സംസ്ഥാനത്തുടനീളം നിരവധി സ്കൂളുകളിൽ അധ്യാപകരെ ആവശ്യമുണ്ട്. അധ്യാപക ഒഴിവുകൾ അറിയാൻ …

May 26, 2024 - By School Pathram Academy

കൊണ്ടോട്ടി മുതുവല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ്, ഹിന്ദി, അറബിക്, തസ്തികകളിൽ ഒഴിവു ണ്ട്. അഭിമുഖം 27-ന് നടക്കും. ഇം ഗ്ലീഷ്-10 മണി, ഹിന്ദി- 11 മണി, അറബിക്- 11.30 എന്നിങ്ങനെയാണ് അഭിമുഖം സമയം. ഫോൺ: 9645130310

നിലമ്പൂർ ചക്കാലക്കുത്ത്

മന്നം സ്മാരക എൻ.എസ്. എസ്. ഹയർസെക്കൻഡറി സ്കൂ ളിൽ ഇംഗ്ലീഷ്, മാത്‌സ്, മലയാ ളം ന് അധ്യാപക അഭിമുഖം 29- രാവിലെ 10.30-ന്. ഫോൺ:

9744500400, 9746236807

കൽപകഞ്ചേരി ചെറവന്നൂർ ജി.എം.എൽ.പി. സ്കൂ ളിൽ എൽ.എ.എസ്.ടി. ഒഴിവു കളിലേക്കുള്ള അഭിമുഖം തിങ്ക ളാഴ്ച രാവിലെ 11-ന് സ്കൂളിൽ നടക്കും. ഫോൺ: 9447626307

നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി(ജൂ നിയർ), അറബിക്(ജൂനിയർ) എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക നിയമ നം. അഭിമുഖം ചൊവ്വാഴ്ച 10- നും ഇംഗ്ലീഷ്, കൊമേഴ്സ്, 

തിരുവനന്തപുരം ചാല ഗവ. തമിഴ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂ‌ളിൽ വിവിധ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം 30ന് 1.30ന് സ്കൂളിൽ നടത്തും. 9074522292, 9387874321

നെടുമങ്ങാട് മഞ്ച ഗവ.ടെക്ന‌ിക്കൽ ഹൈസ്‌കൂളിൽ ഫിസിക്കൽ സയൻസ്, ഗണിതം അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്ക് നാളെ അഭിമുഖം നടക്കും. ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് രാവിലെ 10നും ഗണിതം അധ്യാപക ഒഴിവിലേക്ക് 1.30നുമാണ് അഭിമുഖം. : 0472 2812686, 9400006460

ആറ്റിങ്ങൽ ഗവ. കോളജിൽ ഗണിതം, സ്‌റ്റാറ്റിസ്‌റ്റിക്സ്, ഫിസിക്സ്, അറബിക് വിഭാഗങ്ങളിൽ ഗെസ്‌റ്റ് അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 29 മുതൽ 31 വരെ നടക്കും . കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗെസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം . മാത്തമാറ്റിക്സ് വിഭാഗത്തിലെ അഭിമുഖം 29 ന് 10നും, സ്‌റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ അഭിമുഖം 1.30നും, ഫിസിക്സ് വിഭാഗത്തിലെ അഭിമുഖം 30ന് 10നും, അറബിക് വിഭാഗത്തിലെ അഭിമുഖം 31ന് 10നും നടക്കും.

പോത്തൻകോട് തോന്നയ്ക്കൽ ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി, അറബിക് (ജൂനിയർ) താൽക്കാലിക ഒഴിവുകളിലേക്ക് അഭിമുഖം 28ന് രാവിലെ 10.30 ന് നടക്കും.

പോത്തൻകോട് വെമ്പായം കന്യാകുളങ്ങര ഗവ. എൽപി സ്‌കൂളിൽ എൽപിഎസ്‌ടി താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം 28ന് രാവിലെ 11ന് നടക്കും.

പോത്തൻകോട് മംഗലപുരം ഗവ.എൽപി സ്കൂളിൽ എൽപിഎസ്ട‌ി താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം 30ന് രാവിലെ 11 ന് നടക്കും.

