നെടുങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദൃശ്യാ ഹരി.

August 31, 2023 - By School Pathram Academy

കണ്ണൂര്‍: ഉത്രാട ദിനത്തില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ 11കാരി മരണപ്പെട്ടു. ശ്രീകണ്ഠാപുരം ചേപ്പറമ്പ് കാനപ്പുറത്തെ ഹരി-ലിഷ ദമ്പതികളുടെ മകള്‍ ദൃശ്യാ ഹരിയാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്.

വീടിനു സമീപത്തെ ക്ലബ്ബിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി വീടിന് മുന്നില്‍ നിന്നു റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാറിടിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നെടുങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദൃശ്യാ ഹരി.

 

Category: News