പരീക്ഷ പുനഃ ക്രമീകരിച്ചു

December 01, 2021 - By School Pathram Academy

http://www.sbte.kerala.gov.inwww.sbte.kerala.gov.inപരീക്ഷ പുനഃ ക്രമീകരിച്ചു

സാങ്കേതിക പരീക്ഷാ കൺട്രോളർ ഡിസംബർ രണ്ടു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നവംബർ 2020 (റിവിഷൻ 15) സെമസ്റ്റർ ഒന്ന് മുതൽ ആറ് വരെയുള്ള അഡീഷണൽ എക്‌സാമിനേഷൻ ഡിസംബർ ഏഴു മുതൽ നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു. എഞ്ചിനിയറിങ്, ടെക്‌നോളജി, മാനേജ്‌മെന്റ്, കൊമേഴ്‌സ്യൽ പ്രാക്ടീസ് ഡിപ്ലോമ പരീക്ഷകളാണ് പുനക്രമീകരിച്ചത്. ഏപ്രിൽ 2021 (റിവിഷൻ 15) സെമസ്റ്റർ അഞ്ച്, ആറ് അഡീഷണൽ എക്‌സാമിനേഷനും ഇതോടൊപ്പം നടത്തും. പുതുക്കിയ ടൈംടേബിൾ www.sbte.kerala.gov.inwww.sbte.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Category: News