നൂൺ മീൽ ഓഫീസർമാരുടെ ചുമതലകളിൽ ഭേദഗതികൾ വരുത്തി പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

August 22, 2023 - By School Pathram Academy

2023-24 അദ്ധ്യയന വർഷം ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും സ്കൂളുകൾക്കും ഉപജില്ല, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല എന്നിവർക്കുള്ള ചുമതലകൾ ഉൾപ്പെടുത്തികൊണ്ടും സൂചന (1) മുഖേന പൊതു മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. സൂചന (2) ലെ നിർദേശം അനുസരിച്ച് ടി സർക്കുലറിൽ നൂൺ മീൽ ഓഫീസർമാരുടെ ചുമതലകളിൽ ഭേദഗതികൾ വരുത്തി പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

 

നൂൺമിൽ ആഫീസർമാരുടെ ചുമതലകൾ

 

1. സ്കൂളുകൾ സമർപ്പിക്കുന്നതും ഉച്ചഭക്ഷണ കമ്മറ്റികൾ അംഗീകരിച്ചതുമായ 2023-24 അദ്ധ്യയന വർഷത്തെ ഫീഡിംഗ് ലിസ്റ്റ് അംഗീകരിച്ച് ഉപജില്ലാ വിദ്യാഭ്യാസ ആഫീസറുടെ മേലൊപ്പോടുകൂടി ജൂൺ 30 നകം സ്കൂളുകൾക്ക് തിരികെ നൽകണം. ലിസ്റ്റിന്റെ ഒരു പകർപ്പ് ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ സൂക്ഷിക്കണം.

2. യഥാർത്ഥത്തിൽ ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം മാത്രമേ ഫീഡിംഗ് സ്രങ്ങ്ത്ത്  ആയി രേഖപ്പെടുത്തുവാൻ പാടുള്ളൂ എന്ന കർശന നിർദ്ദേശം സ്കൂളുകൾക്ക് നൽകേണ്ടതാണ്. ഉച്ചഭക്ഷണം സ്ഥിരമായി കഴിക്കാത്ത കുട്ടികളെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി ആഗസ്റ്റ് മാസത്തിൽ ഫീഡിംഗ് സ്ട്രെങ്ത് അപ്ഡേറ്റ് ചെയ്യുവാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകേണ്ടതാണ്.

 

3. ഉപജില്ലയുടെ പരിധിയിൽ വരുന്ന 250-ന് മുകളിൽ ഫീഡിംഗ് സ്ട്രെങ്ത് ഉള്ള എല്ലാ സ്കൂളുകളുടേയും ഫീഡിംഗ് സ്ട്രെങ്ത് ആഗസ്റ്റ് മാസത്തിൽ റിവ്യൂ ചെയ്യേണ്ടതും സ്ട്രെങ്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ ആയത് വരുത്തി ആഗസ്റ്റ് 15-ന് മുൻപായി ലിസ്റ്റ് പുനഃസമർപ്പിക്കുവാൻ ബന്ധപ്പെട്ട പ്രഥമാദ്ധ്യാപകർക്ക് നിർദ്ദേശം നൽകേണ്ടതുമാണ്.

 

4. പുതുതായി അംഗീകാരം ലഭിക്കുന്ന എയ്ഡഡ്/സ്പെഷ്യൽ സ്കൂളുകളിൽ ഉച്ചഭക്ഷണം ആരംഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. ഇതിനായി സ്കൂളിൽനിന്നുള്ള അപേക്ഷ, അംഗീകാരത്തിന്റെ തെളിവ് (സാക്ഷ്യപ്പെടുത്തിയത്). കുട്ടികളുടെ ലിസ്റ്റ് (ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ മേലൊപ്പു വച്ചത്) ഇവ സഹിതം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം.

 

5. സ്കൂളുകൾക്ക് ഓരോ മാസത്തേയ്ക്കും ആവശ്യമുള്ള അരി അതത് മാസം അഞ്ചാം തീയതിയ്ക്ക് മുൻപായി ഇൻഡന്റ് ചെയ്ത് ഉപജില്ലാ വിദ്യാഭ്യാസ ആഫീസറുടെ അംഗീകാരത്തോടെ ബന്ധപ്പെട്ട മാവേലി സ്റ്റോറുകളിൽ ഡിപ്പോകളിൽ സമർപ്പിക്കണം.

