പനിക്ക് പാരസെറ്റമോൾ കഴിക്കുമ്പോൾ അറിയേണ്ട 13 കാര്യങ്ങൾ.!!

July 10, 2022 - By School Pathram Academy
  • പനിക്ക് പാരസെറ്റമോൾ കഴിക്കുമ്പോൾ അറിയേണ്ടകാര്യങ്ങൾ.!!

1.പാരസെറ്റമോൾ മരുന്ന് എപ്പോൾ കൊടുക്കണം?

വീട്ടില്‍ തെര്‍മോമീറ്റര്‍ ഉള്ളവര്‍ക്ക് കുഞ്ഞിന്റെ ചൂട് പരിശോധിക്കാം. 38.4 ഡിഗ്രീ സെല്‍ഷ്യസ്/ 100.4 ഫാരന്‍ ഹീറ്റിന് മുകളിൽ ഉണ്ടെങ്കില്‍ പാരസെറ്റമോൾ മരുന്ന് കൊടുക്കുകയും വേണം.

2.ഒരിക്കൽ കൊടുത്താൽ എത്ര ഇടവേളകളിൽ മരുന്നു കൊടുക്കാം?

ഒരിക്കൽ നൽകിയാൽ പാരസെറ്റമോൾ മരുന്ന് 6 മണിക്കൂർ ഇടവേളകളിൽ നൽകാം. അങ്ങനെ ഒരു ദിവസം നാല് തവണ വരെ നൽകാവുന്നതാണ്.

3.സിറപ്പാണോ, ഗുളികയാണോ സപ്പോസിറ്ററി മരുന്നാണോ പനിക്ക് നല്ലത്?

പനിക്ക് ഏത് രൂപത്തിലും പാരസെറ്റമോൾ മരുന്ന് നൽകാം. സിറപ്പ് നൽകിയാലും സപ്പോസിറ്ററി (മലദ്വാരത്തിൽ വയ്ക്കുന്ന രീതി) ഒരുപോലെ നല്ലത് തന്നെ.

4.സപ്പോസിറ്ററി മരുന്ന് എങ്ങനെയുള്ള കുട്ടികൾക്ക് നൽകാം?

വായിൽ കൂടി മരുന്ന് കഴിക്കാൻ ബുദ്ധിമുട്ട് ഉള്ള എല്ലാ അവസ്ഥകളിലും, മടിയുള്ള കുട്ടികളിലും നൽകാം. ഉദാഹരണത്തിന് തുടർച്ചയായ ചർദ്ദിൽ, ജെന്നി വരുന്ന കുട്ടികൾ, മയങ്ങി കിടക്കുന്ന, ഉറക്കത്തിൽ, ഓപ്പറേഷന് ശേഷം മയത്തിൽ ഉള്ള കുട്ടികൾക്കെല്ലാം നൽകാം.

5.സപ്പോസിറ്ററി മരുന്ന് നൽകുമ്പോൾ സിറപ്പ് നൽകുന്നതിനേക്കാൾ പെട്ടെന്ന് പനി കുറയുമോ?

സാധാരണ കഠിനമായ പനിയുള്ള കുട്ടിക്ക് സിറപ്പ് നൽകിയിട്ടും കുറയാതെ വരുന്ന അവസ്ഥയില്‍ സപ്പോസിറ്ററി നൽകാവുന്നതാണ്. പെട്ടെന്ന് കുറയാൻ നല്ലതെന്ന ധാരണ നിലവിലുണ്ട്. പക്ഷേ പാരസെറ്റമോൾ മാക്സിമം ഡോസ് (15mg per kilogram per dose) സപ്പോസിറ്ററി ആയാലും സിറപ്പായാലും ഒരുപോലെ തന്നെയാണ് പനി കുറയ്ക്കുന്നത് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

6.മരുന്നു നൽകിയാൽ എത്ര സമയം കൊണ്ട് പനി കുറയും?

പാരസെറ്റമോൾ നൽകിയാലും പനി കുറയാൻ അരമണിക്കൂർ സമയമെടുക്കും. മരുന്ന് രക്തത്തിൽ കലർന്ന് പ്രവർത്തിക്കാൻ എടുക്കുന്ന സമയം ആണിത്.

7.പാരസെറ്റമോൾ ഡോസ് കണക്കാക്കുന്നതെങ്ങനെ?

കുട്ടിയുടെ തൂക്കം അനുസരിച്ചാണ്, പ്രായം അനുസരിച്ചല്ല ഡോസ് കണക്കാക്കുന്നത്. മരുന്നിന്റെ ഡോസ് കണക്കാക്കുന്ന രീതി ഇങ്ങനെയാണ്. ( 10-15 mg per kilogram per dose )

8.പാരസെറ്റമോൾ സിറപ്പ് എത്ര തരമുണ്ട്?

പലതരം ശക്തിയിലുള്ള സിറപ്പ് ഉണ്ട്.

Paracetamol Drops 100mg/ml

Paracetamol Syrup 120mg/5ml –

Paracetamol Syrup 250mg/5ml

9.ഡോസ് നിശ്ചയിക്കുന്നത് എങ്ങനെ?ഉദാഹരണത്തിന്, 10 കിലോ തൂക്കമുള്ള കുട്ടിക്ക് എത്ര ഡോസ് വേണം?

