നുണപ്രചാരണം തള്ളി മന്ത്രി ശിവന്‍കുട്ടി

April 24, 2022 - By School Pathram Academy

‘ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണെന്ന് തോന്നുന്നു’; ആം ആദ്മിയുടെ നുണപ്രചാരണം തള്ളി മന്ത്രി ശിവന്‍കുട്ടി ‘ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണെന്ന് തോന്നുന്നു, ഡല്‍ഹി മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല.

ഡല്‍ഹി വിദ്യാഭ്യാസ മാതൃക കേരളത്തില്‍ നടപ്പാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയെന്ന തരത്തിലുള്ള ആം ആദ്മി പാര്‍ട്ടിയുടെ നുണപ്രചാരണം തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പ് ആരേയും ഡല്‍ഹി മോഡല്‍ പഠിക്കാന്‍ വിട്ടിട്ടില്ല. ഇനിയിപ്പോള്‍ എംഎല്‍എ ആരുമായി ആയിരിക്കും ചര്‍ച്ച നടത്തിയിരിക്കുക എന്നാണ് മന്ത്രി ചോദിച്ചത്. ‘ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണെന്ന് തോന്നുന്നു, ഡല്‍ഹി മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാന്‍ വന്ന ഡല്‍ഹിക്കാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എംഎല്‍എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാന്‍ താല്പര്യമുണ്ട്.’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

 

Category: News