പന്ത്രണ്ടാം ക്ളാസുവരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനാപരവും അക്കാദമികവുമായ എല്ലാ വശവും സമഗ്രമായി പരിശോധിച്ച് പരിഷ്കരണങ്ങൾ ആവശ്യമുള്ളപക്ഷം അതിനുള്ള നിർദേശം സമർപ്പിക്കുന്നതിനായി പ്രൊഫ.ഡോ .എം എ ഖാദർ അധ്യക്ഷനായ

March 12, 2022 - By School Pathram Academy

 

ഖാദർ കമ്മറ്റി റിപ്പോർട്ട്

പന്ത്രണ്ടാം ക്ളാസുവരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനാപരവും അക്കാദമികവുമായ എല്ലാ വശവും സമഗ്രമായി പരിശോധിച്ച് പരിഷ്കരണങ്ങൾ ആവശ്യമുള്ളപക്ഷം അതിനുള്ള നിർദേശം സമർപ്പിക്കുന്നതിനായി പ്രൊഫ.ഡോ .എം എ ഖാദർ അധ്യക്ഷനായഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു .

വിദഗ്ധ സമിതി സർക്കാരിൽ സമർപ്പിച്ച ഒന്നാം ഭാഗം റിപ്പോർട്ടിൽ ഉണ്ടായിരുന്ന ശുപാർശ അംഗീകരിച്ച് സെക്കന്ററി ,ഹയർ സെക്കണ്ടറി ,വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റുകളെ സംയോജിപ്പിച്ചുകൊണ്ട് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ എന്ന പൊതുസംവിധാനം രൂപീകരിച്ചു .

 

തുടർന്ന് ,ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ പുനർവിന്യാസം ,സ്പെഷ്യൽ റൂളുകൾ തയ്യാറാക്കൽ ,വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട കോടതി കേസുകൾ ,കെ ഇ ആർ ഭേദഗതികൾ ,വിവരാവകാശ അപേക്ഷകൾ എന്നീ ജോലികൾ നിർവഹിക്കുന്നതിനായി ഗവർമെന്റ് സെക്രെട്ടറിയേറ്റിൽ പ്രത്യേക സെൽ രൂപീകരിച്ചു .

ഈ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും ,സ്പെഷ്യൽ റൂൾ തയ്യാറാക്കുന്നതിനുമായി ഒരു കോർ കമ്മിറ്റി രൂപീകരിച്ചു. കോർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്താൻ സീമാറ്റ് കേരളയുടെ ഡയറക്ടറെ ചുമതലപ്പെടുത്തി .

Category: News