നീറ്റ് പരീക്ഷ തുടങ്ങിയത് രണ്ടു മണിക്കൂർ വൈകി.വൈകിട്ട് അഞ്ചരയ്ക്ക് കഴിയേണ്ട പരീക്ഷ രാത്രി ഏഴരയോടെയാണ് തീർന്നത്

May 07, 2023 - By School Pathram Academy

കോഴിക്കോട്∙ ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിൽ നീറ്റ് പരീക്ഷ തുടങ്ങിയത് രണ്ടു മണിക്കൂർ വൈകി. ഇങ്ങാപ്പുഴയിലെ മാർ ബസേലിയോസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് ഗുരുതരമായ പരാതി ഉയർന്നത്.

ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കഴിയേണ്ട പരീക്ഷ രാത്രി ഏഴരയോടെയാണ് തീർന്നത്. ചോദ്യപേപ്പറിന്റെ കുറവ് മൂലമാണ് പരീക്ഷ തുടങ്ങാൻ വൈകിയതെന്നാണ് വിശദീകരണം. 

 

കോട്ടയത്ത് നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പർ നൽകാൻ വൈകിയതായി പരാതി ഉയർന്നു. ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ ബയോമെട്രിക് റജിസ്ട്രേഷൻ വൈകിയതോടെ യാണ് കുട്ടികൾക്ക് കൂൾ ഓഫ് ടൈം നഷ്ടമായത്. നാനൂറിലധികം കുട്ടിക ൾ പരീക്ഷ എഴുതുന്ന സെന്റ റിൽ ബയോമെട്രിക് റജിസ്ട്രേഷൻ നടത്താതെ കൂട്ടത്തോടെ ഹാളിൽ കയറ്റിയതായും മാതാപിതാക്കൾ പരാതിപ്പെട്ടു.

 

ഫറോക്ക് അൽ ഫാറൂഖ് റസിഡൻഷ്യൽ സ്കൂളിൽ ഒഎംആർ ഷീറ്റ് മാറിയതുമായി ബന്ധപ്പെട്ടും തർക്കമുയർന്നു. ഏതാനും കുട്ടികൾ ഹാജരാവാതിരുന്ന ഈ സെന്ററിൽ ഇതു ശ്രദ്ധിക്കാതെ ഒഎംആർ ഷീറ്റ് വിതരണം ചെയ്തപ്പോൾ പരസ്പരം മാറുകയായിരുന്നു. ഇതു പരിഹരിച്ച തായാണ് അധികൃതരുടെ വിശദീകരണം.

Category: News