പി. എം കിസാൻ പദ്ധതി : ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം.
ഇതിനുശേഷം മാത്രമേ 2022 ഏപ്രിൽ മുതലുള്ള ഗഡുക്കൾ ലഭിക്കുകയുള്ളുവെന്നും എല്ലാ ഗുണഭോക്താക്കളും പി. എം കിസാൻ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.