നെഹ്റു ട്രോഫി നിറച്ചാര്‍ത്ത് മത്സരങ്ങള്‍ ഓഗസ്റ്റ് 5-ന് – ക്ലാസ് ഗ്രൂപ്പുകളിൽ അറിയിപ്പ് കൊടുക്കുക

August 04, 2023 - By School Pathram Academy

നെഹ്റു ട്രോഫി നിറച്ചാര്‍ത്ത് മത്സരങ്ങള്‍ ഓഗസ്റ്റ് 5-ന്

 

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘നിറച്ചാര്‍ത്ത്’ മത്സരങ്ങള്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 9.30ന് ആലപ്പുഴ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

 

എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിംഗ് മത്സരവും യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന(പെയിന്റിംഗ്) മത്സരവുമാണ് നടത്തുക. ക്രയോണ്‍, പേസ്റ്റല്‍സ്, ജലച്ചായം, പോസ്റ്റര്‍ കളര്‍ എന്നിങ്ങനെ ഏതു മാധ്യമവും ഉപയോഗിക്കാം. ഓയില്‍ പെയിന്റ് ഉപയോഗിക്കാന്‍ പാടില്ല. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും.

 

കളറിംഗ് മത്സരത്തില്‍ ജില്ലയിലെ എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. നിറം നല്‍കാനുള്ള രേഖാചിത്രം സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. ഒന്നര മണിക്കൂറാണ് മത്സര സമയം. ചിത്രരചന (പെയിന്റിംഗ്) മത്സരത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വരയ്ക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. രണ്ടു മണിക്കൂറാണ് മത്സരസമയം. സമ്മാനം സ്വീകരിക്കാനെത്തുമ്പോള്‍ വിദ്യാര്‍ത്ഥിയാണെന്നുള്ള സ്‌കൂള്‍ അധികാരിയുടെ സാക്ഷ്യപത്രമോ ഐഡന്റിറ്റി കാര്‍ഡോ ഹാജരാക്കണം. ഫോണ്‍: 0477-2251349.

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More