നേരാ തിരുമേനി ഈപ്പച്ചന്‍ പളളിക്കൂടത്തില്‍ പോയിട്ടില്ല…പക്ഷെ മുതിരപ്പുഴ സ്‌കൂള്‍ ഉണ്ടായിരുന്നെങ്കില്‍ ഈപ്പച്ചന്‍ ഇംഗ്ലീഷ് പറഞ്ഞേനെ’; വേറിട്ട വഴികളുമായി അധ്യാപകര്‍

April 03, 2023 - By School Pathram Academy

നേരാ തിരുമേനി ഈപ്പച്ചന്‍ പളളിക്കൂടത്തില്‍ പോയിട്ടില്ല…പക്ഷെ മുതിരപ്പുഴ സ്‌കൂള്‍ ഉണ്ടായിരുന്നെങ്കില്‍ ഈപ്പച്ചന്‍ ഇംഗ്ലീഷ് പറഞ്ഞേനെ’; വേറിട്ട വഴികളുമായി അധ്യാപകര്‍

അധ്യാപകര്‍ തന്നെ മുന്‍കൈ എടുത്താണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രാദേശിക ചാനലുകളിലെ പരസ്യങ്ങള്‍ക്കൊപ്പം സമൂഹ മാധ്യമങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് പ്രചാരണം

 

പരീക്ഷ കഴിഞ്ഞ് വേനലവധിക്കായി സ്‌കൂള്‍ അടച്ചെങ്കിലും അധ്യാപകര്‍ക്ക് വിശ്രമമില്ല. കുട്ടികള്‍ അവധി ആഘോഷത്തിലേക്ക് കടന്നപ്പോള്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് പുതിയ കുട്ടികളെ എത്തിക്കേണ്ട തിരക്കിലാണ് അധ്യാപകര്‍. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളുകള്‍ പെരുകുന്ന കാലത്ത് പഴയത് പോലെയല്ല കാര്യങ്ങള്‍, കൃത്യമായി ആസൂത്രണം ചെയ്താല്‍ മാത്രമേ കുട്ടികളെ ആകര്‍ഷിക്കാനാവു. അത്തരത്തില്‍ തയ്യാറാക്കിയ ഒരു പോസ്റ്ററാണ് ഇപ്പോള്‍ വൈറലാവുന്നത്.

 

അടിമാലി ഉപജില്ലയിലെ മുതിരപ്പുഴ ഗവ. എല്‍പി സ്‌കൂളാണ് സിനിമാ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി രസകരമായ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ലേലം സിനിമയിലെ ‘നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല.’ എന്ന ഹിറ്റ് ഡയലോഗ് ഉള്‍പ്പെടുത്തിയാണ് പരസ്യം തയ്യാറാക്കിയത്.’മരംവെട്ടുകാരനായിരുന്നു എന്റെ അപ്പന്‍…സ്‌കൂളില്‍ വിടാനുള്ള സാമ്പത്തികമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ നമ്മുടെ മുതിരപ്പുഴ ഗവ. എല്‍ പി സ്‌കൂള്‍ പോലെ സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസം കൊടുക്കുന്ന സ്‌കൂള്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ ഈപ്പച്ചന്‍ ഇംഗ്ലീഷ് പറഞ്ഞേനേ. ഏത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പിള്ളേരേക്കാളും നന്നായി തന്നെ’ പോസ്റ്ററില്‍ പറയുന്നു.

 

അധ്യാപകര്‍ തന്നെ മുന്‍കൈ എടുത്താണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രാദേശിക ചാനലുകളിലെ പരസ്യങ്ങള്‍ക്കൊപ്പം സമൂഹ മാധ്യമങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് പ്രചാരണം.കഴിഞ്ഞ അധ്യയന വര്‍ഷം തസ്തിക പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങാത്തതിനാല്‍ പുതിയ അധ്യാപക തസ്തികകള്‍ അംഗീകരിച്ചിട്ടില്ല. ഇനി അടുത്ത അധ്യയന വര്‍ഷം തസ്തിക നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ ഡിവിഷന്‍ നിലനിര്‍ത്താനായി അധ്യാപകര്‍ക്ക് കുട്ടികളെ എത്തിക്കേണ്ടത് ചുമതലയായി മാറി.

Category: NewsSchool News

Recent

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024

കേന്ദ്ര  സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ പ്ലേസ്‌മെന്റ്‌ ഡ്രൈവ്

July 11, 2024
Load More