നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 17ന്;ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ന്യൂഡല്‍ഹി:നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 17ന് നടത്തും.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഈ കാര്യം അറിയിച്ചത്.
പരീക്ഷയടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.മെയ് ആറ് ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഓണ്‍ലൈന്‍ അപേക്ഷാ ഫോമില്‍ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസവും മൊബൈല്‍ നമ്പറും സ്വന്തം അല്ലെങ്കില്‍ മാതാപിതാക്കളുടേത് ആയിരിക്കണം.
എല്ലാ വിവരങ്ങളും ആശയവിനിമയങ്ങളും ഇതിലേക്കായിരിക്കും നല്‍കുക എന്നും എന്‍ടിഎ വ്യക്തമാക്കി.കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in വഴി ലഭ്യമാകും.ഇത് ആദ്യമായാണ് ഉയര്‍ന്ന പ്രായപരിധി എടുത്തു കളഞ്ഞതിന് ശേഷം നീറ്റ് യുജി നടത്തുന്നത്.