പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരാൻ സ്വന്തം പത്താംക്ലാസ് മാർക്ക് ലിസ്റ്റ് പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ.ഇംഗ്ലീഷിന് 35,കണക്കിന് 36; ജില്ലാ കളക്ടറുടെ 10-ാം ക്ലാസ് മാർക്ക്‌ലിസ്റ്റ് വൈറൽ
പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരാൻ സ്വന്തം പത്താംക്ലാസ് മാർക്ക് ലിസ്റ്റ് പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ.
ഗുജറാത്തിലെ ഭരൂച് ജില്ലാകളക്ടറായ തുഷാർ ഡി. സുമേരെയുടെ മാർക്ക് ലിസ്റ്റാണ് ട്വിറ്ററിലൂടെ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.
ബോർഡ് പരീക്ഷയിൽ ഇംഗ്ലീഷിന് 35 ഉം ഗണിതശാസ്ത്രത്തിന് 36 ഉം മാർക്ക് നേടിയാണ് പത്താം ക്ലാസ്സെന്ന കടമ്പ കടന്നതെന്നാണ് തുഷാർ പറയുന്നത്.
തുഷാറിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ റിപ്പോർട്ട് കാർഡിന്റെ അവ്യക്തമായ ചിത്രവും ചേർത്ത് 2009 ബാച്ച് ചണ്ഡീഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ട്വിറ്ററിലൂടെ ഷെയർ ചെയ്തു.
പത്താം ക്ലാസ് പരീക്ഷയിൽ വെറും പാസ് മാർക്ക് മാത്രമാണ് തനിക്ക് നേടാനായതെന്നും ഒരിക്കലും ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് സാധിക്കില്ലെന്ന് സ്കൂൾ അധികൃതരും ഗ്രാമം മൊത്തവും അന്ന് പറഞ്ഞിരുന്നതായും തുഷാർ പറഞ്ഞതായി അവനീഷ് ട്വിറ്ററിൽ കുറിച്ചു.