പാണപ്പുഴ ഗവൺമെന്റ് എൽ.പി പ്രീ പ്രൈമറിയിലെ മുഴുവൻ കുട്ടികൾക്കും അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ്

June 08, 2023 - By School Pathram Academy

ഗവൺമെൻറ് എൽ.പി സ്കൂൾ പാണപ്പുഴയിൽ സ്കൂൾ പത്രം അക്കാദമിയുടെ മികച്ച പ്രീ പ്രൈമറി ക്കുള്ള അവാർഡ് ദാന ചടങ്ങ് നടന്നു.

സ്കൂൾ എസ്. എം.സി ചെയർമാൻ ശ്രീ. ഒ. കൃഷ്ണൻ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ പ്രഭാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

പാണപ്പുഴ ഇ. എം.എസ് വായനശാല പ്രസിഡൻറ് ശ്രീ എം. മോഹനൻ ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മദർ പി. ടി. എ പ്രസിഡന്റ് ശ്രീമതി സരിത ബിജു ചടങ്ങിൽ പങ്കെടുത്തു സ്കൂൾ അധ്യാപകരായ അനിൽ, അഷ്ന, മിനി, റഹ്മത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അധ്യാപികയ്ക്കുള്ള സമ്മാനദാനം ഹെഡ്മാസ്റ്റർ നിർവഹിച്ചു.

കഴിഞ്ഞ അധ്യായന വർഷങ്ങളിൽ കുട്ടികൾ ചെയ്ത അക്കാദമിക – അക്കാദമികേതര പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സ്കൂൾ അക്കാദമി – കേരള സർട്ടിഫിക്കറ്ററുകൾ നൽകിയത്.

ഐ.എസ്. ഒ സർട്ടിഫിക്കേഷൻ ലഭിച്ച നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻ ആണ് സ്കൂൾ അക്കാദമി

പ്രീ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും സ്കൂൾ അക്കാദമി കേരളയുടെ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പന്ത്രണ്ടാമത് സ്കൂളാണ് പാണപ്പുഴയിൽ ഗവ: എൽ.പി.യിലെ പ്രീ- പ്രൈമറി വിഭാഗം

Recent

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024

കേന്ദ്ര  സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ പ്ലേസ്‌മെന്റ്‌ ഡ്രൈവ്

July 11, 2024
Load More