

  • ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി 

 

സ്വാതന്ത്ര്യ സമര​ സേനാനിയും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുൽ കലാം ആസാദിനെ പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയ എൻ.സി.ഇ.ആർ.ടി നടപടിയിൽ പ്രതിഷേധം കനക്കുന്നു. പുതുക്കിയ പ്ലസ് വൺ രാഷ്ട്രമീമാംസ പാഠപുസ്തകത്തിൽ നിന്നാണ് ആസാദുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒഴിവാക്കിയത്. ജമ്മുകശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്തത് സംബന്ധിച്ച പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

 

‘നിങ്ങളുടെ കുട്ടികളെ ഇനിപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും പഠിപ്പിച്ചിരിക്കണം’ എന്നാണ് ആസാദിനെ സംബന്ധിച്ച ജയരാജൻ സി.എന്നിന്റെ ഫേസ്ബുക് കുറിപ്പ് പറയുന്നത്. തുടർന്ന് ആസാദിന്റെ പ്രത്യേകതകളും കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂർണരൂപം താഴെ.

 

നിങ്ങൾ നിങ്ങളുടെ കുട്ടികളെ ഇനിപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും പഠിപ്പിച്ചിരിക്കണം…

 

സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ വിദ്യാഭ്യാസ മന്ത്രി – മൗലാന ആസാദ്

 

ഇന്ത്യയിൽ ആദ്യമായി 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രി – മൗലാന ആസാദ്

 

ജാമിയ മിലിയ ഇസ്ലാമിയ വിദ്യാഭ്യാസ സ്ഥാപന രൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ചയാൾ – മൗലാന ആസാദ്

 

ഐ ഐ ടി കളുടെ പിതാവ് എന്ന് പരിഗണിക്കപ്പെടുന്ന രാഷ്ട്രീയ നേതാവ് – . മൗലാന ആസാദ്

 

ഐ ഐ ടി എന്ന പേരിന് അംഗീകാരം നൽകിയത് – മൗലാന ആസാദ്

 

യുജിസിയുടെ അധികാര പരിധി മൂന്നു യൂണിവേഴ്സിറ്റികളിൽ നിന്ന് ഇന്ത്യയിലെമ്പാടും വ്യാപിപ്പിച്ച HRD മന്ത്രി – മൗലാന ആസാദ്

 

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നതും പിൽക്കാലത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ആയതുമായ സ്ഥാപനത്തിന് തറക്കല്ലിട്ടത് – മൗലാന ആസാദ്

 

പിൽക്കാലത്ത് ഡൽഹി യൂണിവേഴ്സിറ്റിയിലെ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ആയി മാറിയ ഡൽഹിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആവിഷ്ക്കരിച്ചത് – മൗലാന ആസാദ്

 

വിദ്യാഭ്യാസം ഇന്ത്യൻ പൗരന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത് – മൗലാന ആസാദ്

 

ഹിന്ദു – മുസ്ലിം ഐക്യത്തിന് വേണ്ടി നിലകൊള്ളുകയും ഇന്ത്യാ-പാക് വിഭജനത്തെ എതിർക്കുകയും ചെയ്ത വ്യക്തിത്വം – മൗലാന ആസാദ് ..

 

ഇപ്പോൾ ഈ മഹാന്റെ പേര് NCERT പതിനൊന്നാം ക്ലാസ്സിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു…!

 

” നിയമനിർമ്മാണ സഭയുടെ കീഴിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് എട്ട് മുഖ്യ കമ്മിറ്റികൾ ഉണ്ടായിരുന്നു… സാധാരണ .ജവഹർലാൽ നെഹ്രു, രാജേന്ദ്രപ്രസാദ്, സർദാർ പട്ടേൽ , മൗലാന ആസാദ് , അംബേദ്ക്കർ എന്നിവരിൽ ഒരാൾ ഈ കമ്മിറ്റികളിലെ അദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു…” ഈ വാചകങ്ങളിൽ നിന്ന് മൗലാന ആസാദിനെ എടുത്തുമാറ്റിയിരിക്കയാണ്!

 

കഴിഞ്ഞ വർഷം ന്യൂനപക്ഷ സമുദായങ്ങൾക്ക് ഇദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ഫെലോഷിപ്പ് നിർത്തലാക്കിയിരുന്നു… ഈ ഫെലോഷിപ്പ് ബുദ്ധമതക്കാർ , ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ജൈനന്മാർ, പാഴ്സികൾ , സിഖുകാർ എന്നീ വിഭാഗങ്ങൾക്ക് വേണ്ടി ആയിരുന്നു ….

  • കൃതികൾ

തർജുമാനുൽ ഖുർആൻ (ഖുർആൻ വിവർത്തനം)

“ഗുബാർ ഇ-ഖാത്തിർ” (ഉർദു കത്തുകളുടെ സമാഹാരം)

“ഇന്ത്യ വിൻസ് ഫ്രീഡം” (ആത്മകഥ)

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More