പറവകൾക്ക് ദാഹജലം ഒരുക്കി മാതൃകയാവുകയാണ് തട്ടയിൽ എൻ. എസ്. എസ്. സ്കൂളിലെ ദേശീയ ഹരിതസേന വോളണ്ടിയേഴ്സ്

March 01, 2024 - By School Pathram Academy

പറവകൾക്ക് നീർകുടം ചലഞ്ച് ഒരുക്കി കുട്ടികൾ

പറവകൾക്ക് ദാഹജലം ഒരുക്കി മാതൃകയാവുകയാണ് തട്ടയിൽ എൻ. എസ്. എസ്. സ്കൂളിലെ ദേശീയ ഹരിതസേന വോളണ്ടിയേഴ്സ്.

വേനൽകടുത്തതോടെ പക്ഷികൾക്ക് കുടിക്കാനുള്ള വെള്ളം കിട്ടാത്ത അവസ്ഥ മനസ്സിലാക്കിയാണ് കുട്ടികളും അധ്യാപകരും ഈ പ്രവർത്തനം ഏറ്റെടുത്തത് .

ആദ്യഘട്ടം സ്കൂൾ പരിസരത്ത് മൺചട്ടികൾഉപയോഗിച്ച് തണ്ണീർ കുടങ്ങൾ ഒരുക്കുന്നു.

പിന്നീട് സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിലും പൊതുസ്ഥലങ്ങളിലും തണ്ണീർ കുടങ്ങൾ ഒരുക്കാനാണ് പദ്ധതി സ്കൂൾ എച്ച് .എം. ഗിരിജ. ജി. നായർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ദേശീയഹരിതസേനകോഡിനേറ്റർ വി.ഹരിഗോവിന്ദ് അധ്യാപകരായ ഹരികൃഷ്ണൻ,ഗംഗാദേവി,ഉമാദേവിബിനീഷ്കൈമൾ, എന്നിവർ പദ്ധതികൾക്ക് നേതൃത്വം വഹിച്ചു .

Category: NewsSchool News