പി.ടി.എ ഫണ്ട്, ഡെവലപ്മെന്റ് ഫണ്ട് തുടങ്ങി പല പേരുകളിൽ പണപ്പിരിവ് നടത്തുന്നതായുള്ള പരാതികൾ ഉയർന്നു വന്ന സാഹചര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ്
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ്സ് വരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ആയതിന്റെ വെളിച്ചത്തിലും ബഹു. ബാലാവകാശ കമ്മിഷന്റെയും സർക്കാരിന്റെയും നിർദ്ദേശാനുസരണവും 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ നിന്ന് യാതൊരു വിധ നിർബന്ധിത ഫീസോ മറ്റ് പിരിവുകളോ നടത്തതതെന്ന് സൂചന (1) പ്രകാരം ഇതിനകം തന്നെ നിർദ്ദേശിച്ചിട്ടുള്ളതാണ്.
9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കാത്തതോ മുൻകൂർ അനുമതി വാങ്ങാത്തതോ ആയ യാതൊരു ഫീസാ പണപ്പിരിവോ നടത്തരുതെന്ന് സൂചന (2) പ്രകാരം എല്ലാ പ്രധാനാദ്ധ്യാപകരോടും നിർദ്ദേശിച്ചിട്ടുമുണ്ട്. മേൽ സർക്കലുകളിലെ നിർദ്ദേശങ്ങളുടെ അന്ത പാലിക്കാത്ത വിധത്തിൽ തുടർന്നു. പല സ്കൂളുകളിലും പി.ടി.എ ഫണ്ട്, ഡെവലപ്മെന്റ് പണ്ട് തുടങ്ങി പല പേരുകളിൽ പണപ്പിരിവ് നടത്തുന്നതായുള്ള പരാതികൾ ഉയർന്നു വരികയുണ്ടായി. ഈ വിഷയത്തിൽ സർക്കാരിന്റെ ധനകാര്യ പരിശോധനാ വിഭാഗം സൂചന. (3), (4) പ്രകാരം ചില സ്കൂളുകളിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിട്ടുമുണ്ട്.
പ്രസ്തുത സാഹചര്യത്തിൽ പൊതുവിദ്യാലയങ്ങളിൽ ഇത്തരം പണപ്പിരിവുകളും സാമ്പത്തിക ക്രമക്കേടുകളും തടയുന്നതിനായി എല്ലാ വിധത്തിലുമുള്ള നിർബന്ധിത പണപ്പിരിവുകളും നിർത്തലാക്കേണ്ടതാണ്. പി.ടി.എ ഫണ്ട് സമാഹരണം 25.06.2007 ലെ സ.ഉ (കൈ) നമ്പർ 26/2007/പൊ.വി.വ നമ്പർ ഉത്തരവ് പ്രകാരം പരമാവധി പിരിക്കാവുന്ന തുകയിൽ അധികരിക്കാതെ പിരിക്കേണ്ടതും, ആയതിന്റെ വ്യക്തമായ വരവ് ചിലവ് കണക്കുകൾ അതത് ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് അംഗീകാരം നൽകേണ്ടതുമാണ്. ഈ നിർദ്ദേശം കർശനമായി പാലിക്കപ്പെടു ന്നുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറിമാര് ഉറപ്പു വരുത്തേണ്ടതുമാണ്.