 

6. സ്കൂൾ സന്ദർശന വേളയിൽ കണ്ടെത്തുന്ന അരിയുടെ Excess/Shortage സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തി സ്റ്റോക്ക് ക്രമപ്പെടുത്തേണ്ടതാണ്.

 

7. അംഗീകൃത ഫീഡിംഗ് സ്ടെങ്ത് സ്കൂൾ പ്രവർത്തി ദിനങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തി സ്കൂളുകൾക്ക് പ്രതിമാസം പാചകംചെലവിനത്തിൽ അർഹമായ തുക കൃത്യമായി കണക്കാക്കി ടി തുകയ്ക്കുള്ള ലിമിറ്റ് കാനറാ ബാങ്കിന്റെ സി.എം.എസ് പോർട്ടൽ മുഖാന്തിരം സ്കൂളുകളുടെ സേവിംഗ് ബാങ്ക് അക്കൗണ്ടിൽ ലിമിറ്റ് ആയി സെറ്റ് ചെയ്ത് നൽകേണ്ടതാണ്. ഓരോ സ്കൂളിനും ഇപ്രകാരം ലിമിറ്റായി സെറ്റ് ചെയ്യുന്ന തുകയുടെ വിശദാംശങ്ങൾ ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.

 

8. സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റിയുടെ അംഗീകാരത്തോടെ സ്കൂളുകൾ സമർപ്പിക്കുന്ന മുൻ മാസത്തെ പാചക ചെലവ് സംബന്ധിച്ച വരവ് ചെലവ് കണക്കുകളും വാങ്ങിയ സാധനങ്ങളുടെ ഇനം തിരിച്ചുള്ള ബില്ലുകളും, മെനുവും കൃത്യമായി പരിശോധിച്ച് അർഹമായ തുക അംഗീകരിച്ച് അതത് മാസം 15-ന് മുൻപായി തിരികെ നൽകേണ്ടതാണ്.

 

9. സ്കൂളുകളിൽ നിന്നും ലഭിക്കുന്ന എൻ.എം.പി(1) ഫോറവും ചെലവു പട്ടികയും മാസക്രമത്തിൽ സൂക്ഷിക്കണം. ആവശ്യപ്പെടുന്ന അവസരത്തിൽ ഇവയെല്ലാം പരിശോധനയ്ക്ക് സമർപ്പിക്കേണ്ടതാണ്.

10. സ്കൂളുകൾ സമർപ്പിക്കുന്ന എൻ.എം.പി ഫോറം ഒന്നിലെ പ്രവൃത്തി ദിനങ്ങൾ അടിസ്ഥാനപ്പെടുത്തി ഓരോ മാസത്തേക്കും പാചകത്തൊഴിലാളികൾക്ക് അർഹതപ്പെട്ട ഓണറേറിയം തൊട്ടടുത്ത മാസം അഞ്ചാം തീയതിക്കു മുൻപായി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പി.എഫ്.എം.എസ് മുഖാന്തിരം (കാനറാ ബാങ്കിന്റെ സി.എസ്.എസ് പോർട്ടൽ വഴി വെൻഡർ പേയ്മെന്റ് ആയി) ക്രെഡിറ്റ് ചെയ്ത് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

 

11. ഡാറ്റാ എൻട്രി ജീവനക്കാർക്ക് അർഹതപ്പെട്ട വേതനം ഓരോ മാസവും അഞ്ചാം തീയതിക്കു മുൻപായി വിതരണം ചെയ്യേണ്ടതാണ്.

 

12. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എം.ഐ.എസ് Software-ൽ (trged.gov.ic.in) ഓരോ മാസത്തേയും ഡാറ്റാ എൻട്രി (Monthly Data Entry) തൊട്ടടുത്ത മാസം അഞ്ചാം തീയതിക്ക് മുൻപായി പൂർത്തീകരിക്കേണ്ടതാണ്.

 

13. മൂന്നു മാസത്തിലൊരിക്കൽ കുട്ടികളുടെ Health Data എം ഐ എസ് Software ൽ upload ചെയ്യേണ്ടതാണ്. (trgmdm.gov.nic.in)

 

14. സ്പെഷ്യൽ അരി വിതരണത്തിന്റെ ഇൻഡന്റിംഗ്,  കടത്ത് / കയറ്റിയിറക്ക് കൂലി എന്നിവ പദ്ധതിയുടെ State Software-ൽ (mdms.kerala.gov.in) ഉപയോഗിച്ചു തന്നെ ചെയ്യണം.

