പാപം ചെയ്യാത്തവർ കല്ലെറിഞ്ഞോളൂ .KSRTC യിലെ ലേഡി കണ്ടക്ടർ യാത്രക്കാരോട് അപമര്യാദയായി പെരുമാറി എന്നതാണ് വിഷയം….
പാപം ചെയ്യാത്തവർ കല്ലെറിഞ്ഞോളൂ🙏
………………………..
KSRTC യിലെ ലേഡി കണ്ടക്ടർ യാത്രക്കാരോട് അപമര്യാദയായി പെരുമാറി എന്നതാണ് വിഷയം.
വിഷയം സങ്കീർണ്ണമാണ്. KSRTC കാട്ടാക്കട സംഭവം, സമൂഹത്തിൽ കത്തിനിൽക്കുമ്പോഴാണ്, ദേ, അടുത്ത സംഭവം വീണ്ടും വന്നിരിക്കുന്നു.
കാടടച്ചുള്ള വെടിവെപ്പുകൾ സ്വാഭാവികം. സാമൂഹിക പരിഷ്ക്കർത്താക്കൾ, ബുദ്ധിജീവികൾ, എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ, വിശുദ്ധ പുണ്യാളൻമാർ etc…. തുടങ്ങി, സകലമാന സംശുദ്ധരും വിചാരണ തുടങ്ങി.
ഈ സ്ഥാപനം നന്നാകില്ല. ഇത്തരം ആളുകളല്ലെ ഇതിലെ ജോലിക്കാർ, ഇത് അടച്ച് പൂട്ടുന്നതല്ലെ നല്ലത്.ഇവർക്ക് ശമ്പളം കൊടുക്കാനെ പാടില്ല.ഇവരെക്കൊണ്ട് 12 മണിക്കൂർ ചെയ്യിച്ചാൽ പോര. നിങ്ങൾക്ക് പറ്റില്ലെങ്കിൽ ഇട്ടേച്ച് പൊയ്ക്കൂടെ, ഇവിടെ ചെയ്യാൻആളുകളുണ്ട്.ഇവമ്മാര് കൈകാണിക്കുന്ന സ്ഥലത്ത് നിർത്താറുണ്ടോ?ഇവൻ്റെയൊക്കെ പോക്ക് കണ്ടില്ലെ, വെറുതെയല്ലMDപോലും തലക്ക് സ്ഥിരമില്ലാത്തവർ എന്ന് പറഞ്ഞത്. എന്ന് വേണ്ട ഇവരെയൊക്കെ പിരിച്ച് വിടുകയാണ് നല്ലത് എന്തിന് വെറുതെ ഞങ്ങടെ നികുതിപ്പണം ചിലവാക്കണം? എന്ന് വരെ പറഞ്ഞ് ചാനലായ ചാനലുകളിലെല്ലാം തള്ളുകളുടെ ബഹളമയം.
സത്യാസത്യങ്ങൾ ആയിരത്തിലൊരാൾ മാത്രം പറയും- അതാര് കേൾക്കാൻ? കൂട്ടത്തിൽ കൊട്ടാനാണല്ലോ അതിൻ്റെയൊരു സുഖവും.
ന്യായീകരിക്കാനല്ല, മറിച്ച് വസ്തുതകളെ മറച്ച് വെക്കുന്നതിലുള്ള പ്രതിഷേധക്കുറിപ്പ് മാത്രമാണീ പോസ്റ്റ്.
ലേഡികണ്ടക്ടറെ എനിക്ക് യാതൊരു മുൻപരിചയവുമില്ല. പക്ഷേ, അവര് ചെയ്യുന്ന ജോലിയെക്കുറിച്ചറിയാം. അത് കൊണ്ട് തന്നെ എന്തെങ്കിലും പറയാതെ പോകുന്നത് ശരിയല്ലെന്നറിയാം.സത്യത്തിൽ അവരുടെ ഭാഷയും വൈകാരികതയുമാണ് പലരെയും ചൊടിപ്പിച്ചതെന്നുമറിയാം.
അവർ KSRRTC യിൽ കണ്ടക്ടർ ജോലിചെയ്യുന്നത് കൊണ്ട് ഇതൊക്കെ ഒഴിവാക്കാമായിരുന്നു എന്നും വാദിക്കാം.
പക്ഷേ, മനുഷ്യജീവി എന്ന നിലയിൽ അവർ അനുഭവിക്കുന്ന ജോലിഭാരത്തിൻ്റെ stress അവരറിയാതെ തന്നെ പുറത്തേക്ക് വന്നു എന്നത് പലരും തിരിച്ചറിയാതെ പോയി.
ഭർത്താവില്ലാതെ രണ്ട് മക്കളെ പോറ്റാനുള്ള തത്രപ്പാടിലാണ് അവരെപ്പോലെയുള്ള ആയിരങ്ങൾ KSRTC യിൽ നിന്ന് വിട്ട് പോകാതെ നിൽക്കുന്നത് തന്നെ. രൂക്ഷമായ തൊഴിലില്ലായ്മയിൽ നട്ടം തിരിയുന്ന ജനതക്ക് ഇതെങ്കിലും ആശ്വാസകരമായി ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഈ സാഹസം.
രാവിലെ 6 മണിക്ക് തുടങ്ങിയ ജോലി, വെളുപ്പിന് 4 മണിക്കെങ്കിലും ഉണർന്നശേഷം കുട്ടികളുടെ കാര്യം നോക്കിയ ശേഷം അഞ്ചരക്കെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങിയിട്ടുണ്ടാകും.
