പി.ടി.എ പ്രസിഡന്റിന്റെ കാലാവധി പരമാവധി 3 വർഷം

PTA ഫണ്ട് കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ.
സ്കൂൾ പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്നും ശേഖരിക്കുന്ന പി.ടി.എ അംഗത്വ തുക മുഴുവൻ അടുത്ത പ്രവൃത്തി ദിവസംതന്നെ പി.ടി.എ അക്കൗണ്ടിൽ നിക്ഷേപിക്കണം. ഇതിനാ യി അടുത്തുള്ള ദേശസാൽകൃത ബാങ്കിലോ സഹകരണ ബാങ്കിലോ, പോസ്റ്റാഫീസ് സേവിംഗ് ബാങ്കിലോ പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് ആരംഭി ക്കേണ്ടതാണ്. പി.ടി.എ പ്രസിഡന്റിനെ കൂടാതെ സെക്രട്ടറി, ഖജാൻജി, എന്നിവരിൽ ഒരാൾ കുടി ഒപ്പിട്ടാൽ മാത്രമേ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാൻ സാധിക്കൂ.
വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ ഇവരിൽ നിന്നും ശേഖരിക്കുന്ന തുകയ്ക്ക് അപ്പപ്പോൾ തന്നെ രസീത് നൽകേണ്ടതാണ്.
സ്കൂൾ പ്രവേശനം പൂർത്തിയാക്കി ഒരാഴ്ചയ്ക്കുളളിൽ പി.ടി.എ അംഗത്വ ഫീസ്, ശേഖരിച്ച മറ്റ് തുകകൾ എന്നിവയുടെ കൃത്യമായ കണക്കുകൾ പി.ടി.എ പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി എന്നിവർ ഒപ്പിട്ട് സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.
പി.ടി.എ ക്യാഷ്ബുക്ക്, ലഡ്ജർ, യോഗനടപടികളുടെ മിനിട്സ്, സ്റ്റോക്ക് രജിസ്റ്റർ എന്നിവ ഖജാൻ ജിയുടെ സഹായത്തോടെ സെക്രട്ടറി തയ്യാറാക്കേണ്ടതും സ്കൂൾ ഓഫീസിൽ തന്നെ സെക്രട്ട റിയുടെ ഉത്തരവാദിത്തത്തിൽ സൂക്ഷിക്കേണ്ടതുമാണ്.
കണക്കുകൾ ജനറൽബോഡി തെരഞ്ഞെടുക്കുന്ന 2 അംഗങ്ങൾ ഓഡിറ്റ് ചെയ്യണം. ഇവ എ.ഇ.ഒ ഡി.ഡി.ഇ/ആർ.ഡി.ഡി തുടങ്ങിയവർ ഓഡിറ്റ് ചെയ്യേണ്ടതാണ്.
എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം സെക്രട്ടറിയും ഖജാൻജിയും പ്രസിഡന്റുമായി കൂടിയാലോചിച്ചാണ് പി.ടി.എ യുടെ പണം കൈകാര്യം ചെയ്യേണ്ടത്. കൈയിരിപ്പ് തുക ഒരിക്ക ലും 1000 രൂപയിൽ കവിയരുത്.
അത്യാവശ്യ ഘട്ടങ്ങളിൽ പരമാവധി 3000 രൂപ വരെ പിൻവലിച്ച് സെക്രട്ടറിക്ക് ചെലവാക്കാവു ന്നതാണ്.
3000/- രൂപയ്ക്ക് മുകളിൽ 30,000/- രൂപ വരെയുളള തുക ചെലവഴിക്കാൻ എക്സിക്യൂട്ടീവ് കമ്മി റ്റിയുടെയും 30,000/- രൂപയ്ക്ക് മുകളിൽ ചെലവഴിക്കാൻ തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്റെയും അനുമതി മുൻകൂർ വാങ്ങണം.
പി.ടി.എ ഫണ്ട് ഉപയോഗിച്ച് ബസ് വാഹനങ്ങൾ വാങ്ങുന്നതിനും, വിൽക്കുന്നതിനും, ജനറൽ ബോഡി അംഗീകാരം നേടണം. കൂടാതെ എൽ.പി സ്കൂളുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റി ന്റെയും എച്ച്.എസ് എച്ച്.എസ്.എസ് വി.എച്ച്.എസ്.ഇ സ്കൂളുകൾ ജില്ലാ പഞ്ചായത്ത് പ്രസി ഡന്റിന്റെയും മുൻകൂട്ടിയുള്ള അനുമതി നേടണം.
സ്കൂളിൽ നടക്കുന്ന സംസ്കാരിക പരിപാടികൾ, സെമിനാറുകൾ, ചർച്ചകൾ, പഠനാനുബന്ധ പ്രവർത്തനങ്ങളായ യുവജനോത്സവം, ശാസ്ത്രമേള, കായികമേള, സ്കൂൾ പാർലമെന്റ് പ്രവർ ത്തനങ്ങൾ എന്നിവയ്ക്കും കരിയർ ഗൈഡൻസ് തുടങ്ങിവ പ്രവർത്തനങ്ങൾക്കും എക്സിക്യൂടീവിന്റെ അനുമതിയോടെ പി.ടി.എ ഫണ്ട് ചെലവഴിക്കാവുന്നതാണ്.
ഓരോ വർഷവും ശേഖരിക്കുന്ന ഫണ്ടിൽ നിന്നും 15% സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കേണ്ടതാണ്.
പി.ടി.എ പ്രസിഡന്റിന്റെ പരമാവധി കാലാവധി 3 വർഷമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ( ജി.ഒ.എം.എസ്.നം. 190/2016, തിയതി: 16/11/2016)
(ജി.ഒ(എം.എസ്) നം. 125/07/പൊ.വി.വ. തീയതി : 25/06/2007)