‘ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന്’ ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.സർക്കാർ/എയ്ഡഡ്/ അംഗീകാരമുള്ള പ്രൈവറ്റ് സ്കൂളുകൾ എന്നിവിടങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്

August 09, 2022 - By School Pathram Academy
  • വിഷയം :- പൊതുവിദ്യാഭ്യാസം കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകൾ (2022 -23) നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ് ഓൺലൈൻ അപേക്ഷ – സമർപ്പണം – നിർദ്ദേശങ്ങൾ – പുറപ്പെടുവന്നത് – സംബന്ധിച്ച്

 

  • സൂചന 1. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം /കത്ത്. 20/07/2022.
  • 2. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ നിർദ്ദേശങ്ങൾ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് വഴി സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പായ ‘ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന്’ ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.

പ്രീ-മെട്രിക് മൈനോരിറ്റി സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) വഴി ഓൺലൈൻ ആയി (ഫ്രഷ് /റിനീവൽ )അപേക്ഷ നൽകാം. നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 30 ആണ്.

മുസ്ലീം, ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമാണ് ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്.

സർക്കാർ/എയ്ഡഡ്/ അംഗീകാരമുള്ള പ്രൈവറ്റ് സ്കൂളുകൾ എന്നിവിടങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകരായ കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം പരമാവധി ഒരു ലക്ഷം രൂപ വരെയാണ്. മാത്രമല്ല

ഒരു കുടുംബത്തിലെ 2 കുട്ടികൾക്ക് മാത്രമാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്.

 

  • പൊതു നിർദ്ദേശങ്ങൾ

 

•✓ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അർഹരായ കുട്ടികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈൻ ആയി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

•✓. http://scholarships.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്.

•✓സ്കോളർഷിപ്പിന് ആദ്യമായി അപേക്ഷിക്കുന്ന കുട്ടികൾ ഫ്രഷ് (fresh) അപേക്ഷയും, കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ റിന്യൂവൽ (renewal) അപേക്ഷയും നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

•✓പ്രീ-മെട്രിക് (മൈനോരിറ്റി) സ്കോളർഷിപ്പിന് പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ NSP 2.0) ലെ Applicant എന്ന ഓപ്ഷനിൽ NEW REGISTRATION എന്ന ലിങ്ക് Login ഉപയോഗിക്കേണ്ടതാണ്.

•✓നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വഴി ലഭിക്കുന്ന ആപ്ലിക്കേഷൻ ഐ.ഡിയും, പാസ്സ് വേർഡും (ഉദാ:- ജനന തീയതി ഉപയോഗിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ Applicant Corner – login Application Submission – Fresh Application എന്ന ലിങ്ക് വഴി login ചെയ്തശേഷം പുതിയ പാർഡ് സെറ്റ് ചെയ്യേണ്ടതാണ്.

•✓ . പ്രീ-മെട്രിക് (മൈനോരിറ്റി സ്കോളർഷിപ്പിന് ഓൺലൈൻ ആയി റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP 2.0) ലെ Applicant Corner – login-Application Submission for AY 2022-23 എന്ന ഓപ്ഷനിൽ Renewal Application എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്.

•✓ സ്കോളർഷിപ്പ് പോർട്ടലിൽ മുൻ വർഷം രജിസ്റ്റർ ചെയ്തതിൽ സ്കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സമയത്തെ യൂസർ ഐ.ഡി./പാർഡ് എന്നിവ ഉപയോഗിക്കാവുന്നതാണ്.

•✓അപേക്ഷകരായ കുട്ടികൾക്ക് ലഭിക്കുന്ന User Id/ Password എന്നിവ ശ്രദ്ധയോടെ എഴുതി സൂക്ഷിക്കുക.

•✓നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ആപ്ലിക്കേഷൻ ഐ.ഡി ലഭിക്കുന്നതിനായി രജിസ്ട്രേഷൻ നടത്തുമ്പോൾ പിശകുകൾ ഉണ്ടായാൽ അപേക്ഷ Final Submit ചെയ്യുന്നതിന് മുമ്പ് പോർട്ടലിലെ -Withdraw Application എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷ പിൻവലിച്ച ശേഷം മാത്രം നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ഒരിക്കൽ കൂടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

•✓ സ്കോളർഷിപ്പ് പോർട്ടലിൽ അപേക്ഷ Final Submit ചെയ്താൽ, രജിസ്ട്രേഷൻ നടത്തുമ്പോൾ നൽകുന്ന ( Name, Date of Birth, Gender, Bank Account Number, IFSC etc.)വിവരങ്ങൾ യാതൊരു കാരണവശാലും പിന്നീട് അപേക്ഷ സ്കൂൾ തലത്തിൽ ഡിഫക്റ്റ് ചെയ്താൽത്തന്നെയും തിരുത്തൽ വരുത്തുവാനോ, പിൻവലിക്കുവാനോ (Withdraw Application )കഴിയുന്നതല്ല.

