പത്ത്, പന്ത്രണ്ട് ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ ഉപരിപഠനത്തിന് കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?

March 26, 2023 - By School Pathram Academy

പത്ത്, പന്ത്രണ്ട് ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ ഉപരിപഠനത്തിന് കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?

 

മറ്റുള്ളവരുെട അഭിപ്രായം കേട്ടല്ല, മക്കളുടെ താല്‍പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവ വിലയിരുത്തി വേണം ഉപരിപഠനത്തിനുള്ള കോഴ്സ് തിരഞ്ഞെടുക്കാന്‍. വിദ്യാര്‍ഥികളുടെ കഴിവു മാത്രമല്ല, കഴിവുകേടും വിലയിരുത്തണം. ഉപരിപഠനം ഇന്ത്യയിലാണോ, വിദേശത്താണോ എന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണ വേണം.

 

പത്താം ക്ലാസ്സിനു ശേഷം പ്ലസ്ടു കോംബിനേഷന്‍ തിരഞ്ഞെടുക്കുന്നത്, പ്ലസ്ടുവിന് ശേഷം പഠിക്കാന്‍ താല്‍പര്യമുള്ള ഉന്നത വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കി വേണം. ബിരുദശേഷം സിവില്‍ സര്‍വീസ് പരീക്ഷയെഴുതണമെന്നു േമാഹമുള്ളവര്‍ക്ക് അഭിരുചിക്കിണങ്ങുന്ന ഹ്യുമാനിറ്റീസ് കോംബിനേഷന്‍ എടുക്കാം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാൻ കൊമേഴ്സ്, ബിസിനസ് ഗ്രൂപ്പെടുക്കാം. ഡിസൈന്‍, നിയമം, കേന്ദ്ര സര്‍വകലാശാല കോഴ്സുകള്‍, മാനേജ്മെന്‍റ് പ്രോഗ്രാം എന്നിവയ്ക്ക് ഏത് പ്ലസ്ടു ഗ്രൂപ്പും മതിയാകും. എൻജിനീയറിങ്ങില്‍ താല്‍പര്യമില്ലെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സും, മെഡിക്കല്‍, കാര്‍ഷിക കോഴ്സുകളില്‍ താല്‍പര്യമില്ലെങ്കില്‍ ബയോളജി ഗ്രൂപ്പും ഒഴിവാക്കാം.

 

ഏറ്റവും പ്രധാനം കുട്ടികളുെട അഭിരുചി ആണെന്നു പറഞ്ഞല്ലോ. പല വഴികളിലൂെട ഇതു കൃത്യമായി കണ്ടെത്താം. രക്ഷിതാക്കള്‍, ക്ലാസ് ടീച്ചര്‍, വിദ്യാർഥി എന്നിവര്‍ ഒരുമിച്ചിരുന്നുള്ള ആശയവിനിമയമാണ് ഏറ്റവും നല്ലത്. കുട്ടികളുെട യഥാർഥ കഴിവ് തിരിച്ചറിയാന്‍ കഴിവുള്ള അധ്യാപകരെയും ഈ പാനലില്‍ ഉള്‍പ്പെടുത്താം.

 

എജ്യുക്കേഷനല്‍ കൗണ്‍സിലറുടെ മേൽനോട്ടത്തിൽ സൈക്കോമെട്രിക്/ അഭിരുചി/ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുക്കുന്നതാണ് അടുത്ത വഴി. ഇതില്‍ ലഭിക്കുന്ന സ്കോർ ഭാവിപഠനത്തിനുള്ള വഴികാട്ടിയാകും.

 

അഭിരുചി കണ്ടെത്താനുള്ള മികച്ച ആപ്ലിക്കേഷൻസ് ഡൗണ്‍ലോഡ് െചയ്തും പരീക്ഷിക്കാം. ലോജിക്കൽ, അ നലിറ്റിക്കൽ, ന്യൂമെറിക്കൽ, റീസണിങ് തുടങ്ങി നിരവധി ഘടകങ്ങളിലൂടെയാണ് ഇവിടെ അഭിരുചി കണ്ടെത്തുക.

പ്രവേശന പരീക്ഷകള്‍ ലക്ഷ്യമിട്ടാണോ കോഴ്സുകള്‍ തിരഞ്ഞെടുക്കേണ്ടത് ?

