പത്താം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

June 12, 2023 - By School Pathram Academy

പത്താം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

 

കാക്കനാട്: തൃക്കാക്കരയിൽ പത്താംക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ. കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്സ് അത്താണി ഇനോവേറ്റീവ് ഫ്ലാറ്റ് നമ്പർ 303-ൽ താമസിക്കുന്ന ഷാ ബി പറമ്പിൽ വീട്ടിൽ പരേതനായ സുബ്രഹ്മണ്യൻ-സുനിത ദമ്പ തിമാരുടെ മകൻ എസ്.എസ്. അജിത്തി (16) നെയാണ് കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

ശനിയാഴ്ച വൈകീട്ട് അഞ്ചിന് ജോലികഴിഞ്ഞ് വീട്ടിലെത്തിയ അമ്മയാണ് അജിത്ത് തൂങ്ങിയനിലയിൽ കണ്ടത്. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

തൃക്കാക്കര കാർഡിനൽ സ്കൂളിൽ നിന്ന് എ സ്.എസ്.എൽ.സി. കഴിഞ്ഞ് അജിത്ത് തുടർപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. സഹോദരി: എസ്.എ സ്. ശ്രുതി മോൾ.

Category: News