നോട്ടെഴുതാത്തതിന് വിദ്യാർഥിയെ അടിച്ചെന്നതിന്റെ പേരിൽ അധ്യാപകനെ പുറത്താക്കിയ നടപടി തെറ്റായിപ്പോയെന്ന്

August 10, 2024 - By School Pathram Academy

 നോട്ടെഴുതാത്തതിന് വിദ്യാർഥിയെ അടിച്ചെന്നതിന്റെ പേരിൽ താത്കാലിക അധ്യാപകനെ പുറത്താക്കിയ നടപടി തെറ്റായിപ്പോയെന്ന് ബാലാവകാശ കമ്മിഷൻ.

സദാനന്ദപുരം ഗവ. എച്ച്. എസ്.എസിൽ എട്ടാംക്ലാസ് വിദ്യാർഥിയെ അധ്യാപകൻ കൈ യ്യിൽ അടിച്ചതിനെതിരേ രക്ഷാ കർത്താവ് നൽകിയ പരാതിയിലാണ് കമ്മിഷൻറെ നിരീക്ഷണം.

ഹൈക്കോടതിയുടെ അടുത്ത കാലത്തുണ്ടായ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ നല്ലഭാവിക്കുവേണ്ടി ചെറിയ രീതിയിൽ ശിക്ഷിക്കുന്നത് തെറ്റല്ലെന്നു നിരീക്ഷിച്ച കമ്മിഷൻ അധ്യാപകനെ ജോലിയിൽനിന്നു പിരിച്ചുവിട്ടത് തെറ്റായിപ്പോയെന്നും വിലയിരുത്തി.

അധ്യാപകൻ അടിച്ച് കുട്ടിയുടെ കണങ്കൈയിൽ ക്ഷതം വരുത്തിയെന്നും ഫീസ് നൽകാത്തതിനാൽ കുട്ടിയെ പരീക്ഷയ്ക്ക് ഇരു ത്തിയില്ലെന്നുമായിരുന്നു പരാതി. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും പരിശോധനയിൽ നോട്ട് ബുക്ക് അപൂർണമാണെന്നു കണ്ടെത്തിയപ്പോൾ തിരുത്തുകയെന്ന ലക്ഷ്യത്തോടെ കമ്പുകൊണ്ട് കൈയ്യിൽ അടിക്കുകമാത്രമാണുണ്ടായതെന്നും പ്രധാനാധ്യാപകനും ജില്ലാ വിദ്യാഭ്യാസ ഓഫീസറും റിപ്പോർട്ട് നൽകി.

കൂടാതെ സ്കൂളിൽ പരീക്ഷാഫീ സ് പിരിക്കാറില്ലെന്നും പേപ്പറിനാവശ്യമായ 30 രൂപയാണ് ഈടാക്കുന്നതെന്നും അതു നൽകാതിരുന്നിട്ടും കുട്ടിയെ പരീക്ഷ എഴുതിച്ചെന്നും പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തി. ഇതുപരിഗ ണിച്ചാണ് കമ്മിഷൻ പരാതി തീർ പ്പാക്കിയത്.

Category: News