 

ഉപരിപഠനത്തിനായി താല്‍പര്യപ്പെടുന്ന കോഴ്സുകളുടെ അഡ്മിഷന്‍ അനുസരിച്ചാണ് പ്രവേശന പരീക്ഷകള്‍ തിരഞ്ഞെടുക്കേണ്ടത്. 10ാം ക്ലാസ് കഴിഞ്ഞയുടനെ രക്ഷിതാക്കള്‍ മക്കളെ എൻജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകളായ JEE (Main), അഡ്വാന്‍സ്ഡ്, നീറ്റ് പരീക്ഷ കോച്ചിങ്ങോടു കൂടി പ്ലസ്ടുവിന് വിടാറുണ്ട്. എന്നാല്‍ കോഴ്സുകളോട് താല്‍പര്യമില്ലാത്ത കുട്ടികളെ വിടുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.  

 

പ്ലസ്ടുവിനുശേഷം എൻജിനീയറിങ് ബിരുദമെടുത്ത് എൻജിനീയറാകാന്‍ താല്‍പര്യമുള്ളവരെ പ്രസ്തുത കോഴ്സിന്‍റെ പ്രവേശന പരീക്ഷാ കോച്ചിങ്ങിനു വിടാം. ഡോക്ടറാകാന്‍ താല്‍പര്യമുള്ളവരെ നീറ്റ് കോച്ചിങ്ങിനു വിടാം. അല്ലാതെ പ്രവേശനപരീക്ഷയെ മുന്‍നിര്‍ത്തി കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നത്, ചെരുപ്പിന്‍റെ അളവിനനുസരിച്ച് പാദം മുറിക്കുന്നതു പോലെയാണ്.

ഏത് പ്ലസ്ടു ഗ്രൂപ്പെടുത്താലും പഠിക്കാവുന്ന ഉപരിപഠന മേഖലകള്‍, പ്രവേശന പരീക്ഷകള്‍ ഏതൊക്കെ ?

 

രാജ്യത്തെ സര്‍വകലാശാലകളിലെ ബിഎസ്‌സി, ബിഎ, ബികോം ബിരുദ പ്രോഗ്രാമുകള്‍, ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര കോഴ്സുകള്‍, വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാം, ഇന്‍റഗ്രേറ്റഡ് നിയമ പഠന കോഴ്സുകളായ ബിഎസ്‌സി എല്‍എല്‍ബി, ബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി പ്രോഗ്രാമുകള്‍, കേന്ദ്ര സർവകലാശാല ബിരുദ കോഴ്സുകള്‍, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്മെന്‍റ്, ഏവിയേഷന്‍ മാനേജ്മെന്‍റ്, കൾനറി ആര്‍ട്സ് തുടങ്ങിയ കോഴ്സുകള്‍ ഇവയില്‍പ്പെടും.

 

ദേശീയ നിയമസര്‍വകലാശാലകളില്‍ ഇന്‍റഗ്രേറ്റഡ് നിയമപഠനത്തിന് CLATഉം ഡിസൈന്‍ കോഴ്സുകള്‍ക്ക് UCEED, NIFT, NID പ്രവേശന പരീക്ഷകളെഴുതാം. ഹോട്ടല്‍ മാനേജ്മെന്‍റ് പ്രോഗ്രാമിന് JEE (Joint Entrance Examination), കേന്ദ്ര സര്‍വകലാശാലകളില്‍ CU-CET പരീക്ഷകള്‍ക്ക് തയാറെടുക്കണം. ഡീംഡ് സര്‍വകലാശാലകള്‍ക്ക് അവരുടേതായ പ്രവേശന പരീക്ഷകളുണ്ട്. ഉദാഹരണമായി VIT, Manipal, Sastra, Symbiosis, Jindal University പ്രവേശന പരീക്ഷകള്‍.

 

ചെന്നൈ െഎെഎടിയിെല എച്ച്എസ്എസ്ഇ, േറാത്തക്കിലും ഇന്‍േഡാറിലുമുള്ള െഎെഎഎമ്മുകളില്‍ ഇന്‍റഗ്രേറ്റഡ് മാേനജ്മെന്‍റ്, െെഹദരബാദിലെ ഇഎഫ്എല്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലിഷ് & േഫാറിന്‍ ലാംഗ്വേജ് എന്നിവയും ഇക്കൂട്ടത്തില്‍ പെടുന്നു.

 

 

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More