നിങ്ങൾ ആത്മഹത്യയെകുറിച്ച് ചിന്തിക്കാറുണ്ടോ… ഉണ്ടെങ്കിൽ ഇത്തരം വിഷയങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ടോ ? 

April 19, 2022 - By School Pathram Academy

നിങ്ങൾ ആത്മഹത്യയെകുറിച്ച് ചിന്തിക്കാറുണ്ടോ…

ഉണ്ടെങ്കിൽ ഇത്തരം വിഷയങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ടോ ?

ഇതിനെ കുറിച്ച് ആരും പൊതുവേ തുറന്നു സംസാരിക്കാറില്ല കാരണം ഈ വിഷയത്തെകുറിച്ചുള്ള സംസാരം ഇത്തരം ചിന്തകളെ കൂടുതൽ ബലപ്പെടുത്തുന്നു എന്ന തെറ്റിദ്ധാരണയാണ് പൊതുവേ നിലവിലുള്ളത്. എന്നാൽ നിങ്ങളുടെ ഇത്തരം ചിന്തകൾ മറ്റൊരാളുമായി പങ്കുവയ്ക്കുമ്പോൾ നിങ്ങളിൽ കൂടുതൽ ആശ്വാസം ഉണ്ടാകും. അത് നിങ്ങളിൽ സ്വയം ഒരു ശുദ്ധീകരണം തന്നെ നടത്തും എന്നതാണ് വാസ്തവം. ഇതിലൂടെ ഇത്തരം ചിന്തകൾ വലിയൊരളവിൽതന്നെ നമുക്ക് കുറയ്ക്കാൻ സാധിക്കുന്നു.

ആത്മഹത്യയെകുറിച്ചുള്ള ചിന്തകൾ നിങ്ങളെ കൂടുതൾ അലട്ടുന്നുണ്ടെങ്കിൽ കൂട്ടുകാരുമൊത്തോ കൂടുംബാംഗങ്ങളുമൊത്തോ ഇഷ്ടപ്പെട്ട പ്രവർത്തികളിൽ ഏർപ്പെട്ടുകൊണ്ട് സ്വയം തിരക്കുള്ള ഒരു വ്യക്തിയായി മാറണം. സന്തോഷം തരുന്ന വിനോദം നിങ്ങൾ തന്നെ കണ്ടെത്തണം. നല്ല സൌഹൃദങ്ങളും നല്ല ബന്ധങ്ങളും നിങ്ങളെ കൂടുതൽ മാനസികമായി കരുത്തുറ്റവരാക്കും. കൂടുതൽ സഹായങ്ങൾക്ക് അടുത്തുള്ള പോലീസ് സ്റ്റേഷൻ മുഖേന നിങ്ങൾക്ക് നല്ലൊരു കൌണസിലിങ്ങ് ലഭ്യമാകും. നിങ്ങളേക്കാൾ ഏറെ ദുരിതം അനുഭവിച്ച് ജീവിക്കുന്നവരെ നിങ്ങൾക്ക് ചുറ്റും കണ്ടെത്താനാകും അവർക്കുവേണ്ടി ഒരു കൈ സഹായം ചെയ്യുക. നിങ്ങളുടെ ജീവിതത്തിൽ പുതിയൊരു അദ്ധ്യായം തുറക്കുന്നതു കാണാം.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സംഘർഷം അനുഭവപ്പെടുമ്പോൾ 1056, 0471- 2552056 നമ്പരുകളിലേക്ക് വിളിക്കുക.

ഈ സമയവും കടന്നുപോകും… ധൈര്യമായിരിക്കുക. ഞങ്ങൾ കൂടെയുണ്ട്.

Category: News