•✓ അപേക്ഷയോടൊപ്പം മറ്റ് രേഖകൾ (വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാർ തുടങ്ങിയവ) ഒന്നും സ്കാൻ ചെയ്ത് അയക്കേണ്ടതില്ല എന്നാൽ ആധാർ നമ്പർ ലഭിച്ചിട്ടില്ലാത്ത കുട്ടികൾ മാത്രം, രജിസ്ട്രേഷൻ സമയം ബാങ്ക് പാസ് ബുക്ക് (അക്കൗണ്ട്നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ഫ്രണ്ട് പേജ് സ്കാൻ ചെയ്ത് സബ്മിറ്റ് ചെയ്യേണ്ടതും, ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച ശേഷം, ഫൈനൽ സബ്മിഷന് മുൻപ് Upload Documents എന്ന ഭാഗത്ത് – Bonafied Student of Institution എന്നതിന് നേരെയുള്ള ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രഥമാധ്യാപകന്റെ സാക്ഷ്യപ്പെടുത്തലിന് ശേഷം മാത്രം സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതുമാണ്.

•✓അപേക്ഷകരായ കുട്ടികൾക്ക് മുൻ വാർഷിക പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് ലഭിച്ചിട്ടുണ്ടായിരിക്കണം. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് മാർക്ക് നിബന്ധന ബാധകമല്ല.ആയതിൽ കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിന് മാർക്ക് സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യം വരുന്ന സാഹചര്യത്തിൽ, ടി കുട്ടികൾക്ക് അതത് സ്കൂൾ മേധാവികളെ സമീപിക്കാവുന്നതാണ്. ആയത് എത്രയും വേഗം കുട്ടികൾക്ക് ലഭ്യമാക്കുന്ന തിന്സ്കൂൾ മേധാവികൾ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്.

•✓നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിന് 2022-23 അക്കാദമിക വർഷം ആരംഭിച്ച തീയതി 01/06/2022 എന്ന് നൽകേണ്ടതാണ്.

•✓ സ്കോളർഷിപ്പ് പോർട്ടൽ വഴി കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ, കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ U – Dise കോഡ് നൽകി അതാത് സ്കൂൾ സെലക്ട് ചെയ്യേണ്ടതാണ്. സ്കൂളിന്റെ U – Dise എൻ.എസ്.പി.യിൽ രേഖപ്പെടുത്തി യിട്ടില്ലാത്ത/അറിയാത്ത പക്ഷം കുട്ടികൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.

•✓2020-21 വർഷം മുതൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ അഡ്മിഷൻ ഫീ, ട്യൂഷൻ ഫീ, മറ്റിനങ്ങളിലുള്ള ഫീ തുടങ്ങിയവ രേഖപ്പെടുത്തുന്നതിന് ഇൻസ്റ്റിറ്റ്യൂഷൻ സൗകര്യം ഉള്ളതാണ്. ഏതെങ്കിലും കുട്ടികൾക്ക് സ്കൂൾ തലത്തിൽ ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിൽ, ടി കുട്ടികളുടേത് മാത്രം പ്രത്യേകം രേഖപ്പെടുത്തുന്നതിനും സ്കൂളുകൾക്ക് സൗകര്യം ഉള്ളതാണ്. സ്കൂൾ പ്രൊഫൈലിൽ സ്കൂൾ അധികൃതർ രേഖപ്പെടുത്തുന്ന മേൽ പറഞ്ഞ പ്രകാരമുള്ള ഫീസുകൾ കുട്ടികളുടെ പ്രീ-മെട്രിക് സ്കോളർഷിപ്പിനുള്ള ആപ്ലിക്കേഷനിൽ സോഫ്റ്റ് വെയർ മുഖാന്തരം രേഖപ്പെടുത്തുന്നതാണ്.

