പിഎസ്‌സി പരീക്ഷ എഴുതേണ്ടതില്ല ; നിരവധി ഒഴിവുകൾ … സർക്കാർ ജോലികൾ നേടാം

June 14, 2024 - By School Pathram Academy

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളജിൽ 2024-25 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് വിഭാഗത്തിൽ വരുന്ന ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ 21നു വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. കോളജ് വെബ്‌സൈറ്റിൽ (https://gsctvpm.ac.in) നൽകിയിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം [email protected] എന്ന ഇ-മെയിലിൽ അയയ്ക്കണം. ഫോൺ: 9188900159.

 

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ചീഫ് എൻജിനിയർ, ടൗൺ പ്ലാനർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചീഫ് എൻജിനിയർ തസ്തികയിലേക്ക് സൂപ്രണ്ടിങ് എൻജിനിയർ തസ്തികയിൽ നിന്ന് വിരമിച്ചവരും ടൗൺ പ്ലാനർ തസ്തികയിലേക്ക് ടൗൺ പ്ലാനർ തസ്തികയിൽ നിന്ന് വിരമിച്ചവരുമായ താത്പര്യമുള്ളവർ ജൂൺ 20നു വൈകിട്ട് അഞ്ചിനകം വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in . അവസാന തീയതി ജൂൺ 20നു വൈകിട്ട് അഞ്ചുമണി.

 

2024-25 അധ്യയന വർഷത്തിൽ തലശേരി ഗവ. ബ്രണ്ണൻ കോളജിൽ ഹിന്ദി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുളള ഷോർട്ട് ലിസ്റ്റ് തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജ്സറ്റർ ചെയ്തവരുമായിരിക്കണം. താൽപ്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡേറ്റയും, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 19നു വൈകിട്ട് നാലിനു മുമ്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0490 2346027.

 

കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് ജൂൺ 20നു രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. എം.ബി.ബി.എസും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 19വരെ അപേക്ഷ സ്വീകരിക്കും. നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി 20ന് രാവിലെ 10 ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

 

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് (ടി.എം.ഇ) ട്രേഡിലേക്ക് നിലവിലുള്ള ഒരു ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ ഈഴവ/ബെല്ല/തീയ്യ എന്നീ കാറ്റഗറികളിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) ഉൾപ്പെടുന്ന ഉദ്യോഗാർഥിക്കുള്ള ഇന്റർവ്യൂ ജൂൺ 14ന് രാവിലെ 11ന് നടത്തും. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എനജിനിയറിങ് ഡിപ്ലോമ/ഡിഗ്രിയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ രജിസ്ട്രാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ഹയർ ജൂഡീഷ്യൽ സർവീസിൽനിന്ന് ജില്ലാ / സെഷൻസ് ജഡ്ജിമാരായി വിരമിച്ചവരിൽനിന്ന് റീ-എംപ്ലോയ്മെന്റ് അടിസ്ഥാനത്തിലാണു നിയമനം. നിയമന തീയതി മുതൽ ഒരു വർഷത്തേക്കോ 67 വയസ് തികയുന്നതുവരെയോ, ഏതാണോ ആദ്യം, ആണ് നിയമനം. നിയമനം പരമാവധി രണ്ടുവർഷം കൂടി (67 വയസ് വരെ) ദീർഘിപ്പിക്കാവുന്നതാണ്. അപേക്ഷകൾ ജൂൺ 22ന് മുൻപ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് കേരള അഡ്മിനിസട്രേറ്റീവ് ട്രബ്യൂണലിന്റെ അഡ്മിനിസ്ട്രേഷൻ വിഭാഗവുമായി ബന്ധപ്പെടുക.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ PHYSICIAN/ INTENSIVIST തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ജൂലൈ ആറുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (കാറ്റഗറി നം. 14/2023), ക്ലർക്ക് (By Transfer) (കാറ്റഗറി നം. 15/2023), ക്ലർക്ക് (NCA- VISWAKARMA) (കാറ്റഗറി നം. 23/2023) തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ ജൂൺ 23ന് രാവിലെ 10.30 മുതൽ 12.15 മണി വരെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

 

ഈ തസ്തികയുടെ ഒ.എം.ആർ പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യോഗാർഥികൾ, അവർക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിക്ക് ഏഴ് (7) ദിവസം മുമ്പ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ മുഖാന്തിരം ([email protected]) അറിയിക്കണം. പരീക്ഷയുടെ ഹാൾ ടിക്കറ്റ് മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം (JOB ORIENED PHYSICAL AND FUNCTIONALITY CERTIFICATION) ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന “എഴുതുവാൻ ബുദ്ധിമുട്ടുണ്ട്” എന്ന് കാണിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഇവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ സ്ക്രൈബിനെ അനുവദിക്കുന്നതിന് വേണ്ടി പരിഗണിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in .

