പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ ഇനി 1,000 രൂപ പിഴ; അടയ്ക്കേണ്ടത് എങ്ങനെ ?
Aadhaar – Pan Card | പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ ഇനി 1,000 രൂപ പിഴ; അടയ്ക്കേണ്ടത് എങ്ങനെ?
ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലൈ 1 മുതൽ പിഴ ആയിരമായിരിക്കും. ആധായനികുതി പോർട്ടലിൽ ആധാറും പാനും ലിങ്ക് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.ജൂലൈ 1 മുതല്‍ പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള പിഴ തുക ഇരട്ടിയാക്കി.
ജൂണ്‍ 30 വരെ പാന്‍ കാര്‍ഡും (PAN) ആധാറും (aadhaar card) ബന്ധിപ്പിക്കുന്നതിനുള്ള പിഴ 500 രൂപയായിരുന്നു. എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ (CBDT) നിര്‍ദ്ദേശപ്രകാരം ജൂലൈ 1 മുതല്‍ അത് 1000 രൂപയായി വര്‍ധിപ്പിച്ചു.
പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2023 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. എന്നാല്‍ ആധാറും പാനും ഇനിയും ബന്ധിപ്പിച്ചില്ലെങ്കില്‍ ഇന്നു മുതല്‍ 1000 രൂപ പിഴ (fine) അടയ്ക്കേണ്ടി വരും.
ആദായനികുതി പോര്‍ട്ടലില്‍ എങ്ങനെ പാന്‍ ആധാര്‍ ലിങ്കിംഗ് ഫീസ് അടയ്ക്കാം?
ചലാന്‍ നമ്പര്‍ ഐടിഎന്‍എസ് 280-ല്‍ പറയുന്ന തുക അടച്ച് എന്‍എസ്ഡിഎല്‍ പോര്‍ട്ടലില്‍ നിങ്ങള്‍ക്ക് പിഴ അടയ്ക്കാവുന്നതാണ്. ”ചലാന്‍ നമ്പര്‍ ഐടിഎന്‍എസ് 280 പ്രകാരം മേജര്‍ ഹെഡ് 0021 (കമ്പനികള്‍ക്ക് ഒഴികെയുള്ള ആദായ നികുതി), മൈനര്‍ ഹെഡ് 500 (മറ്റ് രസീതുകള്‍) എന്നിവയ്ക്ക് കീഴില്‍ ആദായ നികുതി വകുപ്പിന്റെ ടാക്‌സ് ഇന്‍ഫര്‍മേഷന്‍ നെറ്റ് വർക്ക് വെബ്സൈറ്റില്‍ ലഭ്യമായ ഇ-പേയ്മെന്റ് സേവനത്തിലൂടെ അടയ്ക്കാവുന്നതാണ്,”