ആ സ്ത്രീ 6 മണിക്ക് ബസ്സിൽ തുടങ്ങിയ അങ്കം നൂറ് കണക്കിന് യാത്രക്കാർക്കിടയിലൂടെയുള്ള ജോലി, ആറ്റിങ്ങൽ ഡിപ്പോയിലെ ബസ്സ് തിരുവനന്തപുരത്ത് പോയി വന്ന് ഏകദേശം നൂറിലേറെ കിലോമീറ്റർ ഓടിയ ശേഷമാകാം പത്തോ ഇരുപതോ മിനിറ്റ് നേരത്തെ വിശ്രമം.
ഡ്രൈവർ ബസ്സ് ഒതുക്കിയിട്ട് ഭക്ഷണം കഴിക്കാൻ ഏതെങ്കിലും കടയിലേക്ക് പോയിട്ടുണ്ടാകാം. വണ്ടി ബോർഡ് പോലും വെച്ചിട്ടില്ല. പ്രൈവറ്റ് ബസ്റ്റാൻഡിലാണ് ബസ്സ് പാർക്ക് ചെയ്തിട്ടുള്ളത്. ആ ബസ്സിലിരുന്നാണ് അവർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകൂ. പക്ഷേ, ആ സമയത്ത് തന്നെ ആളുകൾ ബസ്സിലേക്ക് കയറിയത് അവർക്ക് സമ്മർദ്ധം ഉണ്ടാക്കിയിട്ടുണ്ടാകും.അവരാദ്യം ഭക്ഷണം കഴിക്കട്ടെ, നിങ്ങൾ പുറത്ത് വെയിറ്റ് ചെയ്യൂ എന്ന് പറഞ്ഞപ്പോൾ ഉണ്ടായ പ്രഥമ പ്രതികരണങ്ങൾ വീഡിയോവിലില്ല. അവരെ അതിസമ്മർദ്ധത്തിലാക്കി പറയിക്കാനുള്ളത് മുഴുവൻ പറയിച്ചതാണല്ലൊ ജനങ്ങൾ കേട്ടിട്ടുള്ളു.
വാലും, തലയുമില്ലാത്ത വീഡിയോകളാണ് ഇന്നത്തെ Social മീഡിയ മുതൽ വിഷ്യൽ മീഡിയവരെ exclusive ആക്കുന്നത്.
ഏത് സ്ഥാപനത്തിലാണ് വിശ്രമസമയത്ത് പബ്ലിക്കിനെ സ്വാഗതം ചെയ്യുന്നത്?
ഹോസ്പിറ്റലിൽ പറ്റുമോ? പഞ്ചായത്തിലോ, വില്ലേജിലോ, കളക്ടറേറ്റിലോ, അത് വേണ്ട ഏതെങ്കിലും പ്രൈവറ്റ് സ്ഥാപനങളിൽ സമ്മതിക്കുമോ?
പിന്നെ ചോദ്യം ബസ്സിലല്ലേ?എന്നതാണ്. ബസ്സ് ബോർഡ് വെച്ച് പിടിച്ച ശേഷം മാത്രമേ, അതിൽ യാത്രക്കാർക്ക് കേറാൻ അവകാശമുള്ളു.
കേറിയത്, തൊഴിലുറപ്പാണ്, അമ്മയും കുഞ്ഞുമാണ്, ആവശ്യക്കാരന് ഔചിത്യമുണ്ടാവില്ല. പിന്നെ വിഷയത്തെ കൊഴുപ്പിച്ച് സിംപതിക്കായി, ചേർത്ത് വെക്കാൻ കൊള്ളാം.
പിന്നെ പറഞ്ഞ ഭാഷ, വണ്ടിപ്പണിക്കാരല്ലെ, അധികം സ്റ്റാറ്റസ് പ്രോമോഷനൊന്നും വേണ്ട. പൊട്ടിത്തെറിച്ച് പോകും, വിശന്നിരിക്കുന്ന സമയത്ത് വേദം പറയാൻ കഴിഞ്ഞിരുന്നവരാണ് നമ്മളെങ്കിൽ, നമ്മുടെ നാട് എന്നേ സ്വർഗ്ഗതുല്യം ആയേനെ.
അവരുടെ ഇരട്ടി സമ്മർദ്ദം പേറി ജോലി ചെയ്യുന്ന ഡ്രൈവർമാരെയൊക്കെ, എന്ത് മാത്രം ആക്ഷേപമാണ് നടത്താറുള്ളത്. ക്ഷമിച്ച് ക്ഷമിച്ച് 90% Line സ്റ്റാഫുകളുടെയും pressure rate 100-150 ഉം ഒക്കെയാണ്.
ഉത്തരവാദികൾDuty pattern തയ്യാറാക്കി ഉന്നതങ്ങളിലിരുന്ന് വിധി പറയുന്ന പീലാത്തോസ് മാരാണ്.
Systemശരിയാകണമെങ്കിൽ രോഗ മറിഞ്ഞ് ചികിത്സിക്കണം. വയറിളകാൻ മരുന്ന് കൊടുത്തിട്ട് കോണകം കെട്ടിയാൽ മതി എന്ന് പറയുന്ന രീതി മാറ്റണം.
ഈ ജോലി സമ്മർദ്ദത്തേക്കാൾ ക്രൂരമായ പുതിയ ചാർട്ടുമായി ഏമാൻമാർ പണി തുടങ്ങിയിട്ടുണ്ട്.
ഏത് സാധു പ്രകൃതത്തിനും മദം പൊട്ടുന്ന അവസ്ഥയിലേക്ക് KSRTC യെ മാറ്റി ധനം കൊള്ളയടിക്കാൻ നിൽക്കുന്നവർക്ക് ആങ്ങള ചത്താലെന്താ, നാത്തൂൻകരഞ്ഞ് കാണണം.
കടപ്പാട്