പ്രധാന ഇന്ത്യൻ നഗരങ്ങൾക്കു പുറമെ ഓസ്‌ട്രേലിയയിലും ജപ്പാനിലും ജോലി ചെയ്യാനവസരം

 

* നോളെജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം

 

കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദേശത്തും കേരളത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളത്. ഓസ്‌ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ്, ജപ്പാനിൽ കെയർ ടെയ്ക്കർ എന്നീ തസ്തികളിലേക്ക് 2000 ഒഴിവുകളാണുള്ളത്.

 

മാനേജർ, ക്രിയേറ്റീവ് സൂപ്പർവൈസർ -ഡിജിറ്റൽ, സൈക്കോളജിസ്റ്റ്, എച്ച് ആർ മാനേജർ, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊഡക്ഷൻ ട്രെയിനി, കസ്റ്റമർ കെയർ എക്‌സിക്യുട്ടീവ് , ടെക്‌നിക്കൽ ഓപ്പറേറ്റർ , അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അഡൈ്വസർ തുടങ്ങി 150 ഓളം തസ്തികകളിലേക്കാണ് ഒഴിവുകൾ. കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലുമാണ് ജോലി ലഭിക്കുക. ആസ്‌ട്രേലിയയിലെ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ തസ്തികയിലേക്ക് ഐ ടി ഐ ആണ് യോഗ്യത. 175,000- 250,000 മാസശമ്പളം. കെയർ അസിസ്റ്റന്റിന് (ഓസ്‌ട്രേലിയ) പത്താം ക്ലാസ് യോഗ്യത. 250,000- 350,000 ആണ് മാസശമ്പളം.

 

ജപ്പാനിൽ കെയർ ടേക്കർക്ക് ഡിപ്ലോമയാണ് യോഗ്യത. 1,00,000- 175,000 ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30. കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471 2737881, 0471 2737882 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അല്ലെങ്കിൽ https://knowledgemission.kerala.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ‘Scale up production of plants for large scale multiplication of high value medicinal plants of the western Ghats by Micropropagation (in vitro) for commercial cultivation/ custom farming at Chhattisgarh state’ എന്ന ഗവേഷണ പദ്ധതിയിൽ താൽക്കാലിക ഒഴിവുകളിലേക്ക് (6 മാസത്തേക്ക്) അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോജക്ട് ഫെല്ലോ /ടിഷ്യു കൾച്ചർ കൺസൾട്ടന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്/ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുകൾ.

 

സീനിയർ പ്രോജക്ട് ഫെല്ലോ /ടിഷ്യു കൾച്ചർ കൺസൾട്ടന്റ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ബയോടെക് നോളജിലോ ബോട്ടണിയിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്ലാന്റ് ടിഷ്യു കൾച്ചർ (പ്ലാന്റുകളും പ്രൊഡക്ഷനും മദർ സ്റ്റോക്ക് മെയിന്റനൻസും)/ ഔഷധ സസ്യങ്ങളുടെ വൻതോതിലുള്ള പ്രചാരണത്തിൽ പരിചയം. വൈവിധ്യമാർന്ന ഔഷധ സസ്യങ്ങളുടെ എക്സ്-സിറ്റു ജംപ്ലാസം മെയിന്റനൻസ്, സ്‌കെയിൽ അപ്പ് പ്രൊഡക്ഷൻ സിസ്റ്റങ്ങൾ/എലൈറ്റ് ലൈനുകളുടെ ഇൻ വിട്രോ മോർഫോജെനിക് സിസ്റ്റങ്ങളിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫെല്ലോഷിപ്പ് പ്രതിമാസം 35,000 രൂപ + എട്ട് ശതമാനം എച്ച്.ആർ.എ.

