പത്താം ക്ലാസിൽ അറബി ഭാഷ പഠിച്ച അധ്യാപക ദമ്പതികളുടെ മകനായ ഉജ്വൽ മോഹന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

May 10, 2025 - By School Pathram Academy

പുള്ളിക്കണക്ക് എൻഎസ്എസ് ഹൈസ്കൂളിൽ നിന്നും SSLC പരീക്ഷയിൽ അറബി എടുത്തു പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ഉജ്വൽ മോഹനന് അഭിനന്ദനങ്ങൾ…

വലിയ അഴീക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് അധ്യാപകനായ സുമേഷ് കുമാറിന്റെയും കായംകുളം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി അധ്യാപിക അഞ്ജലി മോഹന്റെയും മകനാണ്.

അറബി ഭാഷയോട് പ്രിയം വെച്ച് അറബി ഭാഷയെ സ്നേഹിച്ച് ഒന്നാം ക്ലാസ് മുതൽ അറബി പഠിച്ച് ഇപ്പോൾ പത്താം ക്ലാസിൽ നിന്നും ഫുൾ എ പ്ലസ് കരസ്ഥമാക്കി വിജയിച്ചിരിക്കുകയാണ്. ഈ കൊച്ചു മിടുക്കൻ. അധ്യാപകൻ ആകണമെന്ന ലക്ഷ്യത്തോടുകൂടി മുന്നോട്ട് പഠിക്കുകയാണ് ഉജ്വൽമോഹൻ

വലിയ അഴീക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് അധ്യാപകനായ സുമേഷ് കുമാറിൻ്റെയും കായംകുളം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി അധ്യാപിക അഞ്ജലി മോഹൻ്റെയും മകനാണ്. സഹോദരൻ അഭ്യുദൈ യും ഇപ്പോൾ ഏഴാം ക്ലാസിൽ അറബിക് പഠിക്കുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഉജ്ജ്വല്‍ മോഹൻ അറബിക് വിഷയം എടുത്ത് എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് കരസ്ഥമാക്കിയിരിക്കുന്നു .എൻഎസ്എസ് ഹൈസ്കൂൾ പുള്ളി ക്കണക്ക്.

അധ്യാപക ദമ്പതികളുടെ മകനാണ് ഉജ്വൽ മോഹൻ.എൻഎസ്എസ് ഹൈസ്കൂളിലെ അറബി അധ്യാപകനായ നൗഫൽ ആണ് കുട്ടിയെ പത്താം ക്ലാസ്സിൽ പഠിപ്പിച്ചത്.

Category: School News

Recent

Load More