പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന്

March 23, 2022 - By School Pathram Academy

പിഎസ്‌സി പരീക്ഷാ ഹാളിൽ സമയം അറിയാൻ ക്ലോക്ക് സ്ഥാപിക്കണമെന്ന നിരവധി ഉദേ്യാഗാർഥികളുടെ പരാതി പരിഗണിച്ച് സംസ്ഥാന യുവജന കമ്മീഷൻ കേരള പി എസ് സി യോട് റിപ്പോർട്ട് തേടി.

ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് പി എസ് സി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതുസംബന്ധിച്ച പരാതികൾ പരിഗണിച്ച യുവജന കമ്മീഷന്റെ ജില്ലാ അദാലത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന് കമ്മീഷൻ അംഗങ്ങളായ കെപി ഷജീറ, റെനീഷ് മാത്യു എന്നിവർ നേതൃത്വം നൽകി.

ജില്ലാ അദാലത്തിൽ അഞ്ച് പരാതികൾ തീർപ്പാക്കി. ആകെ 16 പരാതികളാണ് ലഭിച്ചത്. 11 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട പരാതിക്ക് പരിഹാരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്ലാസ്റ്റിക് കണ്ടുകെട്ടുന്നതിന് നിർദ്ദേശം നൽകി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടതും ആളുകൾ ശല്യം ചെയ്യുന്നതുമാണ് കമ്മീഷന് മുമ്പാകെ ലഭിച്ച മറ്റ് പരാതികൾ

Category: News

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More