നെയ്യാറ്റിൻകര ഗവ ജെ. ബി.സ്‌കൂൾ … ഞങ്ങളുടെ പ്രിയ വിദ്യാലയം …. ഇന്ന് മികച്ച PTA യ്ക്കുള്ള അവാർഡ് ലഭിച്ചതിന്റെ നിറവിലാണ്

October 08, 2022 - By School Pathram Academy

നെയ്യാറ്റിൻകര ഗവ ജെ. ബി.സ്‌കൂൾ … ഞങ്ങളുടെ പ്രിയ വിദ്യാലയം …. ഇന്ന് മികച്ച PTA യ്ക്കുള്ള അവാർഡ് ലഭിച്ചതിന്റെ നിറവിലാണ്.

2021 – 22 അക്കാഡമിക വർഷത്തെ പി.റ്റി.എ പ്രവർത്തനങ്ങൾക്ക് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും തിരുവനന്തപുരം റവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനവും നേടി.

കോവിഡ് കാലമായിരുന്നിട്ടു കൂടി ഒട്ടേറെ വേറിട്ട അക്കാഡമിക പ്രവർത്തനങ്ങൾ കൊണ്ട് കേരളമാകെ അറിയപ്പെടുന്ന വിദ്യാലയമായി മാറാൻ ഞങ്ങൾക്ക് കഴിഞ്ഞു. പി.റ്റി.എ യുടെ കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത്.

അധ്യാപകർ മുന്നോട്ടു വയ്ക്കുന്ന അക്കാഡമിക പ്രവർത്തനങ്ങൾക്ക് എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കേണ്ടത് എന്ന് കണ്ടറിഞ്ഞ് അവ വേഗത്തിൽ കൃത്യതയോടെ ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികൾക്ക് വേണ്ട പഠനോപകരണങ്ങൾ, പഠന സംവിധാനങ്ങൾ എന്നിവ ഒരു വീഴ്ചയും വരുത്താതെ ക്രമീകരിക്കാൻ ശ്രമിച്ചു.

വിദ്യാലയത്തിന്റെ ആവശ്യങ്ങൾ വിവിധ ഏജൻസികളെ യഥാസമയം അറിയിക്കാനും അവ ലഭ്യമാക്കാനും കഴിഞ്ഞിരുന്നു. കുട്ടികൾക്ക് ആധുനിക പഠന സൗകര്യമൊരുക്കാൻ , വായനയ്ക്കുള്ള സംവിധാനങ്ങൾ ക്രമീകരിക്കാൻ , സ്വയം പ്രകടനത്തിനുള്ള വേദികൾ ഒരുക്കാൻ വേണ്ടി ഞങ്ങൾ നടത്തിയ എല്ലാ ശ്രമങ്ങളും വിജയം കണ്ടു. പൂർവ വിദ്യാർത്ഥികൾ , അധ്യാപകർ, വിദ്യാലയത്തോട് താല്പര്യമുള്ള മഹത് വ്യക്തികൾ , രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണങ്ങൾ ആവോളം ഞങ്ങൾക്ക് ലഭിച്ചു. കോവിഡ് കാലത്ത് ക്ലാസ് അടിസ്ഥാനത്തിൽ ചുമതലകൾ നൽകി ആവശ്യം വേണ്ട കുട്ടികളുടെ വീടുകളിലെല്ലാം സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

എല്ലാ കൂട്ടുകാർക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തി. എല്ലാ PTA യോഗങ്ങളിലും അക്കാഡമിക ചർച്ച സജീവമായി നിലനിർത്തി അക്കാദമിക സൗഹൃദാന്തരീക്ഷം ഉറപ്പാക്കി.

നേട്ടങ്ങൾ ഇനിയുമേറെ പറയാനുണ്ട്. ഇവയൊക്കെ സാധ്യമാക്കിയതിന് പിന്നിൽ ചില വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നിസ്സീമമായ സഹകരണവും സഹായവുമുണ്ട്. അതിൽ ഏറ്റവും പ്രധാനം നെയ്യാറ്റിൻകരയുടെ പ്രിയപ്പെട്ട ജനപ്രതിനിധി ശ്രീ. ആൻസലൻ MLA യുടെ മികച്ച നേതൃത്വമാണ്.

ആദരണീയ MLA ഞങ്ങളുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും പൂർവ രക്ഷിതാവുമാണ്. മികവിന്റെ ഓരോ പടവിലും ഞങ്ങളോടൊപ്പം നിന്ന ശ്രീ ആൻസലൻ MLA യ്ക്ക് നന്ദി അറിയിക്കുന്നു. ഒപ്പം നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. രാജ് മോഹൻ സർ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ സാദത്തു സാർ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ K. K ഷിബു വാർഡ് കൗൺസിലർ ശ്രീ കൂട്ടപ്പന മഹേഷ് , നഗരസഭയിലെ മറ്റ് ജനപ്രതിനിധികൾ , ജീവനക്കാർ , പൊതു പ്രവർത്തകർ , വിവിധ വിദ്യാഭ്യാസ ആഫീസുകളിലെ ആഫീസർമാർ ,ജീവനക്കാർ എന്നിവർക്കും നന്ദി പറയുന്നു.

ഞങ്ങൾക്ക് സമ്മാനമായി ലഭിക്കുന്ന തുക മാതൃകാപരമായി വിദ്യാലയത്തിലെ അക്കാഡമിക നവീകരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ്….

ഈ കൂട്ടായ്മ തുടരും…

വർഷമായി കുട്ടികളുടെ എണ്ണത്തിലും കാര്യമായ വർധനവ് ഞങ്ങളിൽ സമൂഹം അർപ്പിച്ച വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റേയും അടയാളമാണിത് …. ഇനിയും അത് തുടരും…. എല്ലാ പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു…. നന്ദി… നന്ദി …. നന്ദി…..

സ്നേഹപൂർവം

പി.റ്റി.എ കമ്മിറ്റിയ്ക്ക് വേണ്ടി

സതീഷ്

( പി.റ്റി.എ പ്രസിഡന്റ് )

Category: NewsSchool News