 

15. കിച്ചൺ കം സ്റ്റോർ നിർമ്മാണം, നവീകരണം, പാചക ഉപകരണങ്ങൾ പുതിയത് വാങ്ങുന്നതിനും പഴയത് മാറ്റി വാങ്ങുന്നതിനും അനുവദിക്കുന്ന തുകയുടെ വിനിയോഗം എന്നിവ സംബന്ധച്ച രേഖകൾ സ്കൂളുകളിൽ നിന്നും വാങ്ങി കൃത്യമായി പരിശോധിച്ച് സൂക്ഷിക്കുകയും വിനിയോഗ സർട്ടിഫിക്കറ്റ് കെ.എഫ്.സി ഫോറം നമ്പർ 44-ൽ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമയബന്ധിതമായി സമർപ്പിക്കേണ്ടതുമാണ്.

 

16. വാർഷിക സന്ദർശന റിപ്പോർട്ടിനുള്ള മറുപടി നൽകുമ്പോൾ ചൂണ്ടികാണിക്കപ്പെട്ട ന്യൂനതകൾ പരിഹരിച്ച ശേഷം സ്കൂളുകളിൽ നിന്നു ലഭിക്കുന്ന മറുപടി നിശ്ചിത മാതൃകയിൽ ക്രോഡീകരിച്ച് ഉപജില്ലാ വിദ്യാഭ്യാസ ആഫീസറുടെ വ്യക്തമായ അഭിപ്രായക്കുറിപ്പോടു കൂടി മാത്രമേ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേയ്ക്ക് തുടർനടപടിക്കായി അയക്കുവാൻ പാടുള്ളൂ. അല്ലാത്തവ തിരിച്ചയക്കുന്ന താണ്.

 

17. വാർഷിക സന്ദർശന റിപ്പോർട്ട് പ്രകാരം തുക തിരിച്ചടയ്ക്കുമ്പോൾ ആയത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് (SNA) അക്കൗണ്ട് നം. 1000886976, IFSC: CNRB0002607, കാനറ ബാങ്ക്, വഴുതക്കാട് ബ്രാഞ്ച്, തിരുവനന്തപുരം) തിരിച്ചടപ്പിച്ച് ബാങ്ക് ചെല്ലാന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോടു കൂടി വേണം പരിഹൃത റിപ്പോർട്ട് അയക്കേണ്ടത്. ഓഡിറ്റ് തടസ്സവാദങ്ങളുടെ അടിസ്ഥാനത്തിൽ അരി വില തിരിച്ചടയ്ക്കേണ്ടി വരുമ്പോൾ 2021-22, 2022-23 വർഷങ്ങളിൽ ഭക്ഷ്യധാന്യത്തിന്റെ വില 37.26 രൂപ നിരക്കിലും (2023-24 വർഷത്തേക്ക് 39.18 രൂപ നിരക്കിലും വേണം തുക തിട്ടപ്പെടുത്തി തിരിച്ചടയ്ക്കുന്നത്.

 

18. കാലിച്ചാക്ക് വിൽപന ഇനത്തിൽ ലഭിക്കുന്ന തുക സ്കൂളുകളിൽ നിന്നും ശേഖരിച്ച് ആയതിന് TR5 രസീത് സ്കൂൾ പ്രഥമാദ്ധ്യാപകർക്ക് നൽകുകയും പ്രസ്തുത തുകയിൽ 5% ജി.എസ്.ടി കിഴിച്ചുള്ള തുക 0202-01-12- 92 Othor Receipts എന്ന റവന്യൂ ശീർഷകത്തിൽ അടച്ച് ആയതിന്റെ രസീത് ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ സൂക്ഷിക്കേണ്ടതുമാണ്. ജി.എസ്.ടി ഇനത്തിൽ ശേഖരിച്ച തുക സർക്കാരിലേക്ക് അടയ്ക്കുന്നതിനായി വിദ്യാഭ്യാസ ഉപഡയറക്ടർ ആഫീസിൽ നൽകി ടി.ആർ.5 രസീത് വാങ്ങേണ്ടതാണ്.

