പിടിഎയുടെ നേതൃത്വത്തിൽ ശനിയാഴ്ച ശുചീകരണം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ജനകീയ സഹകരണത്തോടെ പിടിഎയുടെ നേതൃത്വത്തിൽ ശനിയാഴ്ച ശുചീകരണം ആരംഭിക്കും. 21 മുതൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസുകൾ വൈകിട്ടുവരെയാക്കുന്നതിന്റെ മുന്നോടിയായാണ് ശുചീകരണം.
പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശനി തിരുവനന്തപുരം എസ്എംവി സ്കൂളിലെ ശുചീകരണത്തിൽ പങ്കെടുക്കും. ശുചീകരണ പ്രവർത്തനങ്ങളിൽ സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർഥിച്ചു. ഞായറും സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും തുടരും.