പാഠ്യപദ്ധതി പരിഷ്‌കരണം; ചര്‍ച്ചാരേഖയില്‍ സ്‌കൂളുകളുടെ സമയമാറ്റവും.

August 25, 2022 - By School Pathram Academy

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തുന്നത് പരിഗണനയില്‍. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനകീയ ചര്‍ച്ചകള്‍ നടത്തുന്നതിനായി നല്‍കിയ കുറിപ്പുകളടങ്ങിയ രേഖയിലാണ് സ്‌കൂള്‍ സമയമാറ്റത്തിനുള്ള നിര്‍ദേശം. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം ചര്‍ച്ചയ്ക്ക് വെച്ചിരിക്കുകയാണ്.’കുട്ടികള്‍ക്ക് പ്രായത്തിനനുഗുണമായ വിദ്യാഭ്യാസം ലഭിക്കുന്നതിനോടൊപ്പം അവരുടെ കഴിവുകള്‍ക്കനുഗുണമായ വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ നിലവിലുള്ള സ്‌കൂള്‍ സമയത്തില്‍ മാറ്റം അനിവാര്യമാകും. എന്തുതരം മാറ്റങ്ങളാകും അഭികാമ്യം?’ എന്ന ചോദ്യമാണ് രേഖയില്‍ ചര്‍ച്ചയ്ക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത്പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് രേഖയില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിടമെന്ന ഭാഗത്ത് നേരത്തെ തിരുത്തല്‍ വരുത്തിയിരുന്നു. ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് മാറ്റി പകരം ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി. ക്ലാസ് റൂമുകളില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യവും തിരുത്തിയിരുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദേശം ഒഴിവാക്കി. ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിടസൗകര്യം എന്ന ഭാഗത്ത്, ഇരിപ്പിടം എന്ന വാക്ക് ഒഴിവാക്കി സ്‌കൂള്‍ അന്തരീക്ഷം എന്നാണ് ചേര്‍ത്തിരിക്കുന്നത്.ജനകീയ ചര്‍ച്ചകള്‍ നടത്തുന്നതിനായി നല്‍കിയ കുറിപ്പുകളടങ്ങിയ രേഖയിലാണ് നിര്‍ദേശം.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തുന്നത് പരിഗണനയില്‍. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനകീയ ചര്‍ച്ചകള്‍ നടത്തുന്നതിനായി നല്‍കിയ കുറിപ്പുകളടങ്ങിയ രേഖയിലാണ് സ്‌കൂള്‍ സമയമാറ്റത്തിനുള്ള നിര്‍ദേശം. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം ചര്‍ച്ചയ്ക്ക് വെച്ചിരിക്കുകയാണ്.
‘കുട്ടികള്‍ക്ക് പ്രായത്തിനനുഗുണമായ വിദ്യാഭ്യാസം ലഭിക്കുന്നതിനോടൊപ്പം അവരുടെ കഴിവുകള്‍ക്കനുഗുണമായ വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ നിലവിലുള്ള സ്‌കൂള്‍ സമയത്തില്‍ മാറ്റം അനിവാര്യമാകും. എന്തുതരം മാറ്റങ്ങളാകും അഭികാമ്യം?’ എന്ന ചോദ്യമാണ് രേഖയില്‍ ചര്‍ച്ചയ്ക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത്
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് രേഖയില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിടമെന്ന ഭാഗത്ത് നേരത്തെ തിരുത്തല്‍ വരുത്തിയിരുന്നു. ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് മാറ്റി പകരം ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി. ക്ലാസ് റൂമുകളില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യവും തിരുത്തിയിരുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദേശം ഒഴിവാക്കി. ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിടസൗകര്യം എന്ന ഭാഗത്ത്, ഇരിപ്പിടം എന്ന വാക്ക് ഒഴിവാക്കി സ്‌കൂള്‍ അന്തരീക്ഷം എന്നാണ് ചേര്‍ത്തിരിക്കുന്നത്.

Category: News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More