നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ വിദ്യാലയങ്ങളിൽ നടക്കണം.നിരന്തര വിലയിരുത്തൽ സംബന്ധിച്ച് – CE Mark
നിരന്തര വിലയിരുത്തൽ
പഠനനേട്ടങ്ങൾ ഉറപ്പാക്കുന്ന തരത്തിലുളള പഠന സമീപന രീതിയാണ് നാം പിൻതുടരുന്നത്. അതു കൊണ്ടുതന്നെ പഠനനേട്ടങ്ങൾക്ക് ഊന്നൽ നൽകുന്ന വിലയിരുത്തൽ സമീപനം സ്വീകരിക്കണം. നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ വിദ്യാലയങ്ങളിൽ നടക്കണം.
- മൂന്ന് തരത്തിൽ നിരന്തര വിലയിരുത്തൽ നടക്കേണ്ടതുണ്ട്.
- 1) പഠനപ്രക്രിയയുടെ വിലയിരുത്തൽ
• പഠിതാവിന്റെ പ്രവർത്തനത്തിലെ പങ്കാളിത്തം
• പഠിതാവിന്റെ പ്രകടന അവതരണ മികവ്
• ആശയധാരണ
• രേഖപ്പെടുത്തൽ തയ്യാറാക്കൽ
- 2) പോർട്ട് ഫോളിയോ വിലയിരുത്തൽ
പഠനപ്രവർത്തനത്തിലൂടെ കടന്ന് പോകുമ്പോൾ രൂപപ്പെടുന്ന എല്ലാ ഉൽപ്പന്നങ്ങളും പോർട്ട് പോ ളിയോയിൽ ഉൾപ്പെടുത്തി വിലയിരുത്തണം.
- 3) യൂണിറ്റ് തല വിലയിരുത്തൽ
• ഒരു യൂണിറ്റിലെ മുഴുവൻ പഠനനേട്ടങ്ങളേയും സമഗ്രമായി പരിഗണിച്ചു കൊണ്ടാണ് യൂണിറ്റ്തല വിലയിരുത്തൽ നടത്തേണ്ടത്.
• നിരന്തര വിലയിരുത്തൽ നടത്തി വിദ്യാർത്ഥികൾക്ക് നൽകുന്ന ഗ്രേഡ് സ്കോർ മാസത്തിലൊരി ക്കൽ കുട്ടികൾക്ക് ലഭ്യമാക്കണം.
• പോർട്ട് ഫോളിയോകളും, പഠന പുരോഗതി രേഖകളും കുട്ടികളോട് സൂക്ഷിക്കാൻ ആവശ്യപ്പെ ടുന്നത് തുടർ വർഷങ്ങളിലെ പഠനത്തിന് കുട്ടികൾക്കും, അദ്ധ്യാപകർക്കും സഹായകരമാകും.