ഡോസ് കണക്കാക്കുന്ന ഫോര്‍മുല ഇങ്ങനെയാണ്

കുട്ടിക്ക് വേണ്ട ഡോസ് 10 മുതല്‍ 15 mg per കിലോഗ്രാം per dose.. 10- 15mg/kg/dose.

10 കിലോ തൂക്കമുള്ള കുട്ടിക്ക്

10 X 10 = 100mg (minimum dose)

10 X 15 = 150mg (maximun dose)

അതായത് 1 മുതല്‍ 1.5ml വരെ കുട്ടിക്ക് നല്‍കാം.

*Syrup 120mg/5ml ആണെങ്കില്‍ 1ml =25mg ഡോസ് വേണ്ടത് കണക്ക് കൂട്ടുന്നത് ഇങ്ങനെ

10 X 10 = 100 mg= 4ml

15 X10 = 150 = 6ml

4 മുതല്‍ 6ml വരെ ഉള്ളത്

ഇനി 250mg/5ml സിറപ്പ് ആണ് ഉള്ളതെങ്കില്‍

1ml-50mg—– 10 X 10 = 100 = 2ml

15 X 10 = 150 = 3ml

രണ്ടു മുതല്‍ മൂന്നു വരെ പരമാവധി നല്‍കാം.

10.എല്ലാ കുട്ടികൾക്കും ഒരുപോലെ പാരസെറ്റമോൾ മരുന്ന്‍ പരമാവധി ഡോസ് നൽകാമോ?

ഇല്ല. പ്രത്യേകിച്ചും കരൾ രോഗം ഉള്ള കുട്ടികൾ, മഞ്ഞപ്പിത്തം അതുപോലെ Liver Enzymes അളവ് കൂടിയ കുട്ടികൾക്ക് പാരസെറ്റമോൾ പരമാവധി അളവ് (15mg/kilogram/dose) നൽകാൻ ആവില്ല. ഡോക്ടറുടെ നിർദ്ദേശ പ്രകാരം അളവ് കുറച്ച് മാത്രമേ പാരസെറ്റമോൾ പനിക്ക് നൽകാനാകൂ.

11.മുലയൂട്ടുന്ന അമ്മയ്ക്ക് പനിക്ക് പാരസെറ്റമോൾ മരുന്ന് സുരക്ഷിതമോ?

മുലയൂട്ടുന്ന അമ്മമാരിൽ തീർത്തും സുരക്ഷിതമാണ് പാരസെറ്റമോൾ മരുന്ന്. പനിക്ക് മാത്രമല്ല വേദനയ്ക്കും ഉപകാരപ്രദം. കരൾ രോഗം ഉള്ള അമ്മമാർ മരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ.

12.പാരസെറ്റമോൾ അളവ് അമിതമായാൽ കുട്ടിക്ക് ദോഷം ചെയ്യുമോ?

തീർച്ചയായും… പലപ്പോഴും വീട്ടിൽ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന മരുന്ന് എടുത്തു കുടിച്ചു കുട്ടികൾ ആശുപത്രിയിൽ എത്താറുണ്ട്. പാരസെറ്റമോൾ പനി കുറയ്ക്കുമെങ്കിലും ഡോസ് അമിതമായാല്‍ ജീവന് അപകടം വരുത്തും. കുട്ടിയുടെ തൂക്കവുമായി കണക്കുകൂട്ടി നോക്കി അളവ് നിശ്ചയിച്ച് പ്രസ്തുത അളവ് ( Fatal dose ) മാരകമായ ഡോസ് ആണെങ്കിൽ പ്രതി മരുന്ന് ഉടൻ കുട്ടിക്ക് നൽകണം. അത് കുട്ടിയുടെ ജീവൻ രക്ഷിക്കും. വയർ കഴുകിയത് കൊണ്ട് മാത്രം കാര്യമില്ല. ശ്രദ്ധിക്കുക ചെറിയൊരു ശ്രദ്ധകുറവിൽ മരുന്ന് മാരക അളവിൽ കഴിച്ചാൽ കരൾ നാശം വരെ സംഭവിക്കാം. ഒരിക്കലും മരുന്ന് അലക്ഷ്യമായി സൂക്ഷിക്കാതിരിക്കുക. കൂടാതെ ഒരിക്കല്‍ ഉപയോഗിച്ച് ബാക്കി വരുന്ന മരുന്ന് പരമാവധി വീണ്ടും നല്‍കാതിരിക്കുക.

13.പാരസെറ്റമോൾ അമിത അളവില്‍ കഴിച്ചാല്‍ ലക്ഷണങ്ങള്‍ എന്തൊക്കെ?

അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന മരുന്ന് കുട്ടി അമിതമായി എടുത്തു കുടിച്ചാല്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. ആദ്യ മണിക്കൂറില്‍ തന്നെ ചർദ്ദിൽ, വയറുവേദന എന്നീ ലക്ഷണങ്ങള്‍ കാണിക്കും. കരള്‍ നാശം വരെ സംഭവിക്കാം.

കടപ്പാട് :Dr. VidyaVimal

Pediatrician, gg hospital trivandrum

 

 

Category: News

Recent

874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ…

February 06, 2025

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025
Load More