കല്ലമ്പലം വഞ്ചിയൂർ കട്ടപ്പറമ്പ് ഗവ.എൽപിഎസിൽ എൽപിഎസ്ടി അധ്യാപകരുടെ 3 ഒഴിവുണ്ട്. അഭിമുഖം ബുധൻ രാവിലെ 11ന്.

പോത്തൻകോട് ആലുംമൂട് ഗവ.എൽപി സ്കൂ‌കൂളിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം 30ന് രാവിലെ 10.30 ന്.

നെയ്യാറ്റിൻകര കോട്ടുകാൽ ഗവ. എൽപി സ്കൂളിൽ എൽപിഎസി അധ്യാപക ഒഴിവ്. അഭിമുഖം 29ന് രാവിലെ 10.30ന്.

നെടുമങ്ങാട് പൂവത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂ‌ളിലെ ഹയർ സെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി (ജൂനിയർ), ഹൈസ്‌കൂൾ വിഭാഗം മലയാളം, ഗണിതം, യുപി വിഭാഗം ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്ക് അഭിമുഖം 28 ന് രാവിലെ 11 ന്.

നെടുമങ്ങാട് മഞ്ച ഗവ.വിഎച്ച്എസ്എസിലെ എച്ച്എസ്എ ഹിന്ദി (പി.ടി) അധ്യാപക ഒഴിവിലേക്ക് അഭിമുഖം 28 ന് ഉച്ചയ്ക്ക് 2 ന്

ആര്യനാട് പറണ്ടോട് ഗവ.യുപി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 28ന് രാവിലെ 10ന്

നെടുമങ്ങാട് ഗവ കോളജിൽ പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സ് ഐ.സി.എസ്.എസ്.ആർ അനുവദിച്ച റിസർച് പ്രൊജക്ടിലേക്ക് ഒരു റിസർച് അസോസിയേറ്റിന്റെയും അസിസ്റ്റന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസോസിയേറ്റിന് കൊമേഴ്സ് അല്ലെങ്കിൽ മാനേജമെന്റിൽ ബിരുദാനന്തര ബിരുദവും ഡോക്ട‌റേറ്റും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

റിസർച് അസിസ്റ്റ‌ന്റ്റിന് കൊമേഴ്സ് അല്ലെങ്കിൽ മാനേജമെന്റിൽ ബിരുദാനന്തര ബിരുദവും നെറ്റും ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ [email protected] എന്ന വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കണം. അഭിമുഖം 30 ന് രാവിലെ 10 ന് നെടുമങ്ങാട് ഗവ കോളജിൽ. 9447001608

നെയ്യാറ്റിൻകര കോട്ടുകാൽ ഗവ. എൽപി സ്കൂളിൽ എൽപിഎസി അധ്യാപക ഒഴിവ്. അഭിമുഖം 29ന് രാവിലെ 10.30ന്.

അഞ്ചൽ വടമൺ ഗവ. യുപി സ്‌കൂളിൽ യുപിഎസ്‌ടി, സംസ്‌തം അധ്യാപക ഒഴിവുകളുണ്ട്. ഇന്റർവ്യൂ 28 ന് 10 ന്.

കുളത്തൂപ്പുഴ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, കണക്ക് ഹയർസെക്കൻഡറി വിഭാഗത്തിൽ അറബിക്, സംസ്കൃതം, സുവോളജി, കൊമേഴ്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുകളുണ്ട്. ഇൻ്റർവ്യൂ നാളെ 10ന്

കുളത്തൂപ്പുഴ വില്ലുമല ഗവ. ട്രൈബൽ എൽപി സ്‌കൂളിൽ അധ്യാപക ഒഴിവുകളിൽ ദിവസവേതനാടിസ്‌ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 27നു രാവിലെ 11ന് അഭിമുഖം നടത്തും. സ്കൂ‌ളിലേക്കു വിദ്യാർഥികളെ കൊണ്ടുവരുന്നതിനും തിരികെ വീടുകളിൽ എത്തിക്കുന്നതിനും ദിവസക്കൂലി നിരക്കിൽ വാഹനം ഓടിക്കാൻ താൽപര്യമുള്ള പട്ടികവർഗ വിഭാഗക്കാരായ ഓട്ടോറിക്ഷാ ഡ്രൈവർമാർ നിരക്കു സംബന്ധിച്ചുള്ള ക്വട്ടേഷൻ സമർപ്പിക്കണം എന്ന് അധികൃതർ അറിയിച്ചു.