 

 ടെക്നിക്കൽ അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവുണ്ട്. ബോട്ടണിയിലോ ലൈഫ് സയൻസിലോ അഗ്രികൾച്ചറിലോ ഹോർട്ടികൾച്ചറിലോ അല്ലെങ്കിൽ അനുബന്ധ കോഴ്സുകളിലോ ഉള്ള ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. പ്ലാന്റ് ടിഷ്യു കൾച്ചറിൽ ആറു മാസം/ ഒരു വർഷത്തെയോ പ്രവൃത്തിപരിചയം, ഗ്രീൻ ഹൗസ് മെയിന്റനൻസ്/ മെറിക്ലോണുകളുടെ നഴ്സറി മാനേജ്മെന്റ് എന്നിവയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. ഫെല്ലോഷിപ്പ് പ്രതിമാസം 18,000 രൂപ. പ്രായം 01.01.2024 ൽ 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.

 

താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്ക റ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂൺ 21ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.

സംസ്ഥാന സർക്കാരിനു കീഴിലുള്ള വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് ഹിസ്റ്ററി വിഷയത്തിൽ റിസർച്ച് ഓഫീസർ / അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിങ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്നു നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ജൂൺ 24 ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുരം, തിരുവനന്തപുരം – 12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖത്തിലൂടെയായിരിക്കും നിയമനം. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്.

സംസ്ഥാന സർക്കാരിനു കീഴിലുള്ള വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ് കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ജൂൺ 24നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖത്തിലായിരിക്കും നിയമനം. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in .

കേരള വനിതാ കമ്മീഷനിൽ എൽ.ഡി ടൈപ്പിസ്റ്റ്, ജൂനിയർ സൂപ്രണ്ട് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലെ അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ 29നകം ലഭിക്കണം.

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) ഇൻകുബേഷൻ സെന്റർ ആരംഭിക്കുന്നു. അങ്കമാലിയിലുള്ള കെ.ഐ.ഇ.ഡി-ന്റെ എന്റർപ്രൈസ് ഡെവലപ്‌മെന്റ് സെന്റർ (ഇ.ഡി.സി) ൽ ആണ് ഇൻകുബേഷൻ ആരംഭിക്കുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കും കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എം.എസ്.എം.ഇകൾക്കും ഇൻകുബേഷനായി അപേക്ഷിക്കാം.

 

ഇൻകുബേഷനായി അഥവാ കോ-വർക്കിങ്ങിനായി 21 ക്യുബിക്കിൾ സ്‌പേസുകൾ: സഹകരണം, സർഗ്ഗാത്മകത, ഉത്പാദനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് അത്യാധുനിക ഇൻകുബേഷൻ/ വർക്ക്‌സ്‌പെയ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

ഓഫീസ് സ്ഥലത്തിനപ്പറം, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മെന്റർഷിപ്പ്, നെറ്റ്‌വർക്കിങ്‌ അവസരങ്ങൾ, വർക്ക്‌ഷോപ്പുകൾ, ബിസിനസ് വളർച്ച ലക്ഷ്യമിട്ടുള്ള വിശാലമായ അവസരങ്ങൾ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും.

 

‘ഹൈ സ്പീഡ് വൈ-ഫൈ സൗകര്യം, എയർകണ്ടീഷൻ ചെയ്ത സ്ഥലം, ഇൻകുബേറ്റികൾക്കുള്ള ആക്‌സസ് കാർഡ്, മീറ്റിംഗ് ഹാൾ ആൻഡ് കോൺഫറൻസ് ഹാൾ എന്നീ സൗകര്യങ്ങളും ലഭിക്കും.

 

പ്രതിമാസം 5,000 രൂപയാണ് (ജി.എസ്.ടി കൂടാതെ) ഒരു ക്യുബിക്കിളിനുള്ള ഫീസ്. താത്പര്യമുള്ളവർ ഓൺലൈനായി www.kied.info/incubation ൽ ജൂൺ 26ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ടുന്നവർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/0484-2550322/9188922800.

2024-25 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ 2025 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ (NET, PhD യോഗ്യതയുള്ള) എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ജൂൺ 14ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 29 നു വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 24 നു വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in

തിരുവനന്തപുരം ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ നിയമനത്തിന് ജൂൺ 20നു വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 29 ന് വൈകിട്ട് മൂന്ന് മണി വരെ. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനിൽ കൺസൾട്ടന്റ് (സിസ്റ്റം അഡ്മിനിസ്ട്രേറ്റർ) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24. കൂടുതൽ വിരവരങ്ങൾക്ക്: www.erckerala.org.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) ഡയറക്ടർ ജനറൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങൾ www.kila.ac.in, www.lsgkerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ജൂൺ 25നു വൈകിട്ട് അഞ്ചു വരെ അപേക്ഷകൾ സ്വീകരിക്കും.

Category: Job VacancyNews