•✓ഓൺലൈനായി നൽകുന്ന അപേക്ഷയിലെ വിവരങ്ങൾ അപൂർണ്ണവും, അവ്യക്തവും തെറ്റായതുമാണെങ്കിൽ സ്കോളർഷിപ്പ് തുക നഷ്ടപ്പെടാനിടയുള്ള തുമായതിനാൽ പ്രത്യേകം ശ്രദ്ധിക്കുക.

•✓ആധാർ അധിഷ്ടിതമായ സംവിധാനത്തിലാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്.ആയതിനാൽ അർഹരായ എല്ലാ കുട്ടികൾക്കും ആധാർ കൈവശമുള്ളത് ഉചിതമായിരിക്കും.

•✓ അപേക്ഷ സമർപ്പിക്കുമ്പോൾ പൂരിപ്പിക്കുമ്പോൾ അപേക്ഷകരായ കുട്ടിയുടെ ആധാർ രേഖയിലും, ബാങ്ക് രേഖയിലും, സ്കൂൾ രേഖയിലും ഒരേ പേരിലെ അക്ഷരങ്ങൾ പോലെയാണെന്ന് ഉറപ്പു വരുത്തുക.

•✓പ്രീ-മെട്രിക് (മൈനോരിറ്റി സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികളുടെ നിർദ്ദിഷ്ട വരുമാന നിർബന്ധമായും വരുമാന സർട്ടിഫിക്കറ്റ് സ്കൂളുകളിൽ സമർപ്പിക്കേണ്ടതും, പ്രധാനാധ്യാപകർ ആയത് വാങ്ങി കുറഞ്ഞത് 05 വർഷത്തേക്ക് തുടർ പരിശോധനകൾക്ക് ഉതകും വിധം സൂക്ഷിക്കേണ്ടതുമാണ്.

•✓ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ (പൂരിപ്പിക്കുമ്പോൾ മൊബൈൽ ഫോൺ കൈയ്യിൽ കരുതുക. അപേക്ഷകരായ കുട്ടികളുടെ മൊബൈൽ നമ്പറിൽ പ്രസ്തുത സ്കോളർഷിപ്പ് സംബന്ധിച്ച നൽകുന്നതിനാൽ വിവരങ്ങൾ സ്കോളർഷിപ്പ് ലഭിക്കുന്ന കാലയളവുകളിൽ തുടർച്ചയായി മൊബൈൽ ഫോൺ നമ്പർ ഇടയ്ക്കിടെ മാറ്റാതിരിക്കുക.

•✓സ്കൂൾ ക്ലാസ് എന്നിവയുടെ ശരിയായ അപ്ഡേഷൻ എൻ.എസ്.പി യിൽ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, അതത് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് സ്കൂൾ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത ശേഷം മാത്രം അപേക്ഷ Final Submit ചെയ്യേണ്ടതാണ്. ഓൺലൈൻ അപേക്ഷകൾ അന്തിമമായി സമർപ്പിച്ച ശേഷം പ്രിന്റെടുത്ത് സൂക്ഷിക്കുന്നത് ഉചിതമായിരിക്കും.

•✓പ്രീ-മെട്രിക് (മൈനോരിറ്റി സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് ഈ കാര്യാലയം മുഖാന്തരമുള്ള മറ്റ് കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകളായ പ്രീ-മെട്രിക് (ഭിന്നശേഷി സ്കോളർഷിപ്പ്, നാഷണൽ മീൻസ്-കം-മെറിറ്റ് (എൻ.എം.എം.എസ്) സ്കോളർഷിപ്പ്, ബീഗം ഹസ്രത്ത്, മഹൽ നാഷണൽ സ്കോളർഷിപ്പ് എന്നിവക്ക് അപേക്ഷിക്കുന്നതിന് അർഹതയുണ്ടാ യിരിക്കുന്നതല്ല.

•✓പ്രീ-മെട്രിക് (മൈനോരിറ്റി) സ്കോളർഷിപ്പിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന കുട്ടികൾ അവരുടെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ ഐ.എഫ്.എസ്. കോഡ്, മൊബൈൽ നമ്പർ എന്നിവ തെറ്റുകൂടാതെ അപേക്ഷയിലെ നിർദ്ദിഷ്ടകോളങ്ങളിൽ രേഖപ്പെടുത്തേ ണ്ടതാണ്.