പൂവറ്റൂർ ജിഎൽപിഎസിൽ 2 താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് ഇന്റർവ്യൂ 31ന് ഉച്ചയ്ക്ക് 12നു നടക്കും.

കരവാളൂർ നീലാമ്മാൾ ഗവ.

വെൽഫെയർ എൽപി സ്‌കൂളിൽ നിലവിലുള്ള ഒഴിവുള്ള പ്രൈമറി അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്‌ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 29ന് 11നു നടക്കുമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

കൊല്ലം മയ്യനാട് വെള്ളമണൽ ഗവ.ഹയർ സെക്കൻഡറി സ്കൂ ളിൽ എച്ച്എസ് വിഭാഗത്തിൽ ഒരു കായിക അധ്യാപകന്റെയും യുപി വിഭാഗത്തിൽ ഒരു അധ്യാ പകന്റെയും ഒഴിവുണ്ട്. 2 ഒഴിവുക ളിലേക്കുള്ള അഭിമുഖം 30ന് രാ വിലെ 11ന് സ്കൂളിൽ നടത്തും.

കടയ്ക്കൽ തുറ്റിക്കൽ ഗവ. യു പിഎസിൽ ജൂനിയർ ഹിന്ദി (പാർട്ട് ടൈം), യുപിഎസ്ടി താൽക്കാലിക ഒഴിവുണ്ട്. ദിവസ വേതന അടിസ്ഥാനത്തിൽ ആണു നിയ മനം. അഭിമുഖം 28നു രാവിലെ 10നു നടത്തും.

കടയ്ക്കൽ ഗവ. ഹയർസെക്കന്ററിസ്‌കൂളിൽ എച്ച്എസ് വിഭാഗത്തിൽ മലയാളം, ഫിസി ക്കൽ സയൻസ്, നാചുറൽ സയൻസ്, ഗണിതം എന്നീ വിഷ യങ്ങളിൽ താൽക്കാലിക അധ്യാ പക ഒഴിവുണ്ട്. അഭിമുഖം ചൊവ്വ രാവിലെ 10.30ന്.

വായ്‌പൂര് എംആർഎസ്എൽബിവി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് 10.30ന് ഓഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9495835459.

തണ്ണിത്തോട് ഗവ.വെൽഫെയർ യുപി സ്കൂ‌ളിൽ പ്രീ പ്രൈമറി അധ്യാപിക, സ്‌കൂൾ വാഹനത്തിന്റെ ഡ്രൈവർ, ആയ എന്നിവരുടെ ഒഴിവുണ്ട്. അഭിമുഖം ജൂൺ 1ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം 6282208541.

മാന്നാർ നായർ സമാജം എച്ച്എസ്എസിൽ എച്ച്എസ്എസ്ടി ബോട്ടണി, ഫിസിക്സ്, ഇക്കണോമിക്സസ് തസ്‌തികകളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 10.30ന് കൂടിക്കാഴ്‌ചയ്ക്കു ഹാജരാകണം. ഫോൺ: 0479 2316949

ബുധനൂർ ഗവ. എച്ച്എസ്എസിലെ എച്ച്എസ്എസ് വിഭാഗത്തിൽ കെമിസ്ട്രി, കണക്ക്, ഇംഗ്ലിഷ്, സുവോളജി എന്നീ തസ്‌തികകളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 31ന് ഉച്ചയ്ക്ക് 1ന് കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. ഫോൺ: 94461 83769.

ആലപ്പുഴ കിടങ്ങറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി, സുവോളജി, മാത്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) തസ്ത‌ികകളിലേക്ക് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂൺ 3ന് 10.30നു. 9497849283.

ആലപ്പുഴ ആര്യാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഇംഗ്ലിഷ് ഗെസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 29ന് 2നു നടക്കും. 8921113451.

ആലപ്പുഴ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എച്ച്എസ്എസ് വിഭാഗ ത്തിൽ ഒഴിവുള്ള ഫിസിക്സ് (ജൂനിയർ), സുവോളജി (ജൂനിയർ) തസ്‌തികകളിലേക്കുള്ള താൽക്കാലിക അധ്യാപക അഭിമുഖം 29നു രാവിലെ 11നു സ്‌കൂൾ ഓഫിസിൽ നടക്കും . 9995341865.