19. സ്കൂളുകൾക്ക് ആവശ്യമായ പാചകോപകരണങ്ങൾ, സ്റ്റേഷനറി മുതലായവയ്ക്ക് അനുവദിക്കുന്ന തുകയുടെ വിവരം ബന്ധപ്പെട്ട മാസത്തെ Monthly Dati യിൽ (tranda.gov.inc.in) ഉൾപ്പെടുത്തേണ്ടതാണ്. 20. ഉപജില്ലയുടെ പരിധിയിൽ വരുന്ന ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട കുറഞ്ഞത് 10 സ്കൂളുകളിലെങ്കിലും ഓരോ മാസവും സന്ദർശനം നടത്തേണ്ടതും ഒരു അദ്ധ്യയന വർഷത്തിൽ ഒരു തവണയെങ്കിലും എല്ലാ സ്കൂളിലും നിർബന്ധമായി സന്ദർശനം നടത്തേണ്ടതുമാണ്. സന്ദർശന വിവരം ഹാജർ പുസ്തകത്തിൽ അതാതു ദിവസം തന്നെ രേഖപെടുത്തേണ്ടതും സന്ദർശന റിപ്പോർട്ട് തൊട്ടടുത്ത പ്രവർത്തി ദിവസം തന്നെ ഉപജില്ലാ വിദ്യഭ്യാസ ഓഫീസർക്ക് സമർപ്പിക്കേണ്ടതുമാണ്.

 

21. അംഗീകൃത ഫീഡിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം കൃത്യമായി നൽകുന്നുണ്ടോ, നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമാണോ മെന്നു നിശ്ചയിച്ചിട്ടുള്ളത്. മെനു പ്രകാരമുള്ള ഭക്ഷണമാണോ കുട്ടികൾക്ക് നൽകുന്നത് ഭക്ഷണം പാചകം ചെയ്യുന്നതിലും കുട്ടികൾക്ക് അത് വിളമ്പി നൽകുന്നതിലും ശുചിത്വം പാലിക്കുന്നുണ്ടോ, കുട്ടികൾക്ക് സുരക്ഷിതമായ കുടിവെള്ളം നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ, ആറ് മാസത്തിലൊരിക്കൽ പാചകത്തൊഴലാളകൾ ഹെൽത്ത് കാർഡ് പുതുക്കുന്നുണ്ടോ, പാചകം ചെയ്യുന്ന വേളയിലും കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുന്ന സമയത്തും പാചകത്തൊഴിലാളികൾ ഏപ്രൺ, കൈയുറ ഹെഡ് ക്യാപ് എന്നിവ ധരിക്കുന്നുണ്ടോ, ഭക്ഷ്യധാന്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടോ, പാചകപ്പുര, സ്റ്റോർ മുറി, പാചകപ്പുരയുടെ പരിസരം, ഡൈനിംഗ് ഹാൾ, ജല സ്രോതസ്സുകൾ എന്നിവ ശുചിത്വത്തോടെ പരിപാലിക്കപ്പെടുന്നുണ്ടോ, മാലിന്യനിർമ്മാർജ്ജനത്തിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ, സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റി എല്ലാ മാസവും കൃത്യമായി യോഗം ചേരുന്നുണ്ടോ, കമ്മറ്റി തീരുമാനങ്ങൾ ശരിയായ രീതിയിൽ മിനിട്ട് ചെയ്യപ്പെടുന്നുണ്ടോ, പദ്ധതി നടത്തിപ്പ് സംബന്ധിച്ചു വരവ് ചെലവുകൾ മാസാടിസ്ഥാനത്തിൽ കമ്മറ്റി പരിശോധിച്ച് അംഗീകരിച്ചിട്ടുണ്ടോ, പദ്ധതി നിർവ്വഹണത്തിൽ പ്രധാനാദ്ധ്യാപകൻ / പ്രധാനാദ്ധ്യാപികയെ സഹായിക്കുന്നതിനായി സഹഅദ്ധ്യാപകർക്ക് രേഖാമൂലം ചുമതല നൽകിയിട്ടുണ്ടോ, സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതി, സ്കൂൾ ആരോഗ്യ പദ്ധതി എന്നിവ കാര്യക്ഷമമായി നടപ്പിലാക്കപ്പെടുന്നുണ്ടോ , പദ്ധതിയുമായി ബന്ധപ്പെട്ട് മാന്വലായി എഴുതി സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ/ഫോറങ്ങൾ എന്നിവ കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.

