പരീക്ഷാ മൂല്യനിർണയ ജോലിയിൽ നിന്ന് മാറിനിൽക്കുന്ന അധ്യാപകർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് സെക്രട്ടറി സർക്കുലർ പുറത്തിറക്കി

April 29, 2022 - By School Pathram Academy

ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് സെക്രട്ടറി സർക്കുലർ പുറത്തിറക്കി.

പരീക്ഷാ മൂല്യനിർണയ ജോലിയിൽ നിന്ന് അധ്യാപകർ മാറിനിൽക്കുന്നത് നിയമലംഘനമാണെന്നും ഇത്തരം അധ്യാപകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് സെക്രട്ടറി സർക്കുലർ പുറത്തിറക്കി.

സ്കൂൾ പരീക്ഷാ മൂല്യനിർണ്ണയ ജോലികളിൽ നിന്ന് മനപൂർവ്വം വിട്ട് നിൽക്കുന്ന സർക്കാർ ജീവനക്കാരുടെ കേരള സർവ്വീസ് rule 86 പ്രകാരവും KER ചാപ്റ്റർ XIVC Rule 58 പ്രകാരവുമുള്ള സർക്കാർ നിയമങ്ങളുടെ ലംഘനവും കോടതിയലക്ഷ്യവുമായി മാറുന്നതും കർശനമായ അച്ചടക്ക നടപടിക്ക് വിധേയമാകുന്നതുമാണെന്ന് സർക്കുലറിൽ പറയുന്നു.

മൂല്യനിർണയ ജോലിക്ക്നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും നിശ്ചയിക്കപ്പെട്ട ക്യാമ്പുകളിൽ അടിയന്തിരമായി റിപ്പോർട്ട് ചെയ്ത് മൂല്യനിർണയ പ്രവർത്തന ങ്ങളിൽപങ്കെടുക്കേണ്ടതാണ്.മൂല്യനിർണ്ണയ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും മൂല്യനിർണയത്തിൽ പങ്കെടുക്കേണ്ടതാണെന്നുള്ള അറിയിപ്പും നൽകിയിട്ടുണ്ട്.

എല്ലാ പ്രിൻസിപ്പൽമാരും തങ്ങളുടെ സ്കൂളിലെ എല്ലാ അധ്യാപകർക്കും ഈ സർക്കുലർ പ്രകാരമുള്ള അറിയിപ്പ് നൽകേണ്ടതും അവർ മൂല്യനിർണയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണെന്നും പരീക്ഷാ ബോർഡ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More