പഠനപ്രവർത്തനങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികളെ സഹായിക്കാൻ ‘ഹെൽപ്പിങ് ഹാൻഡ്’ പദ്ധതിയുമായി സമഗ്രശിക്ഷ കേരള

June 23, 2024 - By School Pathram Academy

പഠനപ്രവർത്തനങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികളെ സഹായിക്കാൻ ‘ഹെൽപ്പിങ് ഹാൻഡ്’ പദ്ധതിയുമായി സമഗ്രശിക്ഷ കേരള. സംസ്ഥാന തലത്തിൽ ജൂലായ് മുതൽ നവംബർ വരെയാണ് പദ്ധതി നടപ്പാക്കുന്നത്.

അഞ്ചുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണ് ഹെൽപ്പിങ് ഹാൻഡ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പദ്ധതിയിൽ ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭാഷാവിഷയ ങ്ങൾക്കാണ് മുൻഗണന. സ്കൂൾ തലത്തിൽ തയ്യാറാക്കുന്ന പ്രോജ ക്ടുകൾ ബി.ആർ.സി. തലത്തിൽ പരിശോധിച്ചശേഷം അംഗീകാരം നൽകും.

ഇംഗ്ലീഷ് പഠിക്കാൻ പ്രയാസമു ള്ള കുട്ടികൾക്കായി തിയേറ്റർ ക്യാ മ്പ് നടത്താൻ താത്പര്യമുള്ള സ്കൂളു കൾക്ക് ആവശ്യമായ സൗകര്യങ്ങൾ എസ്.എസ്.കെ. നൽകും. കുട്ടികളെ നാടകം പഠിപ്പിക്കുന്നതിനപ്പുറം നാടകത്തിലൂടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഉദ്ദേശിച്ച പഠനനേട്ടങ്ങൾ വിദ്യാർഥികൾക്ക് ലഭിച്ചോയെന്ന് പദ്ധ തികാലയളവിനിടെ രണ്ടുതവണ വിലയിരുത്തി ഭേദഗതികൾ കൊ ണ്ടുവരും. പദ്ധതി പരിചയപ്പെടുത്താൻ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, എസ്.ആർ.ജി. കൺവീനർമാർ എന്നിവർക്കുള്ള ശില്പ ശാല ക്ലസ്റ്റർതലത്തിൽ ആരംഭിച്ചു.

പഠനനേട്ടം ഉറപ്പാക്കാം

നിശ്ചിത പഠനനേട്ടങ്ങൾ കൈവരിക്കാത്ത കുട്ടികളെ തിരിച്ചറിഞ്ഞ് പ്രത്യേക പരി പാടികളിലൂടെ പഠനപ്രവർത്തനങ്ങളിൽ മുന്നിലെത്തിക്കാൻ ആവിഷ്ക്കരിച്ച പദ്ധതിയാണ് ഹെൽപ്പിങ് ഹാൻഡ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More