പടിയിറങ്ങിപ്പോന്നത് മുഖമുയർത്താതെയാണ്. മുഖമുയർത്തിയപ്പോഴൊക്കെയും കവിളുകൾ നനഞ്ഞു… തൃശൂർ DD കുറിപ്പ്…
💓നന്ദി💓
പടിയിറങ്ങിപ്പോന്നത് മുഖമുയർത്താതെയാണ്.
മുഖമുയർത്തിയപ്പോഴൊക്കെയും കവിളുകൾ നനഞ്ഞു.
വാക്കുകളെയും കണ്ണുകൾ നനച്ചു.
നടന്നു തീരാത്ത വഴികളിൽക്കൂടി ഇനിയും നടക്കണം.
കരിക്കട്ടയാൽ
പാതി വരച്ചു നിർത്തിയ ചിത്രങ്ങൾ പൂർത്തിയാക്കണം.
അലിഞ്ഞു ചേരും മുമ്പ് ഒരുവട്ടം കൂടി ആത്മസഞ്ചാരം നടത്തണം.
ഒപ്പം നിന്നവരെ ഇനിയും സ്നേഹിച്ചുസ്നേഹിച്ചു മുന്നോട്ടുപോകണം.
അവസാന നിമിഷം വരെ പകപോക്കിയവരോട്.. ‘ശത്രുക്കളില്ലാതെ
മരിക്കുന്നവൻ, ജീവിച്ചിരുന്നില്ല എന്നാണർത്ഥമെന്ന് ‘ ഒരിക്കൽ ക്കൂടി പറയണം.
കഴിഞ്ഞ 34 വർഷത്തെ സേവനങ്ങൾക്ക്
കൂടെ നിന്ന
കുട്ടികൾ, അധ്യാപകർ,വിദ്യാഭ്യാസ ഓഫീസർമാർ,അധ്യാപകസംഘടനാപ്രവർത്തകർ, മറ്റു വിദ്യാഭ്യാസ പ്രവർത്തകർ,ജീവനക്കാർ,ജനപ്രതിനിധികൾ,ജില്ലാ കളക്ടർമാർ,വിവിധവകുപ്പുതലവൻമാർ,മറ്റെല്ലാ സുഹൃത്തുക്കൾക്കും…
❤ നന്ദി 💓