പൊള്ളേത്തെ • ഗവ. ഹൈസ്കൂ‌ളിൽ പിടിഎ നിയ ന്ത്രണത്തിലുള്ള പ്രീ പ്രൈമ റി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10ന്.

ചെങ്ങന്നൂർ • ക്രിസ്ത്യൻ കോളജിൽ സുവോളജി, ഫി സിക്സ്, കൊമേഴ്സ് മലയാ ളം, ഹിന്ദി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ ആവ ശ്യമുണ്ട്. അപേക്ഷകൾ കോ ളജ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് [email protected] എന്ന വിലാസത്തിനു 29നു 3.30 നു മുൻപ് അയയ്ക്കണം. നേരിട്ട് ഓഫിസിലും സ്വീകരിക്കും.

തുറവൂർ • കോടംതുരുത്ത് ഗവ.വിവിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗ ത്തിൽ മലയാളം, കണക്ക് ജൂ നിയർ തസ്‌തികയിൽ താൽ ക്കാലിക അധ്യാപക ഒഴിവു ണ്ട്. അഭിമുഖം 31ന് രാവിലെ 10 ന്. 9895510100.

ചേർത്തല വാരനാട് ഗവ.എൽപി സ്കൂ‌ളിൽ ദിവസവേതനാടിസ്‌ഥാനത്തിൽ എൽ പിഎസ്എ അധ്യാപക ഒഴിവു ണ്ട്. 28ന് 2ന് അഭിമുഖം നടക്കും

മുതുകുളം കേരള സർവക ലാശാലയുടെ കീഴിലുള്ള മു തുകുളം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോ ളജിയിൽ കംപ്യൂട്ടർ സയൻ സ്, കൊമേഴ്സ് എന്നീ വിഷ യങ്ങൾക്ക് അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി നിഷ്കർ ഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേ റ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 31ന് വൈകിട്ട് 4നു മുൻപ് അപേക്ഷിക്കണം. ഫോൺ: 0479 2471949.

കോട്ടയം ബസേലിയസ് കോളജിൽ മാത്തമാറ്റിക്സ്, സിറിയക്, ഇംഗ്ലിഷ് ഡേറ്റ അനലിറ്റിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. ഡിഡി ഓഫി സ് പാനലിൽ പേര് റജിസ്റ്റർ ചെയ്‌തവർ അപേക്ഷിക്കണം ഫോൺ: 0481-2563918.

•തോട്ടയ്ക്കാട് സെന്റർ

ഫോർ പ്രൊഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്‌റ്റഡീസിനു കീ ഴിലുള്ള ബിഎഡ് കോളജിൽ പാർട്ട് ടൈം ഫിസിക്കൽ എജ്യു ക്കേഷൻ അധ്യാപകനെ ആവ ശ്യമുണ്ട്. ഉദ്യോഗാർഥികൾ 28നു രാവിലെ 10നു സർട്ടിഫിക്കറ്റുകളു മായി ഓഫിസിൽ എത്തണം.

•.ചിങ്ങവനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, മലയാളം (ജൂനിയർ), ഹിന്ദി (ജൂനിയർ), മാത്തമാറ്റി ക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി (ജൂനിയർ), ബോട്ടണി (ജൂനിയർ തസ്തികകളിലേ ക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കു ന്നു. യോഗ്യതയുള്ള ഉദ്യോഗാർ ഥികൾ അസൽ സർട്ടിഫിക്കറ്റുക ളുമായി 30ന് രാവിലെ 10നു അഭിമുഖത്തിനായി സ്‌കൂൾ ഓഫിസിൽ എത്തണം.

കുമരകം ഗവ.വിഎച്ച്എ സ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിന്ദി തസ്തികകളിൽ ദിവസവേത നാടിസ്ഥാനത്തിൽ അധ്യാ പക ഒഴിവ്.

അഭിമുഖം 28 ന് 1.30 ന്. സർ ട്ടിഫിക്കറ്റുകൾ സഹിതം നേരി ട്ട് ഹാജരാകണം

കരിങ്കുന്നം ഗവ. എൽപി സ്‌കൂളിൽ പ്രീ പ്രൈമറി വിഭാ ഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. അംഗീ കൃത കോഴ്സ് പാസായവർ അസ്സൽ രേഖകളുമായി നാ ളെ 10ന് കൂടിക്കാഴ്ചയ്ക്കായി ഓഫിസിൽ ഹാജരാകണം.

