പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായും, പ്രധാനാധ്യാപകൻ കൺവീനറായും സ്കൂൾതല ജനജാഗ്രതാ സമിതികൾ പ്രവർത്തിക്കണം. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

May 29, 2023 - By School Pathram Academy

 

പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായും, പ്രധാനാധ്യാപകൻ കൺവീനറായും സ്കൂൾതല ജനജാഗ്രതാ സമിതികൾ പ്രവർത്തിക്കണം. സ്കൂൾതല ജനജാഗ്രതാ സമിതിയുമായി ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണം.

 

എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിലുളള ബോധവത്ക്കരണ പരിപാടികൾ

 

സമയബന്ധിതമായി പൂർത്തിയാക്കണം. ഈ പ്രവർത്തനങ്ങളിൽ പോലീസിന്റേയും, എക്സൈസ് വകുപ്പിന്റേയും സഹായങ്ങൾ ലഭ്യമാക്കണം.

 

വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന് പോലീസ് അധികാരികളുമായി സംസാരിച്ച് സംവിധാനം ഉണ്ടാക്കണം.

 

 വിദ്യാലയങ്ങൾക്ക് സമീപം ട്രാഫിക് സൈൻ ബോർഡുകൾ സ്ഥാപിക്കണം.

 സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവ സർട്ടിഫിക്കറ്റ് പോലീസ് അധികാരികളുമായി ബന്ധപ്പെട്ട് ലഭ്യമാക്കണം.

 

റെയിൽവേ ക്രോസ്സിന് സമീപമുള്ള സ്കൂളിലേയ്ക്ക് ട്രാക്ക് മുറിച്ച് നടന്നുവരുന്ന

 

വിദ്യാർത്ഥികളുടെ സുരക്ഷ, സ്കൂൾ തുടങ്ങുന്ന സമയത്തും സ്കൂൾ വിടുന്ന സമയത്തും ആവശ്യമായ വോളന്റിയർമാരെ ചുമതലപ്പെ ടുത്തണം.

 

സ്കൂൾ ബസ്സുകൾ, മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. കുട്ടികളെ അമിതമായി കയറ്റി വാഹനങ്ങളിൽ കൊണ്ടുപോകുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല.

 

ജലഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബോട്ടുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുകയും കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ കയറ്റാതിരിക്കുകയും ചെയ്യേണ്ടതാണ്.

 

സ്കൂളിലേയ്ക്കുള്ള വഴി, സ്കൂൾ പരിസരം എന്നിവിടങ്ങളിൽ അപകടകരമായ വൈദ്യുത കമ്പികൾ, വൈദ്യുത പോസ്റ്റുകൾ എന്നിവ മാറ്റുന്നതിനുളള പ്രത്യേകം നടപടി സ്വീകരിക്കണം. സ്കൂൾ അദ്ധ്യയനത്തിന് വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം.

 

ദുരന്ത നിവാരണ വകുപ്പ് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടികൾ നടപ്പിലാക്കുന്നതിന് കുട്ടികൾക്കും ജീവനക്കാർക്കും മതിയായ പരിശീലനം നൽകണം.

 

പ്രത്യേകം പരിഗണന അർഹിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി “മോക്ക് ഡ്രിൽ പരിശീലനം നടപ്പിലാക്കണം.

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More