•✓22.സ്കോളർഷിപ്പിനായുള്ള ഓൺലൈൻ അപേക്ഷകൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ലഭിക്കുന്ന ക്രമത്തിൽ പ്രഥമാദ്ധ്യാപകർ/ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ ഇതിലേക്കുള്ള വ്യവസ്ഥകൾക്ക് വിധേയമായി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി ഓൺലൈനായി സൂക്ഷ്മ പരിശോധന നടത്തി സമർപ്പിക്കേണ്ടതാണ്. ആയതിലേക്ക് വെരിഫിക്കേഷൻ ആരംഭിക്കുന്നതിന് മുൻപ് ഇൻസ്റ്റിട്യൂട്ട് ലെവൽ നോഡൽ ഓഫീസറുടെ ആധാർ വിവരങ്ങൾ നൽകിയിട്ടില്ലാത്തവർ/മാറ്റം വന്നിട്ടുള്ളവർ ആയത് രേഖപ്പെടുത്തി പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യേണ്ടതും, തുടർന്ന് അധാർ രജിസ്ട്രേഷനിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി. യഥാവിധി നൽകി അപ്ഡേഷൻ പൂർത്തിയാക്കേ ണ്ടതുമാണ്. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴിയുള്ള സ്കൂൾ തലത്തിലുള്ള പരിശോധനയിൽ, ഓൺലൈനായി നൽകുന്ന അപേക്ഷയിലെ വിവരങ്ങൾ അപൂർണ്ണവും, അവ്യക്തവും തെറ്റായതുമാണെങ്കിൽ ( ഉദാ: വരുമാന പരിധി, കമ്മ്യൂണിറ്റി, Gender, Day Scholar Or Hostler തുടങ്ങിയവ പ്രത്യേകിച്ചും ) അത്തരം അപേക്ഷകൾ ഡിഫക്റ്റ് (Defect) ചെയ്യേണ്ടതാണ്.എന്നാൽ അപേക്ഷകൾ വ്യാജമാണെന്ന് കാണുന്ന സാഹചര്യത്തിൽ ആയത് നിരസിക്കാവുന്നതാണ് (Reject) .

അതോടൊപ്പം പ്രസ്തുത സ്കോളർഷിപ്പിന് പെൺകുട്ടികൾക്ക് 30% ശതമാനം സ്കോളർഷിപ്പുകൾ സംവരണം ചെയ്തിരിക്കുന്നതിനാലും, ഓരോ ന്യൂനപക്ഷ വിഭാഗങ്ങൾക്കും നിശ്ചിത എണ്ണം സ്കോളർഷിപ്പുകൾ മാറ്റിവച്ചിട്ടുള്ള സാഹചര്യത്തിലും പ്രസ്തുത അപേക്ഷകർ അർഹതപ്പെട്ട വിഭാഗങ്ങളിൽ തന്നെയാണ് അപേക്ഷിച്ചിട്ടുള്ളത് എന്ന് നിർബന്ധമായും ഉറപ്പു വരുത്തേണ്ടതുമാണ്.

 

•✓പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ടുള്ള കുട്ടികൾ അതത് സ്കൂളുകളിലെ റഗുലർ വിദ്യാർത്ഥികളാണെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കേണ്ടതും, അപേക്ഷകരുടെ ചുവടെ ചേർക്കുന്ന രേഖകൾ ശേഖരിച്ച് കുറഞ്ഞത് 05 വർഷത്തേക്ക് സൂക്ഷിക്കേണ്ടതുമാണ്.

  • i ) വരുമാന സർട്ടിഫിക്കറ്റ്,
  • i) കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്,
  • (ii) ജനന തീയതി, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്,
  • iv) മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റ് .

പ്രീ-മെട്രിക് സ്കോളർഷിപ്പ് ഉൾപ്പടെയുള്ള വിവിധ ആനൂകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നതിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ സേവനങ്ങൾ സൗകര്യങ്ങൾ നൽകുന്നതിന് സ്കൂളുകൾ യാതൊരു വിധത്തിലുള്ള ഫീസുകളോ സംഭാവനകളോ കുട്ടികളിൽ നിന്ന് ഈടാക്കുവാൻ പാടുള്ളതല്ല.

പ്രീ-മെട്രിക് (മൈനോരിറ്റി) സ്കോളർഷിപ്പ് സംബന്ധിച്ച മേൽ വിവരങ്ങൾ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽ വരത്തക്ക രീതിയിൽ അറിയിപ്പ് നൽകുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ/പ്രധാനാധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ 0471-3567564, 8330818477, 9496304015 എന്നീ ഫോൺ നമ്പരുകളിലേക്ക് വിളിക്കാവുന്നതും, വിവരങ്ങൾ തേടാവുന്നതുമാണ്.