കരിങ്കുന്നം • ഗവ. എൽപി സ്‌കൂളിൽ താൽക്കാലിക ഐടി അധ്യാപക ഒഴിവ്. യോഗ്യരായവർ രേഖകളുമാ യി നാളെ 11.30ന് ഇന്റർവ്യൂ വിന് ഹാജരാകണം

അടിമാലി പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എച്ച്എസ്എസ് വി ഭാഗത്തിൽ എച്ച്എസ്എസ്ട‌ി കംപ്യൂട്ടർ ആപ്ലിക്കേഷൻ, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, സോഷ്യോളജി, പൊളിറ്റി ക്കൽ സയൻസ്, സുവോളജി (ജൂനിയർ) വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമു ഖം 28ന് 11ന്.

മൂന്നാർ ഗവ കോളജിൽ ഗണിതം, കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. ഡപ്യൂട്ടി ഡയറക്റുടെ പാനൽ ലി സ്‌റ്റിൽ ഉള്ളവർക്ക് മുൻഗ ണന. അഭിമുഖം 29ന് 11 ന്. 8086870966.

മൂന്നാർ തോക്കുപാറ ഗവ. യൂപി സ്‌കൂളിൽ എൽപി, യു പി വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം 29ന് 11ന്. 9495789160.

പെരുമ്പാവൂർ വളയൻചിറങ്ങര ശ്രീ ശങ്കര വിദ്യാപീഠം കോളജിൽ കെമിസ്ട്രി, മാത്സ്, സ്‌റ്റാറ്റിസ്റ്റ‌ി ക്സ്, ഇംഗ്ലിഷ്, ഹിന്ദി, സംസ്കൃ തം അധ്യാപക ഒഴിവ്. കൂടിക്കാ ഴ്ച- മാത്സ്, സ്റ്റാറ്റിസ്റ്റിക്സ് 27ന് 10.30ന്, ഇംഗ്ലിഷ് 28ന് 10ന്. ഹിന്ദി 29ന് 11ന്, കെമിസ്ട്രി 30ന് 11ന് സംസ്‌കൃതം 31ന് 12.30ന്.

കോതമംഗലം തലക്കോട് ഗവ. യുപി സ്‌കൂളിൽ ഹിന്ദി ജൂനിയർ, എൽപി അധ്യാപക ഒഴിവ്. കൂടി ക്കാഴ്ച 29നു 11ന്.

ഊരമന ഗവ. ഹയർ സെക്കൻ ഡറി സ്‌കൂളിൽ കൊമേഴ്സ്, കെമിസ്ട്രി അധ്യാപക ഒഴിവ്. കൂ ടിക്കാഴ്ച 27നു 11ന്.

 എരുവേലി ഗവ. ജെബിഎസ് കണയന്നൂരിൽ എൽപിഎസ‌ി ഒഴിവ്. കൂടിക്കാഴ്ച 29നു 11.30ന്

 അരൂർ അരൂക്കുറ്റി ഗവ. യുപി സ്കൂ‌ളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച്ച 28 ന് 2 ന്

 അയ്യന്തോൾ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സം സ്കൃതം ജൂനിയർ അധ്യാപക ഒഴിവ്. നാളെ രാവിലെ 10.30 നു യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം എത്തണം 0487 2363437.

 തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റി റ്റ്യൂട്ടിൽ ഇലക്ട്രോണിക്സ് ഡെമോൺസ്ട്രേറ്റർ തസ്ത‌ി കയിൽ ഒഴിവ്. ഇലക്ട്രോണി ക്സിൽ ഡിപ്ലോമയാണു യോ ഗ്യത. എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നാളെ രാവിലെ 10 ന്. 0487 2333290.

 പുത്തുർ 

ജിവിഎച്ച്എസ്എ സ് ഹൈസ്‌കൂളിലെ എഫ്ടി എം വിഭാഗത്തിലെ ഒഴിവിലേ ക്കു കൂടിക്കാഴ്ച 29നു 2ന്

Category: Job VacancyNews