പരീക്ഷാകമ്മീഷണറുടെ സർക്കുലർ

February 15, 2024 - By School Pathram Academy

പ്രേഷകൻ

പരീക്ഷാകമ്മീഷണർ

സ്വീകർത്താവ്

എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും

സർ,

വിഷയം :- പൊതുവിദ്യാഭ്യാസം – പരീക്ഷാഭവൻ-പൊതു പരീക്ഷകൾ എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ ഫെബ്രുവരി 2024 സംബന്ധിച്ച്.

സൂചന:- ഈ കാര്യാലയത്തിൽ നിന്നുള്ള ഇതേ നമ്പർ സർക്കുലറുകൾ

2024 ഫെബ്രുവരി 19 മുതൽ 23 വരെ നടത്തുന്ന എസ്.എസ്.എൽ.സി. മോഡൽ പരീക്ഷയുടെ എല്ലാ വിഷയങ്ങളുടേയും ഉത്തരക്കലാസ്സുകൾ അദ്ധ്യാപകർ മൂല്യനിർണ്ണയം നടത്തി സ്കോർ വിവരങ്ങൾ ഫെബ്രുവരി 26 ന് മുൻപ് പരീക്ഷാർത്ഥികൾക്ക് ലഭ്യമാക്കണം. ഓരോ പരീക്ഷാർത്ഥിയ്ക്കും ലഭിച്ച സ്കോറുകൾ അദ്ധ്യാപകർ കൃത്യമായി വിലയിരുത്തേണ്ടതും പരിഹാര ബോധനം ആവശ്യമെന്ന് കണ്ടെത്തിയാൽ ആയതിനുള്ള തുടർനടപടികൾ സ്‌കൂൾ പ്രഥമാധ്യാപകന്റെ നേതൃത്വത്തിൽ സ്വീകരിയ്‌ക്കേണ്ടതുമാണ്. എല്ലാ വിഷയങ്ങളുടെയും ക്രോഡീകരിച്ച സ്കോർഷീറ്റുകൾ പ്രഥമാധ്യാപകൻ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ഫെബ്രുവരി 28 ന് വൈകിട്ട് 5 മണിക്ക് മുൻപായി കൈമാറേണ്ടതാണ്. പത്താം ക്ലാസ്സിൽ പഠിപ്പിക്കുന്ന മുഴുവൻ അദ്ധ്യാപകർക്കും ഈ വിവരം ലഭ്യമാക്കുന്നതിനുള്ള അടിയന്തിര നടപടികൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്വീക രിക്കേണ്ടതും സ്‌കൂളുകളിൽ നിന്നും സ്കോർഷീറ്റുകൾ ലഭിച്ചത് സംബന്ധിച്ച റിപ്പോർട്ട് പരീക്ഷാ സെക്രട്ടറിയ്ക്ക് നൽകേണ്ടതുമാണ്.

പരീക്ഷാകമ്മീഷണർ