പകർച്ചവ്യാധി ബാധിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ക്ലാസ് ടീച്ചർ ശേഖരിച്ച് സമ്പൂർണ്ണ ലോഗിനിൽ കുട്ടികളുടെ ആരോഗ്യസ്ഥിതി എന്ന ബട്ടൺ ക്ലിക് ചെയ്ത് വിവരങ്ങൾ നൽകേണ്ടതാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

June 23, 2023 - By School Pathram Academy

കുട്ടികൾക്ക് പനിയുണ്ടെങ്കിൽ 3 മുതൽ 5 ദിവസം സ്കൂളിൽ അയയ്ക്കരുത് എന്നും, നിർബന്ധമായും ചികിത്സ തേടണമെന്നും രക്ഷിതാക്കളെ അറിയിക്കണം.

രോഗവിവരം സ്കൂളിൽ നിന്നും അന്വേഷിക്കണം.

സാധാരണമായി എന്തെങ്കിലും അസുഖങ്ങൾ കണ്ടാൽ ഉടൻ പഞ്ചായത്ത്/മുനിസിപ്പാലിറ്റി, കാർപറേഷൻ പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കേണ്ടതാണ്.

പകർച്ചവ്യാധി ബാധിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ക്ലാസ് ടീച്ചർ ശേഖരിച്ച് സമ്പൂർണ്ണ ലോഗിനിൽ കുട്ടികളുടെ ആരോഗ്യസ്ഥിതി എന്ന ബട്ടൺ ക്ലിക് ചെയ്ത് വിവരങ്ങൾ നൽകേണ്ടതാണ്.

കൂടാതെ ഓരോ ദിവസവും രാഗലക്ഷണങ്ങളുള്ള കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ്ണ ലോഗിനിൽ രേഖപ്പെടുത്തേണ്ടതാണ്.

ഒരു ക്ലാസിൽ പല കുട്ടികൾക്ക് പനിയുണ്ടെങ്കിൽ ക്ലാസ് ടീച്ചർ പ്രഥമാദ്ധ്യാപകരെ അറിയിക്കുകയും അവർ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ അറിയിക്കുകയും ചെയ്യണം.

പകർച്ചവ്യാധി വ്യാപകമാകുന്ന സാഹചര്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട പിന്തുണ അദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്.

 

ഇൻഫ്ളുവൻസയുടെ ചെറിയ ലക്ഷണങ്ങളോടു കൂടി ആണെങ്കിൽ പോലും സ്കൂളിൽ വരുന്ന കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.

സ്കൂളുകളിലെ അടുക്കള, സ്റ്റോർ, എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. പാചകം ചെയ്യുന്ന ആളുകൾക്ക് ആരോഗ്യ പരിശോധന നടത്തി രോഗങ്ങളില്ല എന്ന് ഉറപ്പ് വരുത്തണം.

കിളികളും വവ്വാലുകളും കഴിച്ച പഴങ്ങളുടെ ബാക്കി കുട്ടികൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

എല്ലാ സ്കൂളിലും ഒരു അദ്ധ്യാപിക അദ്ധ്യാപകൻ പകർച്ചവ്യാധി സംബന്ധമായ ഒരു നോഡൽ ഓഫീസറായി പ്രവർത്തിക്കേണ്ടതാണ്.

ഡെങ്കുപ്പനി, എലിപ്പനി എന്നിവ കൂടുന്ന സാഹചര്യത്തിൽ ശരിയായ ചികിത്സ തക്കതായ സമയത്ത് നൽകേണ്ടത് അത്യാവശ്യമാണ്.

ആയതിനാൽ പി.റ്റി.എ യുടെ ഗ്രൂപ്പുകളിൽ ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ നൽകുകയാണെങ്കിൽ വളരെ പെട്ടെന്ന് കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയും.

ഒരു ക്ലാസിൽ 5 കുട്ടികളിൽ കൂടുതൽ പേർക്ക് അസുഖം വരികയാണെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണ്.

 

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More