നീറ്റ് പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു

June 11, 2024 - By School Pathram Academy

നീറ്റ് പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്

നീറ്റ് പരീക്ഷ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി.

പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ജൂലൈ 8നകം മറുപടി നല്‍കാനാണ് എന്‍ടിഎയോട് നിര്‍ദേശം.

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുല്ല എന്നിവരുടെ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരീക്ഷയില്‍ 67 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടി ഒന്നാം റാങ്ക് പങ്കിടുന്നത് അസാധാരണ സംഭവമാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ അട്ടിമറി നടന്നിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജൂലൈ 8ന് ഹര്‍ജിയില്‍ സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കും.

Category: News