22. സ്കൂൾ സന്ദർശനത്തിന്റെ ടെന്റേറ്റീവ് ടൂർ പ്രോഗ്രാം മുൻകൂട്ടി തയ്യാറാക്കി. ഉപജില്ലാ വിദ്യാഭ്യാസ ആഫീസറുടെ അംഗീകാരം വാങ്ങേണ്ടതാണ്.

 

23. സ്കൂൾ സന്ദർശന വേളയിൽ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ഏതെങ്കിലും അപാകതകൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം അവ പരിഹരിക്കുന്നതിനുള്ള വ്യക്തമായ നിർദ്ദേശങ്ങൾ സ്കൂൾ അധികൃതർക്കും ഉച്ചഭക്ഷണ കമ്മറ്റിയും നൽകേണ്ടതാണ്. ഇപ്രകാരം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്നും അപാകതകൾ പൂർണ്ണമായും പരിഹരിച്ചിട്ടുണ്ടോയെന്നും പരിശോധിക്കു ന്നതിന് ബന്ധപ്പെട്ട സ്കൂളുകളിൽ വീണ്ടും സന്ദർശനം നടത്തേണ്ടതാണ്.

24. പരിശോധനാ സമയത്ത് ശേഖരിക്കുന്ന വിവരങ്ങൾ ഫോറം നം. കെ4-ൽ രേഖപ്പെടുത്തി ബന്ധപ്പെട്ട നൂൺഫീഡിംഗ് സൂപ്പർവൈസർക്ക് തുടർ നടപടികൾക്കായി സമർപ്പിക്കേണ്ടതാണ്. സ്കൂൾ സന്ദർശനം സംബന്ധിച്ച വിവരങ്ങൾ State Software-ൽ രേഖപ്പെടുത്തേണ്ടതും സ്കൂളിൽ നിന്നും ലഭിക്കുന്ന മറുപടികൾ പരിശോധിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

 

25. അംഗീകൃത ലിസ്റ്റിനേക്കാളും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കാണുന്നവ വ്യത്യാസം, ഫണ്ട് വിനിയോഗത്തിലെ അപാകതകൾ, തുടങ്ങിയ ഗൗരവപരമായ വിഷയങ്ങൾ അടിയന്തിരമായി ഉപിജില്ലാ വിദ്യാഭ്യാസ ആഫീസറുടേയും, വിദ്യാഭ്യാസ ഉപഡയറക്ടറുടേയും ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.

 

26. നൂൺഫീഡിംഗ് സൂപ്പർവൈസറുടെ പരിശോധന റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

 

27. ഉച്ചഭക്ഷണം സംബന്ധമായ വിഷയങ്ങളിൽ സ്കൂൾ പ്രഥമാദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും നൂൺമീൽ ആഫീസറുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിനും പരാതികൾ സ്വീകരിക്കുന്നതിനും ആഴ്ചയിൽ ഒരു ദിവസം മാറ്റിവയ്ക്കുകേണ്ടതും നൂൺ മീൽ ആഫീസർ പ്രസ്തുത ദിവസം ആഫീസിൽ നിബന്ധമായും ഉണ്ടായിരിക്കേണ്ടതുമാണ്.

 

28. ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ മുഖാന്തിരം മാത്രമേ വിദ്യാഭ്യാസ ഉപഡയറക്ടർക്കും, പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും കത്തുകളും, റിപ്പോർട്ടുകളും, സ്റ്റേറ്റ്മെന്റുകളും സമർപ്പിക്കുവാൻ പാടുള്ളൂ.

29. കെ.2 രജിസ്റ്റർ, എൻ.എം.പി(1) ഫോറം എന്നിവയുടെ Software-ൽ നിന്നും ജനറേറ്റ് ചെയ്യുന്ന ഫോർമാറ്റുകൾ മാത്രമേ ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ സ്വീകരിക്കുവാൻ പാടുള്ളൂ.

30. പ്രഭാത ഭക്ഷണ പദ്ധതി, അടുക്കള പച്ചക്കറിത്തോട്ടം സജ്ജീകരിക്കൽ, സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മികച്ചതും ന്യൂതനവുമായ പ്രവർത്തനങ്ങൾ (Best/Innovative Practices) ഉപജില്ലാതലത്തിൽ ഡോക്യുമെന്റ് ചെയ്യേണ്ടതും High “resolution photos ഉൾപ്പെടെയുള്ള ഡോക്യുമെന്റുകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ്.