പണിമുടക്ക് സിവിൽ സർവ്വീസിൽ സമ്പൂർണ്ണം, രണ്ടാം ദിനവും തുടരും

March 28, 2022 - By School Pathram Academy

പണിമുടക്ക് സിവിൽ സർവ്വീസിൽ സമ്പൂർണ്ണം, രണ്ടാം ദിനവും തുടരും.

 

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ രാജ്യത്തെ രക്ഷിക്കൂ, ജനങ്ങളെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്കിന് ആവേശകരമായ പ്രതികരമാണ് ഉണ്ടായത്. ക്ഷേമ രാഷ്ട്ര സങ്കൽപ്പത്തിൽ നിന്ന് പിന്മാറി സിവിൽ സർവ്വീസിനെ ചുരുക്കുന്ന ജനവിരുദ്ധ സമീപനത്തിനും സ്വകാര്യവൽക്കരണത്തിനും വിലക്കയറ്റത്തിനുമെതിരെ നടക്കുന്ന പണിമുടക്കിന് വമ്പിച്ച ജനപിന്തുണ ലഭിച്ചു.

 

പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിച്ച്, പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, കരാർ-പുറംകരാർ-കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിൽ അണിനിരന്നു. ആദ്യ ദിനം പണിമുടക്കിയ ജീവനക്കാർ സംസ്ഥാനത്താകെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ഭരണസിരാകേന്ദ്രത്തിലും വകുപ്പ് ആസ്ഥാനങ്ങളിലും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഉൾപ്പെടെ മുഴുവൻ സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും പൂർണ്ണമായും അടഞ്ഞുകിടന്നു. രണ്ട് മാസം നീണ്ട പ്രചാരണ പ്രവർത്തനങ്ങൾക്കും മാർച്ച് 9-ാം തീയതി ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനത്തോടെ പണിമുടക്ക് നോട്ടീസ് നൽകിയതിനും ശേഷമാണ് ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിയത്. സിവിൽ സർവ്വീസിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെയുള്ള ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പ്രതിഷേധമാണ് പണിമുടക്കിന്റെ ആദ്യ ദിനം പ്രതിഫലിച്ചതെന്നും അടുത്ത ദിവസവും കൂടുതൽ ആവേശപൂർവ്വം പണിമുടക്ക് തുടരുമെന്നും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ജനറൽ കൺവീനർ എം.എ. അജിത്കുമാറും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗലും പറഞ്ഞു. പണിമുടക്ക് വിജയിപ്പിച്ച ജീവനക്കാരെയും അദ്ധ്യാപകരെയും ആക്ഷൻ കൗൺസിലും സമര സമിതിയും അഭിവാദ്യം ചെയ്തു.

 

അദ്ധ്വാനം വിറ്റ് ജീവിക്കുന്ന ഏതൊരു വിഭാഗത്തിനും അവകാശങ്ങൾ ചോദിക്കാനും അവ നിഷേധിക്കുമ്പോൾ പണിമുടക്ക് അടക്കമുള്ള സമര മാർഗ്ഗങ്ങൾ അവലംബിക്കാനും അവകാശമുണ്ട്. ജീവനക്കാരും അദ്ധ്യാപകരും ഇന്ന് അനുഭവിക്കുന്ന അവകാശങ്ങൾ ഒട്ടു മിക്കവയും നേടാനായത് പണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളിലൂടെയാണ്. അതിനാൽ പണിമുടക്കാനുള്ള അവകാശം തടസ്സപ്പെടുത്താനോ നിഷേധിക്കാനോ യാതൊരു ശക്തിക്കുമാവില്ല. അത്തരം നീക്കങ്ങളെ ബഹുജന പിന്തുണ സമാഹരിച്ച് അതിജീവിക്കുമെന്ന് ആക്ഷൻ കൗൺസിലും സമര സമിതിയും പറഞ്ഞു.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More