പി.ടി എ., എം.പി.ടി.എ. പ്രവർത്തനം എങ്ങനെയാകണം
പി.ടി എ., എം.പി.ടി.എ. പ്രവർത്തനം എങ്ങനെയാകണം
2007 ജൂൺ 24 ലെ സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഗവൺമെന്റ്/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക രക്ഷകർതൃ സമിതിയുടെ പ്രവർത്തനത്തിന് അനുബന്ധ പ്രകാരമുളള പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ഗവൺമെന്റ്/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക രക്ഷകർതൃ സമിതിയുടെ പ്രവർത്തനത്തിനുളള മാർഗ്ഗനിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവയിൽ ചിലത് ചുവടെ ചേർക്കുന്നു.
• സ്‌കൂളിൽ അതത് അക്കാദമിക വർഷം പഠനം നടത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളും പി.റ്റി.എ അംഗങ്ങളായിരിക്കും
• പി.റ്റി.എ ജനറൽ ബോഡി എല്ലാവർഷവും മൂന്നു പ്രാവശ്യം യോഗം കൂടണം.
• ഹയർ സെക്കന്ററി, വൊക്കേഷണൽ
ഹയർ സെക്കന്ററി സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസ്സിലെ പ്രവേശനം പൂർത്തിയായി ഒരു മാസത്തിനുള്ളിൽ ആദ്യ യോഗം നടത്തണം.
മറ്റെല്ലാ സ്‌കൂളുകളിലും ജൂൺ മാസത്തിൽ തന്നെ ആദ്യ യോഗം നടക്കണം.
• ഒന്നാമത്തെ ജനറൽ ബോഡി യോഗം മുൻ വർഷത്തെ പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് നടത്തേണ്ടത്.
ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ, വാർഡ് മെമ്പർ ചെയർപേഴ്സണായ സ്‌കൂൾ വികസന സമിതിയിൽ അംഗീകരിച്ച സ്‌കൂൾ വികസന രേഖ/
അക്കാദമിക് മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യണം.
• പി.റ്റി.എ എക്സിക്യൂട്ടീവിലേയ്ക്ക് രക്ഷിതാക്കളേയും അധ്യാപകരേയും തെരഞ്ഞെടുക്കുമ്പോൾ സ്‌കൂളിലെയും പ്രൈമറി, ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിലെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്.
• പി.റ്റി.എ പ്രവർത്തനത്തെ കുറിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടായാൽ അത് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചർച്ച ചെയ്ത് പരിഹരിക്കണം.